Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഹസി-അശ്വിന്‍, സച്ചിന്‍-ഫ്രാങ്ക്‌ലിന്‍, അറിയപ്പെടാത്ത അഞ്ച് ഓപ്പണിങ് കൂട്ടുകെട്ടുകള്‍ ഇതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഈ മാസം 26ന് ആരംഭിക്കുകയാണ്. 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് പോരാട്ടം നടക്കുന്നത്. ഇത്തവണയും വാശിയേറിയ പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 70 മത്സരങ്ങളാണ് ഗ്രൂപ്പുഘട്ടത്തിലുള്ളത്. ഇതില്‍ 55 മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് വേദികളിയാവും ശേഷിക്കുന്ന 15 മത്സരങ്ങള്‍ പൂനെയിലുമായാണ് നടക്കുന്നത്.

ടീമുകളെല്ലാം ടൂര്‍ണമെന്റിന് മുന്നോടിയായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ്. ഇത്തവണ ടീമുകളിലെല്ലാം വലിയ മാറ്റങ്ങള്‍ വന്നതിനാല്‍ അവസാന സീസണ്‍വരെ ഒരുമിച്ചുണ്ടായിരുന്ന പല താരങ്ങളും ഇത്തവണ നേര്‍ക്കുനേര്‍ എത്തേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഓപ്പണര്‍മാരുടെ പ്രകടനം വളരെ നിര്‍ണ്ണായകമായതിനാല്‍ ടീമുകളെല്ലാം മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആരാധകര്‍ക്ക് അധികം അറിയാത്ത ചില ഓപ്പണിങ് പരീക്ഷണം നടത്തിയിട്ടുണ്ട്. അത്തരത്തിലുള്ള അഞ്ച് കൂട്ടുകെട്ടുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ ത്രിപാഠി-ജോഫ്രാ ആര്‍ച്ചര്‍

രാഹുല്‍ ത്രിപാഠി-ജോഫ്രാ ആര്‍ച്ചര്‍

ഐപിഎല്‍ 2018 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണിങ്ങില്‍ നടത്തിയ പരീക്ഷണം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. രാഹുല്‍ ത്രിപാഠിക്കൊപ്പം ഓപ്പണിങ് പങ്കാളിയായെത്തിയത് ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍. അത്യാവശ്യം ബാറ്റ് ചെയ്യാന്‍ മികവുള്ള താരമാണ് ആര്‍ച്ചറെങ്കിലും ഓപ്പണറെന്ന നിലയില്‍ പരീക്ഷിച്ചത് അല്‍പ്പം കടന്ന കൈയായിപ്പോയി. ആര്‍സിബിക്കെതിരായ മത്സരത്തിലായിരുന്നു ഈ പരീക്ഷണം. നാല് പന്ത് മാത്രം നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെയാണ് ആര്‍ച്ചര്‍ മടങ്ങിയത്. ത്രിപാഠി മത്സരത്തില്‍ 58 പന്തില്‍ 80 റണ്‍സുമായി തിളങ്ങുകയും ചെയ്തു. അഞ്ച് ഫോറും മൂന്ന് സിക്‌സും അദ്ദേഹം പറത്തി. മത്സരം 30 റണ്‍സിന് രാജസ്ഥാന്‍ ജയിക്കുകയും ചെയ്തു.

സുനില്‍ നരെയ്ന്‍-ഗൗതം ഗംഭീര്‍

സുനില്‍ നരെയ്ന്‍-ഗൗതം ഗംഭീര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണിങ്ങില്‍ ഗൗതം ഗംഭീറിനൊപ്പം സുനില്‍ നരെയ്‌നെ പരീക്ഷിച്ചതും അത്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു. എന്നാല്‍ ഇത് ക്ലിക്കായ തീരുമാനമായിരുന്നെന്ന് പറയാം. 2017ലെ ബിഗ്ബാഷ് ലീഗില്‍ നരെയ്ന്‍ ഓപ്പണറായതിന് പിന്നാലെയാണ് കെകെആര്‍ നരെയ്‌നെ ഓപ്പണിങ്ങിലേക്ക് പരീക്ഷിക്കാന്‍ തീരുമാനിച്ചത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലായിരുന്നു നരെയ്‌നെ ആദ്യമായി പരീക്ഷിച്ചത്. 18 പന്തില്‍ 37 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നരെയ്ന്‍ നടത്തി. പവര്‍പ്ലേ നന്നായി ഉപയോഗിക്കാന്‍ കഴിവുള്ള നരെയ്ന്‍ ഇന്ത്യന്‍ പിച്ചില്‍ വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ളവനാണ്.

ആര്‍ അശ്വിന്‍-മൈക്ക് ഹസി

ആര്‍ അശ്വിന്‍-മൈക്ക് ഹസി

2013ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചത് മൈക്ക് ഹസിക്കൊപ്പം ആര്‍ അശ്വിനെയായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലായിരുന്നു ഇത്. 120 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയപ്പോഴായിരുന്നു അശ്വിനെ പരീക്ഷിച്ചത്. 13 പന്തില്‍ 11 റണ്‍സാണ് അശ്വിന്‍ നേടിയത്. രണ്ട് ഫോറാണ് അശ്വിന്‍ നേടിയത്. ഇതിന് ശേഷം അശ്വിന് ഓപ്പണിങ്ങിലേക്ക് പരിഗണിച്ചിട്ടില്ല. മത്സരത്തില്‍ നാല് വിക്കറ്റിന് സിഎസ്‌കെ ജയിച്ചു.

ജെയിംസ് ഫ്രാങ്ക്‌ലിന്‍-സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ജെയിംസ് ഫ്രാങ്ക്‌ലിന്‍-സച്ചിന്‍ ടെണ്ടുല്‍ക്കര്‍

2012ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഓപ്പണിങ്ങില്‍ അപ്രതീക്ഷിതമായൊരു പരീക്ഷണം നടത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഇടം കൈയന്‍ പേസര്‍ ജെയിംസ് ഫ്രാങ്ക്‌ലിനെയാണ് മുംബൈ ഓപ്പണിങ്ങില്‍ പരീക്ഷിച്ചത്. 22 പന്ത് നേരിട്ട് 22 റണ്‍സ് നേടിയ താരം സച്ചിനുമായി 52 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുമുണ്ടാക്കി. അസര്‍ മഹമ്മൂദാണ് ഫ്രാങ്ക്‌ലിനെ പുറത്താക്കിയത്. കിവീസ് പേസറെ ഇതിന് ശേഷം മുംബൈ ഓപ്പണിങ്ങില്‍ പരീക്ഷിച്ചട്ടില്ല.

പ്രവീണ്‍ കുമാര്‍ - വസിം ജാഫര്‍

പ്രവീണ്‍ കുമാര്‍ - വസിം ജാഫര്‍

2008ല്‍ ആര്‍സിബിക്കുവേണ്ടി കളിക്കവെ വസിം ജാഫറിനൊപ്പം ഓപ്പണറായി എത്തിയത് പേസര്‍ പ്രവീണ്‍ കുമാറായിരുന്നു. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ പ്രവീണിന് മികവുണ്ടെങ്കിലും ഓപ്പണറായി ഇറക്കിയത് അപ്രതീക്ഷിത നീക്കമായിരുന്നു. ഡല്‍ഹിക്കെതിരായ മത്സരത്തിലായിരുന്നു ആര്‍സിബിയുടെ ഈ പരീക്ഷണം. ആറ് റണ്‍സുമായി പ്രവീണ്‍ കുമാര്‍ മത്സരത്തില്‍ പുറത്തായി. ഇതിന് ശേഷം പ്രവീണിന് ഓപ്പണിങ്ങില്‍ അവസരം ലഭിച്ചിട്ടില്ല.

Story first published: Friday, March 11, 2022, 15:42 [IST]
Other articles published on Mar 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+