IPL 2022: അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ട്, ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇതാദ്യം! കാരണമറിയാം
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി മങ്കാദിങ് നടത്തിയ താരമാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. പഞ്ചാബ് കിങ്‌സിനു വേണ്ടി കളിക്കവെ രാജസ്ഥാന്‍ റോയല്‍സിനെതിരേയായിരുന്നു ഇത്. ബൗള്‍ ചെയ്യാനൊരുങ്ങുവെ നോണ്‍ സ്‌ട്രൈക്കറായ ജോസ് ബട്‌ലറിനെയായിരുന്നു അദ്ദേഹം അന്നു മങ്കാദിങ് നടത്തിയത്. ഇപ്പോഴിതാ അതേ റോയല്‍സിനായി കളിക്കവെ മറ്റൊരു അപൂര്‍വ്വത കൂടി അശ്വിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ റിട്ടയേര്‍ഡ് ഔട്ടായ ആദ്യത്തെ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്.

ഐപിഎല്ലില്‍ ഇതാദ്യമാണെങ്കിലും അന്താരാഷ്ട്ര ടി20യില്‍ നേരത്തേ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ കരെണ്‍ പൊള്ളാര്‍ഡ് നേരത്തേ റിട്ടയേര്‍ഡ് ഔട്ടായിട്ടുണ്ട്. ഐസിസിയുടെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തിലായിരുന്നു ഇത്. അതേസമയം, ടി20 ഫ്രാഞ്ചൈസി ലീഗില്‍ മുമ്പ് റിട്ടയേര്‍ഡ് ഹര്‍ട്ട് സംഭവിച്ചിട്ടുണ്ട്. 2019ലെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ സുന്‍സമുല്‍ ഇസ്ലാമാണ് നേരത്തേ ഈ തരത്തില്‍ ക്രീസ് വിട്ടിട്ടുള്ളത്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മല്‍സരത്തില്‍ കളിക്കവെയായിരുന്നു അശ്വിന്റെ അപ്രതീക്ഷിത നീക്കം. ആറാമനായി ക്രീസിലെത്തിയ അദ്ദേഹം 28 റണ്‍സെടുത്തു നില്‍ക്കെ സ്വയം ബാറ്റിങില്‍ നിന്നു പിന്‍മാറുകയായിരുന്നു. 23 ബോളില്‍ രണ്ടു സിക്‌സറടക്കമാണ് അശ്വിന്‍ ഇത്രയും റണ്‍സെടുത്തത്. പക്ഷെ ഡെത്ത് ഓവറുകളില്‍ ആഗ്രഹിച്ചതു പോലെ സ്‌കോറിങിന്റെ വേഗം കൂട്ടാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹം റിട്ടയേര്‍ഡ് ഔട്ടാവാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.

റോയല്‍സ് ഇന്നിങ്‌സിലെ 19ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. വലിയ ഷോട്ടുകള്‍ കളിച്ച് അതിവേഗം റണ്‍സെടുക്കാന്‍ സാധിക്കാതെ വന്നതോടെ അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ടായി മറ്റുള്ളവര്‍ക്കു വഴിമാറിക്കൊടുക്കുകയായിരുന്നു. അപ്പോള്‍ 10 ബോളുകളായിരുന്നു റോയല്‍സ് ഇന്നിങ്‌സില്‍ ബാക്കിയുണ്ടായിരുന്നത്. അശ്വിനു പകരം റിയാന്‍ പരാഗാണ് ക്രീസിലേക്കു വന്നത്. പക്ഷെ നാലു ബോളില്‍ ഒരു സിക്‌സറക്കം എട്ടു റണ്‍സെടുത്ത് താരം പുറത്തായി.

എങ്കിലും ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറുടെ സ്‌ഫോടനാത്മക ഇന്നിങ്‌സ് റോയല്‍സിനെ മികച്ച സ്‌കോറിലെത്തിച്ചു. നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 165 റണ്‍സെടുത്താന്‍ റോയല്‍സിനു കഴിഞ്ഞു. വെറും 36 ബോളില്‍ ആറു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 59 റണ്‍സെടുത്ത ഹെറ്റ്‌മെയറാണ് റോയല്‍സിന്റെ ഹീറോയായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications