വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഏത് ടീമിന്റെ നിലനിര്‍ത്തലാണ് ഇത്തവണ ഏറ്റവും മികച്ചത് ? പ്രകടനം വിലയിരുത്താം

ഇത്തവണ ഏറ്റവും മികച്ച നിലനിര്‍ത്തലായി മാറിയത് ഏത് ടീമിന്റെയാണെന്ന് പരിശോധിക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ പ്ലേ ഓഫ് സീറ്റിനായുള്ള പോരാട്ടം കടുക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് സീറ്റുറപ്പിച്ചപ്പോള്‍ ലഖ്‌നൗവും രാജസ്ഥാനും ആര്‍സിബിയും ഡല്‍ഹിയും കെകെആറും പഞ്ചാബുമെല്ലാം പ്ലേ ഓഫ് സീറ്റിനായി പ്രതീക്ഷയോടെ പോരടിക്കുന്നു. പല സൂപ്പര്‍ ടീമുകളും സൂപ്പര്‍ താരങ്ങളും ഇത്തവണ നിരാശപ്പെടുത്തിയെന്നും പറയാം. മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തപ്പെട്ട പല താരങ്ങളും ഇത്തവണ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നതും വസ്തുതയാണ്. സീസണ്‍ അവസാന ഘട്ടത്തിലേക്കെത്തവെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി ഇത്തവണ ഏറ്റവും മികച്ച നിലനിര്‍ത്തലായി മാറിയത് ഏത് ടീമിന്റെയാണെന്ന് പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഇത്തവണ നിലനിര്‍ത്തിയവരില്‍ ഏറ്റവും മോശം പ്രകടനം നടത്തിയത് മുംബൈ ഇന്ത്യന്‍സാണ്. നായകന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുംറ, കറെന്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്. ഇവരില്‍ സൂര്യകുമാര്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. രോഹിതും പൊള്ളാര്‍ഡും ബുംറയും ഇത്തവണ നിരാശപ്പെടുത്തിയെന്നതാണ് വാസ്തവം. ബുംറയുടെ ഫോം ഔട്ടാണ് മുംബൈയെ കാര്യമായി ബാധിച്ചത്. മെഗാ ലേലത്തില്‍ മുംബൈ സ്വന്തമാക്കിയവരും ഇത്തവണ നിരാശപ്പെടുത്തി. മുംബൈയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ച സീസണായിരുന്നു ഇത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രവീന്ദ്ര ജഡേജ, എംഎസ് ധോണി, റുതുരാജ് ഗെയ്ക് വാദ്, മോയിന്‍ അലി എന്നിവരെയാണ് നിലനിര്‍ത്തിയത്. ഇതില്‍ ആരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചില്ല. ധോണി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ ജഡേജയും റുതുരാജും മോയിന്‍ അലിയുമെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. ജഡേജയെ ക്യാപ്റ്റനാക്കിയതോടെ സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയും പ്രകടനം മോശമാവുകയും ചെയ്തു. 2021ലെ ഓറഞ്ച് ക്യാപ്പിനുടമയായ റുതുരാജിന് ഇത്തവണ സ്ഥിരത കണ്ടെത്താനായില്ല. മോയിന്‍ അലി ഓള്‍റൗണ്ടറെന്ന നിലയില്‍ 2021ലെ മികവ് ഇത്തവണ ആവര്‍ത്തിക്കാനായില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഇത്തവണ ഏറ്റവും നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് കെകെആര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും ഈ മികവ് തുടരാന്‍ കെകെആറിനായില്ല. നിലനിര്‍ത്തിയവര്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് കെകെആറിനെ പ്രതികൂലമായി ബാധിച്ചു. സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി, വെങ്കടേഷ് അയ്യര്‍ എന്നിവരെയാണ് കെകെആര്‍ നിലനിര്‍ത്തിയത്. ഇതില്‍ നരെയ്ന്‍ പന്തുകൊണ്ട് ഭേദപ്പെട്ട് നിന്നു. എന്നാല്‍ വരുണ്‍ ഒക്കെ ദുരന്തമായിരുന്നു. 10 മത്സരത്തില്‍ അഞ്ച് വിക്കറ്റാണ് വരുണിന് നേടാനായത്. നരെയ്ന്‍ 13 മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റുമാണ് വീഴ്ത്തിയത്. വെങ്കടേഷ് അയ്യര്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് പ്ലേയിങ് 11ന് പുറത്തായപ്പോള്‍ റസലിന് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാനായില്ല. പന്തുകൊണ്ട് ഭേദപ്പെട്ട് നിന്നെങ്കിലും ബാറ്റുകൊണ്ട് നിരാശപ്പെടുത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ഇത്തവണ ഭേദപ്പെട്ട പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് ആര്‍സിബി. എന്നാല്‍ ടീം ഇത്തവണ നിലനിര്‍ത്തിയ താരങ്ങളുടെ പ്രകടനം പ്രതീക്ഷക്കൊത്തായിരുന്നില്ല. വിരാട് കോലി, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെയാണ് ആര്‍സിബി നിലനിര്‍ത്തിയത്. കോലി ബാറ്റ്‌സ്മാനെന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 13 മത്സരത്തില്‍ നിന്ന് 236 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. സിറാജ് റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത താരമാണ്. 13 മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് അദ്ദേഹം നേടിയത്. മാക്‌സ് വെല്‍ 228 റണ്‍സാണ് ആകെ നേടിയത്. നിലനിര്‍ത്തിയവര്‍ മികവ് കാട്ടാത്തത് ആര്‍സിബിയെ ഇത്തവണ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കെയ്ന്‍ വില്യംസണ്‍, അബ്ദുല്‍ സമദ്, ഉമ്രാന്‍ മാലിക് എന്നിവരെയാണ് നിലനിര്‍ത്തിയത്. ഇതില്‍ നായകന്‍ വില്യംസനാണ് ഇത്തവണ ഏറ്റവും ദുരന്തമായത്. ഓപ്പണറെന്ന നിലയില്‍ അദ്ദേഹം തീര്‍ത്തും പരാജയപ്പെട്ടു. 12 മത്സരത്തില്‍ നിന്ന് 208 റണ്‍സാണ് വില്യംസണ് ആകെ നേടാനായത്. അബ്ദുല്‍ സമദിനെ ഹൈദരാബാദ് പ്ലേയിങ് 11ലേക്ക് പരിഗണിച്ചത് രണ്ട് മത്സരത്തില്‍ മാത്രമാണ്. നാല് റണ്‍സാണ് ആകെ നേടിയത്. ഉമ്രാന്‍ പേസ് നിരയില്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. 12 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് ഉമ്രാന്‍ നേടിയത്. നിലനിര്‍ത്തിയവരില്‍ ഉമ്രാന് മാത്രമാണ് ഹൈദരാബാദിന് അല്‍പ്പമെങ്കിലും ആശ്വാസമാകുന്ന പ്രകടനം കാഴ്ചവെച്ചത്.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ് ഇത്തവണ നിലനിര്‍ത്തിയത് വെറും രണ്ട് താരങ്ങളെയാണ്. മായങ്ക് അഗര്‍വാളും അര്‍ഷദീപ് സിങ്ങും. ഇതില്‍ മായങ്ക് അഗര്‍വാള്‍ ക്യാപ്റ്റനുമായിരുന്നു. പ്രതീക്ഷക്കൊത്തായിരുന്നില്ല രണ്ട് പേരുടെയും പ്രകടനം. മായങ്ക് 11 മത്സരത്തില്‍ നിന്ന് 195 റണ്‍സാണ് നേടിയത്. ഓപ്പണറെന്ന നിലയില്‍ തിളങ്ങാതെ വന്നതോടെ മധ്യനിരയിലേക്ക് മാറിയിട്ടും മായങ്കിന് തിളങ്ങാനായില്ല. ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. 12 മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് അര്‍ഷദീപിന് വീഴ്ത്താനായത്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നിലനിര്‍ത്തല്‍ ഭേദപ്പെട്ട പ്രകടനം നടത്തി. റിഷഭ് പന്ത്, പൃഥ്വി ഷാ, ആന്‍ റിച്ച് നോക്കിയേ, അക്ഷര്‍ പട്ടേല്‍ എന്നിവരെയാണ് നിലനിര്‍ത്തിയത്. ഇതില്‍ റിഷഭും പൃഥ്വിയും ഭേദപ്പെട്ട പ്രകടനം നടത്തി. റിഷഭ് 294 റണ്‍സും പൃഥ്വി 259 റണ്‍സുമാണ് നേടിയത്. എന്നാല്‍ അക്ഷര്‍ പട്ടേലും ആന്‍ റിച്ച് നോക്കിയേയും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. രണ്ട് പേരെയും പരിക്ക് സീസണില്‍ വേട്ടയാടി.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്

ഇത്തവണ അരങ്ങേറ്റക്കാരായെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നിലനിര്‍ത്തന്‍ മികച്ചതായിരുന്നു. നായകനും നിലനിര്‍ത്തിയ താരവുമായ രാഹുല്‍ 13 മത്സരത്തില്‍ നിന്ന് 469 റണ്‍സാണ് നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ സ്പിന്നര്‍ രവി ബിഷ്‌നോയിയും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ സജീവ പ്ലേ ഓഫ് പ്രതീക്ഷയുള്ള ടീമാണ് ലഖ്‌നൗ.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ഇത്തവണ രാജസ്ഥാന്‍ നിലനിര്‍ത്തിയത് സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെയായിരുന്നു. മൂന്ന് പേരും മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവെച്ചത്. ബട്‌ലര്‍ 13 മത്സരത്തില്‍ നിന്ന് 627 റണ്‍സും സഞ്ജു 359 റണ്‍സും ജയ്‌സ്വാള്‍ ആറ് മത്സരത്തില്‍ നിന്ന് 153 റണ്‍സുമാണ് നേടിയത്. ഇത്തവണ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ താരങ്ങളും മികച്ചതായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സ്

ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ താരങ്ങളെല്ലാം ഗംഭീര പ്രകടനമാണ് നടത്തിയത്. നായകന്‍ ഹര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ റാഷിദ് ഖാന്‍, ശുബ്മാന്‍ ഗില്‍ എന്നിവരെയാണ് ഗുജറാത്ത് നിലനിര്‍ത്തിയത്. ഇവരെല്ലാം മികച്ച പ്രകടനം തന്നെ നടത്തി. ഇതിനോടകം പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് പോയിന്റ് പട്ടികയില്‍ തലപ്പത്താണ്.

Story first published: Monday, May 16, 2022, 13:49 [IST]
Other articles published on May 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X