For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജഡ്ഡുവിന് മുന്നില്‍ ഒരു വഴി മാത്രം! ഉപദേശവുമായി വീരു

സീസണില്‍ ഇനിയും സിഎസ്‌കെയ്ക്കു ജയിക്കാനായിട്ടില്ല

ഐപിഎല്ലില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയില്‍ നിന്നുമേറ്റെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയ്ക്കു മുള്‍ക്കിരീടമായി മാറിയിരിക്കുകയാണ്. ആദ്യത്തെ നാലു മല്‍സരങ്ങളിലും പരാജയപ്പെട്ട സിഎസ്‌കെ ആരാധകരെപ്പോലും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും സിഎസ്‌കെയ്ക്കു ഇങ്ങനെയൊരു ദുരന്തം നേരിട്ടില്ല. 2020ല്‍ ആദ്യമായി പ്ലേഓഫിലെത്താതെ പോയപ്പോള്‍ പോലും സിഎസ്‌കെയുടെ പ്രകടനം ഇത്രയും മോശമായിരുന്നില്ല.

1

ക്യാപ്റ്റനെന്ന നിലയില്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് ജഡേജ കടന്നുപോവുന്നത്. ഇതു തീരുമാനങ്ങളെടുക്കാനും അദ്ദേഹത്തിനു തിരിച്ചടിയാവുന്നു. മാത്രമല്ല ജഡ്ഡുവിന്റെ ബാറ്റിങിനെയും ബൗളിങിനെയും ക്യാപ്റ്റന്‍സിയുടെ ഭാരം ബാധിച്ചിട്ടുണ്ട്. ഇതിനിടെ ജഡേജയ്ക്കു ഉപദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം വീരേന്ദര്‍ സെവാഗ്.

2

ഐപിഎല്ലിന്റെ ഈ സീസണ്‍ തീരുന്നതു വരെ മൊബൈല്‍ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലേക്കു മാറ്റാനാണ് രവീന്ദ്ര ജഡേജയോടു വീരേന്ദര്‍ സെവാഗ് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎസ്‌കെയുടെ മോശം പ്രകടനത്തിന്റെ പേരില്‍ ആരാധകരില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കു ജഡ്ഡു കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായും ഈ കാരണത്താല്‍ ഗ്രൗണ്ടില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

3

ഈ കാര്യങ്ങളെല്ലാം തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നാണ് എനിക്കു രവീന്ദ്ര ജഡേജയോടുള്ള ഉപദേശം. ഇവയ്‌ക്കൊന്നും ശ്രദ്ധ കൊടുക്കരുത്. നിങ്ങള്‍ അവയെക്കുറിച്ചെല്ലാം ചിന്തിക്കുകയാണെങ്കില്‍ ഫീല്‍ഡില്‍ ഏകാഗ്രത നഷ്ടപ്പെടും. കാരണം നിങ്ങള്‍ ഗ്രൗണ്ടിലൊരു തീരുമാനമെടുക്കുമ്പോള്‍ തുടര്‍ച്ചയായി ചിന്തിച്ചു കൊണ്ടിരിക്കും. അവര്‍ എന്തായിരിക്കും പറയുക? ഫാന്‍സ് എന്തായിരിക്കും ചിന്തിക്കുക? ടീമംഗങ്ങള്‍ എന്തായിരിക്കും ചിന്തിക്കുക? ഇവയെല്ലാം മനസ്സിലൂടെ കടന്നുപോവും. ഈ കാരണത്താല്‍ ജഡേജയ്ക്കു തീരുമാനങ്ങളെടുക്കാന്‍ സാധിക്കില്ലെന്നും വീരേന്ദര്‍ സെവാഗ് നിരീക്ഷിച്ചു.

4

മൊബൈല്‍ ഫോണ്‍ എയര്‍പ്ലെയ്ന്‍ മോഡിലേക്കു മാറ്റാനാണ് രവീന്ദ്ര ജഡേജയോടു എനിക്കു പറയാനുള്ളത്. ഈ കൊവിഡ് കാലത്ത് ആരും പത്രങ്ങള്‍ നല്‍കാന്‍ പോവുന്നില്ല. ടെലിവിഷനും ഓഫാക്കി വയ്ക്കൂ. അങ്ങനെ നിങ്ങള്‍ ഹോട്ടല്‍ മുറിയില്‍ തന്നെ താമസിച്ച് ആസ്വദിക്കൂ. നിങ്ങള്‍ എത്രത്തോളം സിഎസ്‌കെയെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള വിമര്‍ശനങ്ങള്‍ വായിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ മനസ്സും മോശമാവും. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും അപ്‌ഡേറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കുമ്പോള്‍ മാത്രം മൊബൈല്‍ എയര്‍പ്ലെയ്ന്‍ മോഡില്‍ നിന്നും പഴയതിലേക്കു മാറ്റുക. പോസ്റ്റ് ചെയ്യാനുള്ളത് കഴിഞ്ഞതിനു ശേഷം ഫോണ്‍ വീണ്ടും പഴയതു പോലെ എയര്‍പ്ലെയ്ന്‍ മോഡിലേക്കു മാറ്റുകയും ചെയ്യണമെന്നു വീരേന്ദര്‍ സെവാഗ് നിര്‍ദേശിച്ചു.

5

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, യുവരാജ് സിങ് എന്നിവരെല്ലാം മുമ്പ് മോശം സമയത്തിലൂടെ കടന്നുപോയപ്പോള്‍ ഇവ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മോശം സമത്തിലൂടെയാണ് പോവുന്നതെങ്കില്‍ ഇവരൊന്നും മൊബൈല്‍ ഫോണ്‍ നോക്കാറില്ല. ടെലിവിഷനോ, പത്രമോ നോക്കുകയില്ല. രവീന്ദ്ര ജഡേജയും ഇതു പരിശീലിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഒഴിവുസമയത്ത് വീഡിയോ ഗെയിമുകളും മറ്റും കളിച്ച് ഹാപ്പിയായി ഇരിക്കണമെന്നും വീരേന്ദര്‍ സെവാഗ് പറഞ്ഞു.

Story first published: Saturday, April 9, 2022, 19:27 [IST]
Other articles published on Apr 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+