IPL 2022: ഗുജറാത്തിനെതിരേ അശ്വിന്‍ മൂന്നാം നമ്പറില്‍, 'ആന മണ്ടത്തരം', വിമര്‍ശിച്ച് ബെന്‍ കട്ടിങ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് മുട്ടുകുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 37 റണ്‍സിന് ജയം ഗുജറാത്തിന്. ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ (52 പന്തില്‍ 87*) ബാറ്റിങ് പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ ക്യാപ്റ്റനെന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ മുന്നില്‍ നിന്ന് നയിക്കാന്‍ ഹര്‍ദിക്കിനായി.
ഗുജറാത്തിന്റെ തന്ത്രങ്ങളെല്ലാം കൃത്യമായി ഫലം കണ്ടപ്പോള്‍ രാജസ്ഥാന്റെ അനാവശ്യ പരീക്ഷണങ്ങളാണ് മത്സരത്തില്‍ തിരിച്ചടിയായത്. 193 റണ്‍സെന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയപ്പോള്‍ മൂന്നാം നമ്പറില്‍ ആര്‍ അശ്വിനെ പരീക്ഷിച്ചത് രാജസ്ഥാന്റെ മണ്ടന്‍ തീരുമാനം തന്നെയാണ്. ബാറ്റിങ് ഓഡറില്‍ പൊളിച്ചെഴുത്ത് നടത്തിയത് മത്സരത്തില്‍ രാജസ്ഥാന് തിരിച്ചടിയായി. എട്ട് പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് അശ്വിന് നേടാനായത്. യശ്വസി ജയ്‌സ്വാളിനെ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്തിയപ്പോള്‍ ട്രന്റ് ബോള്‍ട്ടിന് വിശ്രമം നല്‍കേണ്ടിയും വന്നു.

ഇപ്പോഴിതാ അശ്വിനെ മൂന്നാം നമ്പറില്‍ പരീക്ഷിക്കാനുള്ള രാജസ്ഥാന്റെ തീരുമാനത്തിനെതിരേ വിമര്‍ശനം ശക്തമാണ്. വലിയ മണ്ടത്തരമാണ് രാജസ്ഥാന്‍ കാട്ടിയതെന്ന് വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിങ്. 'എല്ലാവരെപ്പോലെ തന്നെ ഞാനും അത്ഭുതപ്പെട്ടു. അശ്വിനെ മൂന്നാം നമ്പറില്‍ ഇറക്കിയതിന്റെ യുക്തി മനസിലാവുന്നില്ല. മികച്ച താരങ്ങളുള്ളപ്പോള്‍ എന്തിനാണ് ഇത്തരമൊരു തീരുമാനമെന്ന് മനസിലാകുന്നില്ല.
തീരുമാനം തെറ്റാണെന്ന് തോന്നാന്‍ രാജസ്ഥാന് 20 ഓവര്‍ വേണ്ടിവന്നു. സഞ്ജു സാംസണ്‍ നാലാം നമ്പറിലാണ് കളിക്കുന്നത്. യശ്വസി ജയ്‌സ്വാളിനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതിനാല്‍ മൂന്നാമനായി സഞ്ജുവാണ് എത്തേണ്ടത്. മികച്ച തുടക്കം ലഭിക്കാത്ത പക്ഷം രാജസ്ഥാന്റെ അശ്വിനെ ഇറക്കാനുള്ള തീരുമാനം ശരിയാണെന്ന് കരുതുന്നില്ല. യാതൊരു ആവിശ്യവുമില്ലാത്ത നീക്കമായിരുന്നു ഇത്. വലിയ മണ്ടത്തരമാണിത്'- കട്ടിങ് പറഞ്ഞു.

ജോസ് ബട്‌ലറെ നിര്‍ണ്ണായക സമയത്ത് നഷ്ടമായത് രാജസ്ഥാന് തിരിച്ചടിയായി. സീസണില്‍ സെഞ്ച്വറിയടക്കം നേടി മികച്ച ഫോമിലുണ്ടായിരുന്ന ബട്‌ലര്‍ ഗുജറാത്തിനെതിരേ 24 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 54 റണ്‍സാണ് നേടിയത്. ലോക്കി ഫെര്‍ഗൂസന്റെ തകര്‍പ്പന്‍ പന്തില്‍ ബട്‌ലര്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ബട്‌ലര്‍ക്കം അല്‍പ്പം സമയം കൂടി ക്രീസില്‍ തുടരാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ രാജസ്ഥാന് ജയിക്കാമായിരുന്നു. എന്നാല്‍ ഫെര്‍ഗൂസന്റെ പന്തില്‍ ബട്‌ലര്‍ക്ക് ഉത്തരമില്ലായിരുന്നു.

ബട്‌ലറുടെ വിക്കറ്റ് വീഴ്ത്തിയ ഫെര്‍ഗൂസന്റെ പ്രകടനത്തെ കട്ടിങ് പ്രശംസിച്ചു. 'ബട്‌ലറുടെ സവിശേഷ ഇന്നിങ്‌സായിരുന്നു. എന്നാല്‍ അവനെ പുറത്താക്കിയ പന്തും സവിശേഷമായിരുന്നു. സ്ലോ യോര്‍ക്കറിലൂടെ മികച്ച ഫോമില്‍ നില്‍ക്കുന്ന ബട്‌ലറെ പുറത്താക്കിയത് ലോക്കിയുടെ മികവാണ്'- കട്ടിങ് പറഞ്ഞു. അവസാന മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയ ലോക്കി നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുമായി രാജസ്ഥാനെതിരേ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. യുവതാരം യാഷ് ദയാര്‍ ഗുജറാത്തിനായി മൂന്ന് വിക്കറ്റും വീഴ്ത്തി. 40 റണ്‍സ് വഴങ്ങിയെങ്കിലും ദേവ്ദത്ത് പടിക്കല്‍, റാസി വാന്‍ഡെര്‍ ഡൂസന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരുടെ വിക്കറ്റാണ് യാഷ് വീഴ്ത്തിയത്.

ഇത്തവണ ഗുജറാത്ത് ചരിത്ര കുതിപ്പാണ് നടത്തുന്നത്. അഞ്ച് മത്സരത്തില്‍ നിന്ന് നാല് ജയവും ഒരു തോല്‍വിയുമടക്കം നിലവില്‍ പോയിന്റ് പട്ടികയില്‍ ഗുജറാത്ത് തലപ്പത്താണ്. പുതിയതായി എത്തിയ ടീമെന്ന നിലയില്‍ ഗുജറാത്തിന് വലിയ പ്രകടനം കാഴ്ചവെക്കാനാവുമോയെന്നത് പല പ്രമുഖര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍ പറത്തി ഹര്‍ദിക്കും സംഘവും ടൂര്‍ണമെന്റില്‍ കുതിപ്പ് തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications