For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇപ്പോള്‍ അധികമാര്‍ക്കുമറിയില്ല- പക്ഷെ സീസണില്‍ ഇവര്‍ സിഎസ്‌കെയുടെ തുറുപ്പുചീട്ടായേക്കും

ലേലത്തില്‍ മികച്ച താരങ്ങളെ വാങ്ങിക്കാന്‍ സിഎസ്‌കെയ്ക്കായിരുന്നു

ഐപിഎല്ലിന്റെ മെഗാ താരലേലത്തില്‍ മികച്ച പ്രകടനം നടത്തിയ ഫ്രാഞ്ചൈസികളിലൊന്നാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടീമിന്റെ നെടുംതൂണുകളായ പലരെയും നിലനിര്‍ത്തുകയെന്ന പരീക്ഷിച്ച് വിജയിച്ച തന്ത്രം തന്നെയാണ് സിഎസ്‌കെ ഈ ലേലത്തില്‍ പയറ്റിയത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ലേലത്തിനു മുമ്പ് കൈവിട്ട പല പ്രമുറ താരങ്ങളെയും ടീമിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സിഎസ്‌കെയ്ക്കു സാധിച്ചു. അതോടൊപ്പം ചില പുതിയ കളിക്കാരും സിഎസ്‌കെയിലേക്കു വന്നിട്ടുണ്ട്.

ക്യാപ്റ്റന്‍ എംഎസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, ദീപക് ചാഹര്‍ എന്നിവരായിരിക്കും പുതിയ സീസണിലും സിഎസ്‌കെയുടെ നട്ടെല്ല്. എന്നാല്‍ ഇവരോടൊപ്പം പുതുതായി ടീമിലേക്കു വന്ന ചിലര്‍ സിഎസ്‌കെയുടെ തുറുപ്പുചീട്ടായും മാറിയേക്കും. ഇവര്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം.

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍

വെസ്റ്റ് ഇന്‍ഡീസില്‍ അടുത്തിടെ സമാപിച്ച ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. സിഎസ്‌കെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും അദ്ദേഹമാണ്. ലോകകപ്പിലെ പ്രകടനമാണ് ഇത്തവണത്തെ ഐപിഎല്ലില്‍ ഹംഗര്‍ഗേക്കറെ സിഎസ്‌കെ ടീമിലെത്തിച്ചത്.
നിലവിലെ ഇന്ത്യന്‍ യുവതാരങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ പന്ത് അടിച്ചുപറത്താന്‍ ശേഷിയുള്ളവനെന്നാണ് ഹംഗര്‍ഗേക്കറെ സ്വന്തം ടീമംഗങ്ങള്‍ വിശേഷിപ്പിക്കുന്നത്. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന താരം അതിവേഗം റണ്‍സ് അടിച്ചുകൂട്ടാന്‍ മിടുക്കനാണ്.

2

കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ മൂന്ന് ഇന്നിങ്‌സുകളിലാണ് ഹംഗര്‍ഗേക്കര്‍ ബാറ്റ് ചെയ്തത്. ഇതില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 185.71 ആയിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌ട്രൈക്ക് റേറ്റ് കൂടിയായിരുന്നു ഇത്.
സ്ഥിരമായി 140 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ന്യൂബോള്‍ ബൗളര്‍ കൂടിയാണ് ഹംഗര്‍ഗേക്കര്‍. ബൗണ്‍സറുകള്‍, യോര്‍ക്കറുകള്‍, ഔട്ട് സ്വിങറുകള്‍ എന്നിവയെല്ലാം 19കാരന്റെ ആവനാഴിയിലുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി അവസരങ്ങള്‍ അധികം ലഭിക്കാനിടയില്ലെങ്കിലും റുതുരാജിനോടൊപ്പം സിഎസ്‌കെയുെ ഭാവി താരങ്ങളിലൊരാളായി വളര്‍ത്തിക്കൊണ്ടു വരാവുന്ന ക്രിക്കറ്ററാണ് ഹംഗര്‍ഗേക്കര്‍.

ആദം മില്‍നെ

ആദം മില്‍നെ

കഴിഞ്ഞ സീസണിനു ശേഷം കൈവിട്ട ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡിന്റെ പകരക്കാരനായി മെഗാ ലേലത്തില്‍ സിഎസ്‌കെ വാങ്ങിയ ബൗളറാണ് ന്യൂസിലാന്‍ഡിന്റെ ആദം മില്‍നെ. 1.9 കോടി രൂപയ്ക്കാണ് താരത്തെ സിഎസ്‌കെ വാങ്ങിയത്. പരിക്കുകളും പലപ്പോഴും ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, കൈല്‍ ജാമിസണ്‍ എന്നിവര്‍ക്കു പിറകിലായിപ്പോവുകയും ചെയ്തതു കാരണം ന്യൂസിലാന്‍ഡ് ടീമില്‍ വേണ്ടത്ര അവസരം ലഭിക്കാതെ പോയ താരമാണ് അദ്ദേഹം.

4

ഇതു വരെ 31 ടി20കളില്‍ നിന്നും 32 വിക്കറ്റുകള്‍ മില്‍നെ വീഴ്ത്തിയിട്ടുണ്ട്. 145 കിമി വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ സിഎസ്‌കെ പേസ് ബൗളിങിലെ നിര്‍ണായക താരമായി മില്‍നെ മാറാനുള്ള സാധ്യത കൂടുതലാണ്.

മഹീഷ് തീക്ഷണ

മഹീഷ് തീക്ഷണ

ശ്രീലങ്കന്‍ ക്രിക്കറ്റിലെ പുതിയ മിസ്റ്ററി സ്പിന്നറാണ് മഹീഷ് തീക്ഷണ. 70 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയത്. മുന്‍ സീസണുകളില്‍ ഒരു മിസ്റ്ററി സ്പിന്നറുടെ അഭാവം സിഎസ്‌കെ നിരയിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ ഈ കുറവ് നികത്തിയിരിക്കുകയാണ്. 21 കാരനായ തീക്ഷണ ഒരുപാട് വേരിയേഷനുകളുള്ള ബൗളര്‍ കൂടിയാണ്. ഗൂഗ്ലി, കാരം ബോള്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രധാന ആയുധങ്ങളാണ്. വളരെ സിംപിളായ ബൗളിങ് ആക്ഷനിലൂടെ ഇവയെല്ലാം തീക്ഷണയ്ക്കു പരീക്ഷിക്കാന്‍ കഴിയുമെന്നതാണ് പ്രശംസനയീയം.

6

ശ്രീലങ്കയുടെ അടുത്ത അജന്ത മെന്‍ഡിസെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ എട്ടു വിക്കറ്റുകളുമായി ലങ്കയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ ബൗളറും കൂടിയായിരുന്നു തീക്ഷണ. 5.48 എന്ന മികച്ച ഇക്കോണമി റേറ്റും താരത്തിനുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ ലങ്ക പ്രീമിയര്‍ ലീഗില്‍ 16 വിക്കറ്റുകളും തീക്ഷണ പോക്കറ്റിലാക്കിയിരുന്നു.

Story first published: Wednesday, February 16, 2022, 15:34 [IST]
Other articles published on Feb 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+