IPL 2022: സിഎസ്‌കെ ടീമിലെത്തിക്കാന്‍ സാധ്യതയുള്ള അഞ്ച് തമിഴ്‌നാട് താരങ്ങളെ അറിയാം
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് സിഎസ്‌കെ. എംഎസ് ധോണി നായകനായ സിഎസ്‌കെ അവസാന സീസണിലെ കിരീടം ഉള്‍പ്പെടെ നാല് കിരീടമാണ് അലമാരയിലെത്തിച്ചിട്ടുള്ളത്. 2020ല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ സിഎസ്‌കെ വലിയ വിമര്‍ശനം നേരിട്ടപ്പോള്‍ അവര്‍ മുന്നിലൂടെ തൊട്ടടുത്ത സീസണില്‍ ഗംഭീര തിരിച്ചുവരവ് നടത്തി കപ്പടിക്കാന്‍ സിഎസ്‌കെയ്ക്കായി. ധോണിയെന്ന ഇതിഹാസത്തില്‍ ടീമിനുള്ള വിശ്വാസം ടീമിന്റെ പ്രകടനത്തിലും വ്യക്തം.
മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെയാണ് സിഎസ്‌കെ നിലനിര്‍ത്തിയത്. എംഎസ് ധോണിയെ നിലനിര്‍ത്തിയ സിഎസ്‌കെ രവീന്ദ്ര ജഡേജ,മോയിന്‍ അലി,റുതുരാജ് ഗെയ്ക് വാദ് എന്നിവരെയും നിലനിര്‍ത്തിയിട്ടുണ്ട്. 40 വയസ് പിന്നിട്ട ധോണിയെ നിലനിര്‍ത്തിയതിലൂടെ വ്യക്തമായ പദ്ധതിയാണ് സിഎസ്‌കെ മെനയുന്നത്. ധോണി ടീമിലുണ്ടെങ്കിലും മെഗാ ലേലത്തിന് ശേഷം പുതിയൊരു ടീമിനെ സൃഷ്ടിച്ചെടുക്കുക സിഎസ്‌കെയ്ക്ക് വലിയ തലവേദനയുള്ള കാര്യമായിരിക്കില്ല.
Also Read : IPL 2022: ലഖ്‌നൗ ഇനി ടീമിലെത്തിക്കേണ്ടത് മൂന്ന് താരങ്ങളെ- ആരൊക്കെയെന്നു ചോപ്ര പറയും
കാരണം അത്രത്തോളം മികവും അനുഭവസമ്പത്തും ധോണിക്കുണ്ട്. ധോണിയുടെ നായകമികവിനെ പകരം വെക്കാന്‍ നിലവില്‍ മറ്റാരുമില്ലാത്തതിനാല്‍ സിഎസ്‌കെയ്ക്ക് അടുത്ത സീസണിലും കിരീട സാധ്യതകളേറെയാണ്. സിഎസ്‌കെയുടെ വിശ്വസ്തരായ ഫഫ് ഡുപ്ലെസിസ്,ഡ്വെയ്ന്‍ ബ്രാവോ,അമ്പാട്ടി റായിഡു,സുരേഷ് റെയ്‌ന എന്നിവരെയെല്ലാം ഇത്തവണ ടീം മെഗാ ലേലത്തിന് മുമ്പ് കൈയൊഴിഞ്ഞു. ഇതില്‍ റായിഡു ഒഴികെ മറ്റ് മൂന്ന് പേരും ലേലത്തില്‍ സിഎസ്‌കെയിലേക്ക് തിരിച്ചെത്തിയേക്കും.
വ്യക്തമായ പദ്ധതികളോടെ മെഗാ ലേലത്തിലേക്കെത്താനിരിക്കുന്ന സിഎസ്‌കെ ചില തമിഴ്‌നാട് താരങ്ങളെയും നോട്ടമിടുന്നുണ്ട്. അത്തരത്തില്‍ ഇത്തവണ സിഎസ്‌കെ ലേലത്തില്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് തമിഴ്‌നാട് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആര്‍ അശ്വിന്‍
ഇടവേളക്ക് ശേഷം ആര്‍ അശ്വിന്‍ സിഎസ്‌കെയിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. സിഎസ്‌കെയിലൂടെ വളര്‍ന്ന അശ്വിന്‍ പിന്നീട് പഞ്ചാബ് കിങ്‌സിലേക്കെത്തുകയും അവിടെ നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തുകയും ചെയ്തു. ഡല്‍ഹി ക്യാപ്റ്റന്‍സ് മെഗാ ലേലത്തിന് മുമ്പ് അശ്വിനെ കൈയൊഴിഞ്ഞതോടെ ലേലത്തിലേക്ക് എത്തപ്പെട്ടിരിക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്ന് പോകുന്ന അശ്വിനെ സ്വന്തമാക്കാന്‍ പല ടീമുകളും ആഗ്രഹിക്കുന്നുണ്ട്.
ഇന്ത്യയിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെന്നതതിനാല്‍ അശ്വിന് പ്രാധാന്യമേറെ. വലിയ അനുഭവസമ്പത്തുള്ള അശ്വിന്‍ ഇന്ത്യന്‍ പിച്ചില്‍ എതിരാളികളുടെ പേടി സ്വപ്‌നമാണ്. ഇടവേളക്ക് ശേഷം ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്കും തിരിച്ചെത്താന്‍ അശ്വിനായിട്ടുണ്ട്. വിക്കറ്റ് വീഴ്ത്താനുള്ള മികവും ഡെത്ത് ഓവറിലടക്കം റണ്ണൊഴുക്ക് തടയാനുള്ള മികവുമാണ് അശ്വിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
പ്രായം 35 പിന്നിട്ടെങ്കിലും അശ്വിന്‍ മൂര്‍ച്ച കുറയാത്ത ആയുധമാണ്. അതുകൊണ്ട് തന്നെ സിഎസ്‌കെയിലേക്ക് അശ്വിന്‍ തിരിച്ചെത്തിയേക്കും. 167 ഐപിഎല്ലില്‍ നിന്നായി 145 വിക്കറ്റ് വീഴ്ത്തിയ അശ്വിന് വീണ്ടും സിഎസ്‌കെയില്‍ കളിക്കാനായാല്‍ അത് വലിയ അംഗീകാരമായിരിക്കും.

ഷാരൂഖ് ഖാന്‍
ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അവസാന പന്തില്‍ സിക്‌സര്‍ പറത്തി തമിഴ്‌നാടിന് കിരീടം നേടിക്കൊടുത്ത താരമാണ് ഷാരൂഖ് ഖാന്‍. മധ്യനിരയിലിറങ്ങി വമ്പനടികള്‍ കാഴ്ചവെക്കാന്‍ ഷാരൂഖിന് മികവുണ്ട്. 2014ല്‍ തമിഴ്‌നാട് ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ഇക്കാലയളവില്‍ വമ്പനടികൊണ്ട് പേരെടുക്കുകയും ചെയ്യാന്‍ ഷാരൂഖ് ഖാനായി. 2021ല്‍ പഞ്ചാബ് കിങ്‌സ് 5.25 കോടിക്കാണ് ഷാരൂഖിനെ സ്വന്തമാക്കിയത്. 6 അടി 6 ഇഞ്ചുകാരനായ ഷാരൂഖ് 10 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 153 റണ്‍സാണ്. പ്രതീക്ഷിച്ച പ്രകടനം നടത്താതെ വന്നതോടെ ഷാരൂഖിനെ പഞ്ചാബ് ഒഴിവാക്കി. സിഎസ്‌കെയ്ക്ക് മധ്യനിരയില്‍ മികച്ചൊരു ഫിനിഷറെ ആവിശ്യമാണ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ഷാരൂഖിനെ ടീമിലെത്തിക്കാമെന്ന പദ്ധതിയിലാണ് സിഎസ്‌കെയുള്ളതെന്നാണ് റിപ്പോര്‍ട്ട്. സിഎസ്‌കെയിലെത്തിയാല്‍ ഷാരൂഖിന്റെ കരിയറിലും അത് വലിയ വഴിത്തിരിവാകും.

വാഷിങ്ടണ്‍ സുന്ദര്‍
പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദര്‍. ഇന്ത്യയുടെ ടി20 ടീമിലും സജീവമായിരുന്ന സുന്ദര്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ഉയര്‍ന്നുവന്ന താരമാണ്. ആര്‍സിബിയുടെ ഭാഗമായിരുന്ന സുന്ദറെ മെഗാലേലത്തിന് മുമ്പ് ടീം ഒഴിവാക്കുകയായിരുന്നു. പരിക്കിന് ശേഷം തിരിച്ചെത്തുന്ന സുന്ദറെ സിഎസ്‌കെ ലക്ഷ്യമിടുന്നതായാണ് സൂചന. നിലവില്‍ ജഡേജയും മോയിന്‍ അലിയും സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ട്.
എന്നാല്‍ രണ്ടാം ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ സുന്ദറെ സ്വന്തമാക്കുകയാണ് സിഎസ്‌കെയുടെ പദ്ധതിയെന്നാണ് സൂചന. ഇന്ത്യന്‍ ടീമിനൊപ്പവും ആര്‍സിബിയിലും സ്പിന്‍ ബൗളിങ്ങില്‍ മികവ് കാട്ടാന്‍ താരത്തിനായിട്ടുണ്ട്. പവര്‍പ്ലേയില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ വലിയ മടികാട്ടുന്ന ബൗളറാണെന്നതാണ് സുന്ദറിന്റെ സവിശേഷത. ബാറ്റുകൊണ്ട് വലിയ പ്രകടനംനടത്താനായിട്ടില്ലെങ്കിലും സ്പിന്നില്‍ ടീമിന് മുതല്‍ക്കൂട്ടാവാന്‍ സുന്ദറിന് സാധിച്ചേക്കും.

ടി നടരാജന്‍
2020ലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുള്ള ഗംഭീര പ്രകടനത്തോടെ ക്രിക്കറ്റ് ആരാധക മനസില്‍ ഇടം പിടിച്ച താരമാണ് നടരാജന്‍. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ മിടുക്കുള്ള നടരാജന്‍ നിലവില്‍ പരിക്കേറ്റ് പുറത്താണ്. പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്ത അദ്ദേഹം വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്നുണ്ട്. മെഗാ ലേലത്തിന് മുമ്പ് ഹൈദരാബാദ് ഒഴിവാക്കിയ നടരാജനെ സ്വന്തമാക്കാന്‍ സിഎസ്‌കെ ശ്രമിച്ചേക്കും.
ഇന്ത്യന്‍ താരങ്ങളില്‍ മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുണ്ട്. ആകെയുള്ള ഇടം കൈയന്‍ പേസര്‍മാരില്‍ മികവ് കാട്ടുന്ന താരമാണ് നടരാജന്‍. അതുകൊണ്ട് തന്നെ സിഎസ്‌കെ താരത്തെ നോട്ടമിടുന്നു. പരിക്കിന് ശേഷം പഴയ മികവ് നടരാജനുണ്ടോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.എന്നാല്‍ സിഎസ്‌കെയിലെത്തിയാല്‍ നടരാജന്റെ കരിയറിന് തന്നെയത് വലിയ വഴിത്തിരിവായിരിക്കുമെന്നുറപ്പാണ്.

മണിമാരന്‍ സിദ്ധാര്‍ത്ഥ്
ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിലെ കളിയിലെ താരമായത് മണിമാരന്‍ സിദ്ധാര്‍ത്ഥായിരുന്നു. ഫൈനലില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതുവരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാത്ത താരം കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ ഭാഗമായിട്ടുണ്ടെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. 4.95 എന്ന മികച്ച ഇക്കോണമിയുള്ള താരം സിഎസ്‌കെയുടെ പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications