For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: നാണംകെട്ട് ചാംപ്യന്‍മാര്‍, ഹാട്രിക്ക് തോല്‍വി- ചരിത്രത്തില്‍ ആദ്യം

54 റണ്‍സിനാണ് പഞ്ചാബിന്റെ വിജയം

1

മുംബൈ: ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദയനീയ പ്രകടനം തുടരുകയാണ്. തുടരെ മൂന്നാമത്തെ കളിയിലും സിഎസ്‌കെ പരാജയത്തിലേക്കു കൂപ്പുകുത്തി. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് സിഎസ്‌കെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും തോറ്റത്. ആദ്യത്തെ രണ്ടു കളികളിലും ടോട്ടല്‍ പ്രതിരോധിക്കാനാവാതെയാണ് സിഎസ്‌കെ തോല്‍വിയിലേക്കു വീണതെങ്കില്‍ ഇത്തവണ റണ്‍ചേസിലും കാലിടറുകയായിരുന്നു. പഞ്ചാബ് കിങ്‌സിനോടു 54 റണ്‍സിനാണ് സിഎസ്‌കെ തോറ്റത്.

181 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിഎസ്‌കെയ്ക്കു പഞ്ചാബ് നല്‍കിയത്. പക്ഷെ പവര്‍പ്ലേയില്‍തന്നെ സിഎസ്‌കെയുടെ വിധി കുറിക്കപ്പെട്ടിരുന്നു. ആറോവര്‍ കഴിയുമ്പോള്‍ സിഎസ്‌കെ നാലിന് 24ലേക്കു തകര്‍ന്നിരുന്നു. പിന്നീടൊരു തിരിച്ചുവരവ് ചാംപ്യന്‍മാര്‍ക്കുണ്ടായില്ല. രണ്ടോവറുകള്‍ ബാക്കിനില്‍ക്കെ 126 റണ്‍സിനു സിഎസ്‌കെ കൂടാരം കയറുകയും ചെയ്തു. ശിവം ദുബെയുടെ (57) ഇന്നിങ്‌സാണ് സിഎസ്‌കെയുടെ മാനം കാത്തത്. 30 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മുന്‍ നായകന്‍ എംഎസ് ധോണി (23), റോബിന്‍ ഉത്തപ്പ (13), അമ്പാട്ടി റായുഡു (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

2

മൂന്നു വിക്കറ്റുകളെടുത്ത രാഹുല്‍ ചാഹറാണ് ചെന്നൈയെ തകര്‍ത്തത്. രണ്ടു വിക്കറ്റ് വീതമെടുത്ത അരങ്ങേറ്റക്കാരന്‍ വൈഭവ് അറോറയും ലിയാം ലിവിങ്‌സ്റ്റണും മികച്ച പിന്തുണ നല്‍കുകയും ചെയ്തു. കാഗിസോ റബാഡയ്ക്കും അര്‍ഷ്ദീപ് സിങിനും ഒഡെയ്ന്‍ സ്മിത്തിനും ഒാരോ വിക്കറ്റ് വീതം ലഭിച്ചു.

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ (60) തകര്‍പ്പന്‍ ഫിഫ്റ്റിയിലേറി എട്ടു വിക്കറ്റിനു 180 റണ്‍സാണ് പഞ്ചാബ് നേടിയത്. 32 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറും ലിവിങ്‌സ്റ്റണിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ശിഖര്‍ ധവാന്‍, ജിതേഷ് ശര്‍മ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. നായകന്‍ മായങ്ക് അഗര്‍വാള്‍ (4), ഭാനുക രാജപക്‌സ (9), ഷാരൂഖ് ഖാന്‍ (6), ഒഡെയ്ന്‍ സ്മിത്ത് (3), രാഹുല്‍ ചാഹര്‍ (12) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. കാഗിസോ റബാഡയും (12) വൈഭവ് അറോറയും (1) പുറത്താവാതെ നിന്നു. സിഎസ്‌കെയ്ക്കു വേണ്ടി ക്രിസ് ജോര്‍ഡനം ഡ്വയ്ന്‍ പ്രട്ടോറിയസും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. മുകേഷ് ചൗധരി, ഡ്വയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

3

ഒരു ഘട്ടത്തില്‍ പഞ്ചാബ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആദ്യത്തെ 10 ഓവറില്‍ മൂന്നു വിക്കറ്റിനു 109 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു പഞ്ചാബ്. എന്നാല്‍ അടുത്ത 10 ഓവറില്‍ പഞ്ചാബിനെ സിഎസ്‌കെ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. 71 റണ്‍സാണ് അടുത്ത 10 ഓവറില്‍ പഞ്ചാബിനു സ്‌കോര്‍ ചെയ്യാനായത്. അഞ്ചു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. അഞ്ചാമത്തെ ഓവറിലായിരുന്നു പഞ്ചാബ് ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത്. മുകേഷ് ചൗധരിയുടെ ഓവറില്‍ 26 റണ്‍സ് ലിവിങ്‌സ്റ്റണ്‍ വാരിക്കൂട്ടി. മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്.

പഞ്ചാബ് തുടക്കത്തില്‍ പതറിയിരുന്നു. രണ്ടു വിക്കറ്റിനു 14 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. പക്ഷെ രണ്ടാം വിക്കറ്റില്‍ ധവാന്‍- ലിവിങ്സ്റ്റണ്‍ സഖ്യം 95 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി പഞ്ചാബിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. പിന്നീട് വലിയ കൂട്ടുകെട്ടുകളൊന്നും പഞ്ചാബ് ഇന്നിങ്‌സില്‍ കണ്ടില്ല. ടോസ് ലഭിച്ച സിഎസ്‌കെ നായകന്‍ രവീന്ദ്ര ജഡേജ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ പരാജയപ്പെട്ട ടീമില്‍ ഒരു മാറ്റവുമായാണ് സിഎസ്‌കെ ഇറങ്ങിയത്. തുഷാര്‍ ദേശ്പാണ്ഡെയ്ക്കു പകരം ഇംഗ്ലീഷ് പേസര്‍ ക്രിസ് ജോര്‍ഡന്‍ ടീമിലേക്കു വരികയായിരുന്നു. മറുഭാഗത്ത് പഞ്ചാബ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. വൈഭവ് അറോറയും ജിതേഷ് ശര്‍യും പ്ലെയിങ് ഇലവനിലേക്കു വന്നപ്പോള്‍ ഹര്‍പ്രീത് ബ്രാറിനും രാജ് ബാവയ്ക്കും സ്ഥാനം നഷ്ടമായി.

4

പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്കു കീഴില്‍ ഇറങ്ങിയ സിഎസ്‌കെയുടെ തുടക്കം പാളിയിരിക്കുകയാണ്. ഉദ്ഘാടന മല്‍സരത്തില്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നാണ് സിഎസ്‌കെയ്ക്കു ആദ്യത്തെ പരാജയം നേരിട്ടത്. ആറു വിക്കറ്റിനു കെകെആറിനോടു സിഎസ്‌കെ കീഴടങ്ങുകയായിരുന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് അവര്‍ക്കു തിരിച്ചടിയായത്. പക്ഷെ രണ്ടാമത്തെ മല്‍സരത്തില്‍ സിഎസ്‌കെയെ പരാജയത്തിലേക്കു തള്ളിയിട്ടത് ബൗളര്‍മാരായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ശേഷം 210 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ സിഎസ്‌കെയ്ക്കായില്ല. അനുഭവസമ്പത്ത് കുറഞ്ഞ സിഎസ്‌കെ ബൗളിങ് നിരയെ ലഖ്‌നൗ ബാറ്റര്‍മാര്‍ അമ്മാനമാടുകയായിരുന്നു.

അതേസമയം, പുതിയ നായകന്‍ മായങ്ക് അഗര്‍വാളിനു കീഴില്‍ ജയത്തോടെയായിരുന്നു പഞ്ചാബ് കിങ്‌സ് തുടങ്ങിയത്. റോയല്‍ ചാലഞ്ചേഴ്‌സുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ 206 റണ്‍സെന്ന വലിയ വിജയലക്ഷ്യം ഒരോവറും അഞ്ചു വിക്കറ്റുളും ബാക്കിനില്‍ക്കെ പഞ്ചാബ് നേടിയെടുക്കുകയായിരുന്നു. പക്ഷെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ ബാറ്റിങ് നിരയ്ക്കു ഈ മിടുക്ക് ആവര്‍ത്തിക്കാനായില്ല. 137 റണ്‍സിനു പഞ്ചാബ് ഓള്‍ഔട്ടായപ്പോള്‍ വെറും 14.3 ഓവഫില്‍ നാലു വിക്കറ്റിനു കെകെആര്‍ വിജയിച്ചുകയറുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാഗ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡജേ (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഡ്വയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ഡന്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, മുകേഷ് ചൗധരി.

പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഭാനുക രാജപക്‌സെ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, അര്‍ഷ്ദീപ് സിങ്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ.

Story first published: Sunday, April 3, 2022, 23:40 [IST]
Other articles published on Apr 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+