Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അങ്ങനെ അശ്വിനുമടിച്ചു ഫിഫ്റ്റി, ജഡ്ഡുവിനോളം കാത്തുനിന്നില്ല!

ഐപിഎല്ലില്‍ 14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഒടുവില്‍ ഫിഫ്റ്റി കുറിച്ചിരിക്കുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മൂന്നാം നമ്പറില്‍ ഇറങ്ങിയാണ് അശ്വിന്‍ തന്റെ കന്നി ഫിഫ്റ്റി കണ്ടെത്തിയത്. മൂന്നാം നമ്പറില്‍ പരീക്ഷിക്കപ്പെട്ട അദ്ദേഹം ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് നടത്തിയത്.

38 ബോളില്‍ നിന്നും നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 50 റണ്‍സ് അശ്വിന്‍ നേടുകയായിരുന്നു. ഫിഫ്റ്റിക്കു പിന്നാലെ തൊട്ടടുത്ത ബോളില്‍ അദ്ദേഹം പുറത്താവുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സിനെ 160 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് അശ്വിന്റെ ഈ ഇന്നിങ്‌സ് തന്നെയായിരുന്നു.

1

ഐപിഎല്ലില്‍ കന്നി ഫിഫ്റ്റിക്കു വേണ്ടി ഏറ്റവുമധികം ഇന്നിങ്‌സുകള്‍ കളിച്ച രണ്ടാമത്തെ താരമായി ആര്‍ അശ്വിന്‍ മാറിയിരിക്കുകയാണ്. 72 ഇന്നിങ്‌സുകളാണ് ആദ്യത്തെ ഫിഫ്റ്റിയാക്കി വേണ്ടി വന്നത്. ഈ ലിസ്റ്റില്‍ തലപ്പത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 132 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു അദ്ദേഹം കന്നി ഫിഫ്റ്റി കണ്ടെത്തിയത്.
അശ്വിനു പിന്നില്‍ മൂന്നാംസ്ഥാനത്തുള്ളത് ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ്. 61 ഇന്നിങ്‌സുകളിലാണ് ഭാജി ഫിഫ്റ്റിയടിച്ചത്. 31 ഇന്നിങ്‌സുകളില്‍ നിന്നും ഫിഫ്റ്റിയുമായി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് നാലാംസ്ഥാനത്തും നില്‍ക്കുന്നു.

2

ടൂര്‍ണമെന്റില്‍ നേരത്തേ അശ്വിന്റെ ഉയര്‍ന്ന സ്‌കോര്‍ 45 റണ്‍സായിരുന്നു. 2018ല്‍ പഞ്ചാബ് കിങ്‌സിനു വേണ്ടിയായിരുന്നു ഇത്. അന്നു 22 ബോളിലാണ് അദ്ദേഹം 45 റണ്‍സ് സ്‌കോര്‍ ചെയ്തത്. 33 റണ്‍സ് (റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ), 29 റണ്‍സ് (സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ) എന്നിവയായിരുന്നു അശ്വിന്‍റെ മറ്റു മകച്ച പ്രകടനങ്ങള്‍.

3

45 റണ്‍സെന്ന കരിയര്‍ ബെസ്റ്റ് സ്കോര്‍ നേടി നാലു വര്‍ഷത്തിനു ശേഷം അശ്വിന്‍ തന്റെ കന്നി ഫിഫ്റ്റി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2019നു ശേഷം ഐപിഎല്ലില്‍ ഒരിന്നിങ്‌സില്‍പ്പോലും അശ്വിന്‍ 30 പ്ലസ് നേടിയിരുന്നില്ല. പക്ഷെ റോയല്‍സിലേക്കു വന്നതോടെ അദ്ദേഹത്തിന്റെ ബാറ്റിങും കൂടുതല്‍ മെച്ചപ്പെട്ടിരിക്കുകയാണ്.

161 റണ്‍സ് വിജയലക്ഷ്യം

161 റണ്‍സ് വിജയലക്ഷ്യം

161 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു രാജസ്ഥാന്‍ റോയല്‍സ് നല്‍കിയിരിക്കുന്നത്. അശ്വിന്റെ ഫിഫ്റ്റിയിലേറി റോയല്‍സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കുകയായിരുന്നു. അശ്വിനെക്കൂടാതെ ദേവ്ദത്ത് പടിക്കലും (48) റോയല്‍സ് നിര്‍ണായക സംഭാവന നല്‍കി. യശസ്വി ജയ്‌സ്വാള്‍ 19 റണ്‍സും നേടി. ഡല്‍ഹിക്കു വേണ്ടി ചേതന്‍ സക്കാരിയ, ആന്റിച്ച് നോര്‍ക്കിയ, മിച്ചെല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Wednesday, May 11, 2022, 22:04 [IST]
Other articles published on May 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+