Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഡുപ്ലെസിയെ തട്ടിയെടുത്ത ആര്‍സിബിയുടെ മാസ്റ്റര്‍ പ്ലാന്‍! ആദ്യദിനം ലക്ഷ്യമിട്ടത് രണ്ടു പേരെ

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരമായ സൗത്താഫ്രിക്കന്‍ ബാറ്റര്‍ ഫഫ് ഡുപ്ലെസിയെ സ്വന്തമാക്കിയ മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ലേലത്തിന്റെ ആദ്യദിനമാണ് ഏഴു കോടി രൂപയ്ക്കു ഡുപ്ലെസിയെ ആര്‍സിബി കൈക്കലാക്കിയത്.

അദ്ദേഹത്തെ തിരികെ കൊണ്ടു വരാന്‍ പ്രതീക്ഷിക്കപ്പെട്ടതു പോലെ സിഎസ്‌കെയും രംഗത്തുണ്ടായിരുന്നു. പക്ഷെ 3.2 കോടിക്കു ശേഷം അവര്‍ പിന്‍മാറി. തുടര്‍ന്ന് ആര്‍സിബിയും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലായി പിടിവലി. ഒടുവില്‍ ആര്‍സിബി ഡുപ്ലെസിയെ റാഞ്ചുകയും ചെയ്തു.

1

ലേലത്തില്‍ ഫഫ് പ്ലെസിയടക്കം രണ്ടു പേരെ ആദ്യദിനം നിര്‍ബന്ധമായും വാങ്ങണമെന്ന പ്ലാനോടു കൂടി തന്നെയാണ് റോയല്‍ ചാലഞ്ചേഴസ് എത്തിയതെന്നു ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് ഡയറക്ടര്‍ മൈക്ക് ഹെസ്സന്‍ വ്യക്തമാക്കി. ആര്‍സിബിയുടെ യൂടൂബ് ചാനലിലൂടെ പുറത്തുവിട്ട ബോള്‍ഡ് ഡയറീസെന്ന വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2

ആര്‍സിബിക്കു ആവശ്യമായിരുന്ന ഒരു ലീഡര്‍ക്കു വേണ്ട എല്ലാ ഗുണങ്ങളും ഫഫിനുണ്ടെന്നു മൈക്ക് ഹെസ്സന്‍ പറഞ്ഞു. വളരെയധികം അനുഭവസമ്പത്തുള്ള ഫഫ് ഡുപ്ലെസിയെ വാങ്ങിക്കാനായാല്‍ അതു ഞങ്ങള്‍ക്കു വലിയ മുതല്‍ക്കൂട്ടാവുമെന്ന് കരുതിയിരുന്നു. ദീര്‍ഘകാലം അദ്ദേഹം സൗത്താഫ്രിക്കയെ നയിച്ചിട്ടുണ്ട്. ഒരുപാട് തവണ ഐപിഎല്ലില്‍ കിരീടം നേടുകയും ചെയ്തു. മാത്രമല്ല വളരെയധികം സ്ഥിരത പുലര്‍ത്തുന്ന താരങ്ങളിലൊരാളും കൂടിയാണ് ഡുപ്ലെസി. മാനസികമായും കരുത്തുറ്റ വ്യക്തിയായ അദ്ദേഹം എല്ലാവരും ബഹുമാനിക്കുന്നയാള്‍ കൂടിയാണ്. ഒരു ലീഡറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഗുണങ്ങള്‍ കൂടിയാണ് ഇവയെല്ലാമെന്നും ഹെസ്സന്‍ വിശദമാക്കി.

3

മെഗാ ലേലത്തില്‍ ഫഫ് ഡുപ്ലെസിക്കു വേണ്ടി ആര്‍സിബി രംഗത്തിറങ്ങുമെന്നു മറ്റു ഫ്രാഞ്ചൈസികളൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നു മൈക്ക് ഹെസ്സന്‍ ചൂണ്ടിക്കാട്ടി. ഡുപ്ലെസിയെ തിരികെ വാങ്ങാന്‍ സിഎസ്‌കെ തീര്‍ച്ചയായും ശ്രമിക്കുമെന്നത് വളരെ വ്യക്തമായിരുന്നു. മുന്‍ താരങ്ങളുടെ കാര്യത്തില്‍ അവര്‍ ഇതാണ് ചെയ്തിരുന്നത്. ഡുപ്ലെസിയും മാര്‍ക്വി ഗ്രൂപ്പിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വാങ്ങിക്കണമെങ്കില്‍ നല്ലൊരു ബഡ്ജറ്റ് ഇതിനായി മാറ്റിവയ്ക്കണമന്ന് അറിയാമായിരുന്നു. ഡുപ്ലെസിയെ ലക്ഷ്യമിടുന്ന ഫ്രാഞ്ചൈസികളെയെല്ലാം ഞങ്ങള്‍ക്കു മറികടക്കേണ്ടിയിരുന്നു. സിഎസ്‌കെ ഉറപ്പായും ഡുപ്ലെസിക്കായി രംഗത്തുണ്ടും, പക്ഷെ ഞങ്ങള്‍ ആര്‍ക്കു പിറകെയാവും പോവുകയെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നും ഹെസ്സന്‍ കൂട്ടിച്ചേര്‍ത്തു.

4

ഫഫ് ഡുപ്ലെസിയെക്കൂടാതെ ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാണ് ലേലത്തിന്റെ ആദ്യദിനം റോയല്‍ ചാലഞ്ചേഴ്‌സിലെത്തിയ മറ്റൊരു വമ്പന്‍ താരം. 10.75 കോടി രൂപയാണ് ഹസരംഗയ്ക്കായി ആര്‍സിബി മുടക്കിയത്. കഴിഞ്ഞ സീസണിന്റെ രണ്ടാംപകുതിയില്‍ അദ്ദേഹം ആര്‍സിബിയുണ്ടായിരുന്നു. പക്ഷെ ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തെ ആര്‍സിബി കളിപ്പിച്ചിരുന്നുള്ളൂ. നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങില്‍ നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍ കൂടിയാണ് ഹസരംഗ.

5

ലേലത്തിന്റെ ആദ്യദിനത്തില്‍ ഞങ്ങള്‍ ലക്ഷ്യമിട്ട രണ്ടു പ്രധാപ്പെട്ട വിദേശ കളിക്കാര്‍ ഫഫ് പ്ലെസിയും വനിന്ദു ഹസരംഗയുമായിരുന്നു. ഒരുപാട് കണക്കുകൂട്ടലുകള്‍ക്കും കോമ്പിനേഷനുകള്‍ക്കും ശേഷമാണ് ഞങ്ങള്‍ ഇതിലേക്കു എത്തിയത്. ഈ ലക്ഷ്യം കൈവരിക്കാന്‍ എന്തൊക്കെയാണ് വേണ്ടതെന്നു ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്തു. ആദ്യദിനം ഞങ്ങളുടെ മുന്‍ഗണന ഫഫിനും ഹസരംഗയ്ക്കും തന്നെയായിരുന്നുവെന്നും മൈക്ക് ഹെസ്സന്‍ വെളിപ്പെടുത്തി.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്ക്വാഡ്

നിലനിര്‍ത്തിയവര്‍- വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മുഹമ്മദ് സിറാജ്.

ലേലത്തില്‍ വാങ്ങിയവര്‍-ഫാഫ് ഡുപ്ലെസി, ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ജോഷ് ഹേസല്‍വുഡ്, മഹിപാല്‍ ലോംറോര്‍, ഫിന്‍ അലന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ബെറഡോര്‍ഫ്, സുയാഷ് പ്രഭുദേസായ്, ചാമ മിലിന്ദ്, അനീഷ്വര്‍ ഗൗതം, കരണ്‍ ശര്‍മ, സിദ്ധാര്‍ഥ് കൗള്‍, ലുവ്‌നിത്ത് സിസോഡിയ, ഡേവിഡ് വില്ലി.

Story first published: Sunday, February 20, 2022, 19:19 [IST]
Other articles published on Feb 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+