Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പഞ്ചാബ് x ഹൈദരാബാദ്, സിഎസ്‌കെ x ഗുജറാത്ത്, സൂപ്പര്‍ സണ്‍ഡെ കടുക്കും

1

പൂനെ/മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍. 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുമ്പോള്‍ 7.30ന് നടക്കുന്ന പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ഹാട്രിക് ജയത്തോടെയെത്തുന്ന ഹൈദരാബാദ് പഞ്ചാബിനെതിരേ പൂനെയിലാണ് ഇറങ്ങുന്നത്. ഇത്തവണ മിന്നും ഫോമിലുള്ള ഗുജറാത്ത് സിഎസ്‌കെയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

കുതിപ്പ് തുടരാന്‍ ഹൈദരാബാദ്

കുതിപ്പ് തുടരാന്‍ ഹൈദരാബാദ്

ആദ്യത്തെ രണ്ട് മത്സരം തോറ്റപ്പോള്‍ പരിഹസിച്ചവര്‍ക്ക് മുന്നിലൂടെ തുടര്‍ച്ചയായി മൂന്ന് ജയം നേടിയാണ് ഹൈദരാബാദ് തിരിച്ചുവരവ് നടത്തിയത്. ടീം മികച്ച ഒത്തിണക്കത്തിലേക്കെത്തിയിരിക്കുന്നു. കെയ്ന്‍ വില്യംസണ്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, രാഹുല്‍ ത്രിപാഠി എന്നിവരെല്ലാം തങ്ങളുടെ കരുത്തിനനുസരിച്ച് ഉയര്‍ന്നിരിക്കുന്നു. ഇത്തവണ ഏറ്റവും മോശം ടീമെന്ന് വിലയിരുത്തിയവര്‍ക്ക് മുന്നിലൂടെയാണ് ടീം കുതിപ്പ് തുടരുന്നത്. ബൗളിങ് നിരയും മിന്നും ഫോമില്‍. ഭുവനേശ്വര്‍ കുമാറിനൊപ്പം ടി നടരാജനും ഉമ്രാന്‍ മാലിക്കും കരുത്ത് കാട്ടുന്നു. വാഷിങ്ടണ്‍ സുന്ദറിന്റെ പരിക്ക് മാത്രമാണ് ഹൈദരാബാദിന് അല്‍പ്പം തിരിച്ചടി നല്‍കുന്നത്.

ജയം തുടരാന്‍ പഞ്ചാബ്

ജയം തുടരാന്‍ പഞ്ചാബ്

അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് ജയം പഞ്ചാബ് കിങ്‌സും നേടിയിട്ടുണ്ട്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചാണ് പഞ്ചാബ് എത്തുന്നത്. പഞ്ചാബിന്റെ ബാറ്റിങ് നിര മോശമല്ലാത്ത പ്രകടനം നടത്തുന്നു. മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ലിയാം ലിവിങ്സ്റ്റന്‍ എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ജോണി ബെയര്‍സ്‌റ്റോ ഇനിയും ഫോമിലേക്കെത്തേണ്ടതായുണ്ട്. മധ്യനിരയില്‍ ഷാരൂഖ് ഖാന് വെടിക്കെട്ട് ആവര്‍ത്തിക്കാനാവുന്നില്ല. ബൗളിങ് നിരയില്‍ കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷദീപ് സിങ് എന്നിവരെല്ലാം മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു.

എല്ലാ റെക്കോഡുകളുമിതാ

എല്ലാ റെക്കോഡുകളുമിതാ

നേര്‍ക്കുനേര്‍ 17 തവണയാണ് ഇരു ടീമും എത്തിയത്. ഹൈദരാബാദിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. 12 ജയം ഹൈദരാബാദ് നേടിയപ്പോള്‍ അഞ്ച് മത്സരമാണ് പഞ്ചാബിന് ജയിക്കാനായത്.

നിരവധി റെക്കോഡുകളും കാത്തിരിക്കുന്നുണ്ട്. ശിഖര്‍ ധവാന്‍ 19 റണ്‍സ് നേടിയാല്‍ 6000 റണ്‍സ് ക്ലബ്ബിലേക്ക് ഇടം പിടിക്കും. ഐപിഎല്ലില്‍ ഈ നേട്ടത്തിലേക്കെത്തിയ രണ്ടാമത്തെ താരമെന്ന ബഹുമതിയാണ് ധവാനെ കാത്തിരിക്കുന്നത്. വിരാട് കോലിയാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.

ജോണി ബെയര്‍സ്‌റ്റോ നാല് സിക്‌സുകള്‍ കൂടി നേടിയാല്‍ ഐപിഎല്ലില്‍ 50 സിക്‌സുകള്‍ അദ്ദേഹത്തിന് പുര്‍ത്തിയാക്കാനാവും. നിക്കോളാസ് പുരാന്‍ രണ്ട് സിക്‌സുകള്‍ നേടിയാല്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കും. കഗിസോ റബാഡ ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഇമ്രാന്‍ താഹിറിനെ (82) മറികടന്ന് ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ 32ാം സ്ഥാനത്തേക്കെത്താന്‍ റബാഡക്കാവും. മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഭുവനേശ്വര്‍ കുമാറിന് 150 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാനാവും.

ഗുജറാത്ത് - സിഎസ്‌കെ പോരില്‍ തീപാറും

ഗുജറാത്ത് - സിഎസ്‌കെ പോരില്‍ തീപാറും

തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആര്‍സിബിക്കെതിരേ ആശ്വാസ ജയം നേടിയ സിഎസ്‌കെയെ ഇന്ന് കാത്തിരിക്കുന്നത് കരുത്തരായ ഗുജറാത്താണ്. അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ച ഗുജറാത്ത് ഇത്തവണ കിരീട പ്രതീക്ഷ സജീവമാക്കി മുന്നേറുന്ന ടീമാണ്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതം. ബാറ്റിങ് നിരയില്‍ ശുബ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് എടുത്തു പറയേണ്ടത്. ഹര്‍ദിക് നായകനെന്ന നിലയില്‍ വലിയ ഉത്തരവാദിത്തം കാട്ടുന്നു.

സിഎസ്‌കെയ്ക്കും പ്രതീക്ഷകളേറെ. അവസാന മത്സരത്തില്‍ റോബിന്‍ ഉത്തപ്പയും ശിവം ദുബെയുമാണ് ബാറ്റുകൊണ്ട് രക്ഷകരായത്. എന്നാല്‍ റുതുരാജ് ഗെയ്ക് വാദിന്റെ ഫോം പ്രശ്‌നമാണ്. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്നത് ടീമിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.

Story first published: Sunday, April 17, 2022, 8:19 [IST]
Other articles published on Apr 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+