For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പവര്‍പ്ലേയില്‍ ഇവര്‍ക്ക് 'പവറില്ല', കുറവ് റണ്‍സ് നേടിയ നാല് ടീമുകള്‍, ധോണിപ്പട മോശം

ടി20 ഫോര്‍മാറ്റില്‍ പവര്‍പ്ലേ ഓവറിലെ ബാറ്റിങ് വളരെ നിര്‍ണ്ണായകമാണ്

1

മുംബൈ: ടി20 ഫോര്‍മാറ്റില്‍ പവര്‍പ്ലേ ഓവറിലെ ബാറ്റിങ് വളരെ നിര്‍ണ്ണായകമാണ്. പവര്‍പ്ലേ നന്നായി ഉപയോഗിക്കുന്ന ടീമുകള്‍ക്ക് മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കും. ആദ്യത്തെ ആറ് ഓവറാണ് ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേ ഓവര്‍. ഇതില്‍ ആഞ്ഞടിച്ച് കളിച്ച് മികച്ച സ്‌കോര്‍ ഉയര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ഓപ്പണര്‍മാരിലൊരാള്‍ ആഞ്ഞടിച്ച് കളിക്കേണ്ടത് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാണ്. പവര്‍പ്ലേയില്‍ എതിരാളികള്‍ ഒന്നിലധികം വിക്കറ്റുകള്‍ വീഴ്ത്തി പിടിമുറുക്കിയാല്‍ പിന്നീട് തിരിച്ചുവരവ് കടുപ്പം തന്നെയാണ്.

പവര്‍ പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 50 റണ്‍സെങ്കിലും കുറഞ്ഞത് സ്‌കോര്‍ബോര്‍ഡില്‍ വേണം. അല്ലാത്ത പക്ഷം ടീമിന്റെ അവസ്ഥ പരിതാപകരമായി മാറിയേക്കും. ഐപിഎല്ലിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് പവര്‍പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സ് നേടിയ അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സാണ് ഈ നാണം കെട്ട റെക്കോഡില്‍ തലപ്പത്തുള്ളത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. 2009ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന് ഈ നാണക്കേട് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 58 റണ്‍സിന് ഓള്‍ഔട്ടായി. ഗ്രെയിം സ്മിത്ത് (11 പന്തില്‍ 2), സ്വപ്‌നില്‍ അസ്‌നോദ്കര്‍ (2 പന്തില്‍ 0) എന്നിവരുടെ വിക്കറ്റാണ് പവര്‍പ്ലേയില്‍ രാജസ്ഥാന് നഷ്ടമായത്. പവര്‍പ്ലേയില്‍ 14 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാനായത്. 3.1 ഓവറില്‍ അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ അനില്‍ കുംബ്ലെയാണ് രാജസ്ഥാനെ തകര്‍ത്തത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

രണ്ടാം സ്ഥാനത്ത് നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സാണ് ചെന്നൈ നേടിയത്. 2011ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് സിഎസ്‌കെയ്ക്ക് ഈ നാണക്കേട് വഴങ്ങേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്കായി മൈക്കല്‍ ഹസി (26 പന്തില്‍ 15), മുരളി വിജയ് (14 പന്തില്‍ 5) എന്നിവരാണ് ഓപ്പണര്‍മാരായത്. സുരേഷ് റെയ്‌നയുടെ (9 പന്തില്‍ 4) വിക്കറ്റും മുരളി വിജയിയുടെയും വിക്കറ്റാണ് പവര്‍പ്ലേയില്‍ സിഎസ്‌കെയ്ക്ക് നഷ്ടമായത്. ബ്രെറ്റ് ലീ നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. സിഎസ്‌കെ മത്സരത്തില്‍ നാല് വിക്കറ്റിന് 114 റണ്‍സെടുത്തപ്പോള്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 10 റണ്‍സിന് കെകെആര്‍ വിജയിച്ചു.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

രണ്ട് തവണ സിഎസ്‌കെ 16 റണ്‍സും പവര്‍പ്ലേയില്‍ നേടിയിട്ടുണ്ട്. 2015ല്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സിഎസ്‌കെയ്ക്ക് പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സാണ് നേടാനായത്. ഡ്വെയ്ന്‍ സ്മിത്ത് ബ്രണ്ടന്‍ മക്കല്ലം എന്നിവരായിരുന്നു സിഎസ്‌കെയുടെ ഓപ്പണര്‍മാര്‍. ഡല്‍ഹിക്കായി സഹീര്‍ ഖാനും ഷഹബാസ് നദീമും മിന്നിയപ്പോള്‍ സിഎസ്‌കെ പവര്‍പ്ലേയില്‍ 16ല്‍ ഒതുങ്ങി. ബ്രണ്ടന്‍ മക്കല്ലത്തിന്റെ വിക്കറ്റാണ് നഷ്ടമായത്.

4

2019ലാണ് മറ്റൊരു തവണ സിഎസ്‌കെ ഇത്തരമൊരു തകര്‍ച്ച നേരിട്ടത്. ആര്‍സിബിക്കെതിരെ പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുക്കാനെ സിഎസ്‌കെയ്ക്ക് സാധിച്ചുള്ളു. സീസണിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഷെയ്ന്‍ വാട്‌സന്‍ (10 പന്തില്‍ 0), അമ്പാട്ടി റായിഡു (42 പന്തില്‍ 28) എന്നിവരാണ് ടീമിന്റെ ഓപ്പണര്‍മാരായി ഉണ്ടായിരുന്നത്. വാട്‌സന്റെ വിക്കറ്റാണ് പവര്‍പ്ലേയില്‍ നഷ്ടപ്പെട്ടത്. യുസ് വേന്ദ്ര ചഹാല്‍ ആര്‍സിബിക്കായി നാല് ഓവറില്‍ ആറ് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.

Story first published: Tuesday, March 22, 2022, 15:40 [IST]
Other articles published on Mar 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+