Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആദ്യ ബോള്‍ സിക്സര്‍, ധോണി നല്‍കിയ ഉപദേശം കന്നി വിക്കറ്റ് നേടിത്തന്നതായി യുവതാരം

ഇത്തവണത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അരങ്ങേറിയ താരമാണ് ലെഗ് സ്പിന്നര്‍ പ്രശാന്ത് സോളങ്കി. കഴിഞ്ഞ സീസണിന്റെ രണ്ടാംപകുതിയിലാണ് നെറ്റ് ബൗളറായി സോളങ്കി സിഎസ്‌കെയ്‌ക്കൊപ്പം ചേര്‍ന്നത്. പ്രധാന ടീമിലേക്കു വരാനുള്ള കഴിവ് സോളങ്കിക്കുണ്ടെന്നു തിരിച്ചറിഞ്ഞ സിഎസ്‌കെ ഈ സീസണിനു മുമ്പ് നടന്ന മെഗാ ലേലത്തില്‍ താരത്തെ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു. 1.2 കോടി രൂപയ്ക്കാണ് താരത്തെ സിഎസ്‌കെ വാങ്ങിയത്.

ms dhoni

ഇതിഹാസ നായകന്‍ എംഎസ് ധോണി വിക്കറ്റ് കാക്കുന്ന ടീമിനു വേണ്ടി പന്തെറിയുകയെന്നത് ഏതൊരു യുവതാരത്തിന്റെയും സ്വപ്‌നമാണ്. അതു ഇത്തവണ യാഥാര്‍ഥ്യമാക്കുകയും ചെയ്തു. സിഎസ്‌കെയ്ക്കു വേണ്ടി കളിക്കവെ ധോണി തനിക്കു നല്‍കിയ വിലപ്പെട്ട ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സോളങ്കി.

prashant solanki

കാര്യങ്ങളെ വളരെ സിംപിളാക്കി നിര്‍ത്തുന്നയാളാണ് മഹി ഭായി. അദ്ദേഹം ഞങ്ങള്‍ക്കു നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു- നിങ്ങള്‍ ലെഗ് സ്പിന്നോ, ഗൂഗ്ലിയോ, ടോപ്പ് സ്പിന്നോ എന്തും എറിഞ്ഞോളൂ. നിങ്ങള്‍ റണ്‍സ് വിട്ടുനല്‍കുന്നില്ലെങ്കില്‍ നന്നായി തന്നെയാണ് ബൗള്‍ ചെയ്യുന്നതെന്നായിരുന്നു.
ഡോട്ട് ബോളുകളുകളെറിയണമെന്നും അതാണ് ടി20 ക്രിക്കത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയെന്നും മഹി ഭായ് തങ്ങളെ ഉപദേശിച്ചതായും പ്രശാന്ത് സോളങ്കി വ്യക്തമാക്കി.

csk

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള അരങ്ങേറ്റ മല്‍സരത്തില്‍ പ്രശാന്ത് സോളങ്കിക്കു വിക്കറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള കളിയില്‍ രണ്ടു വിക്കറ്റുകള്‍ നേടുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ തകര്‍ത്തടിച്ചപ്പോള്‍ ചെന്നൈ സമ്മര്‍ദ്ദത്തിലായിരുന്നു. സോളങ്കിക്കെതിരേ താരം ഒരു സിക്‌സറുമടിച്ചിരുന്നു. എന്നാല്‍ വിക്കറ്റിനു പിന്നില്‍ നിന്നും ധോണി നല്‍കിയ ഉപദേശം ജയ്‌സ്വാളിന്റെ വിക്കറ്റെടുക്കാന്‍ സഹായിച്ചതായി താരം പറയുന്നു.

jaiswal

രാജസ്ഥാന്‍ റോയല്‍സുമായുള്ള എന്റെ രണ്ടാമത്തെ മല്‍സരത്തില്‍ അല്‍പ്പം വൈകിയാണ് ഞാന്‍ ബൗള്‍ ചെയ്യാനെത്തിയത്. കാരണം ഞങ്ങള്‍ക്കു അത്ര വലിയ സ്‌കോര്‍ നേടാനായിരുന്നില്ല, ജയ്‌സ്വാള്‍ അപ്പോള്‍ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എന്റെ ആദ്യ ബോളില്‍ തന്നെ ജയ്‌സ്വാള്‍ സിക്‌സറടിച്ചു. അപ്പോള്‍ മഹിഭായ് എനിക്കൊരു നിര്‍ദേശം നല്‍കി. ലെങ്തില്‍ മാറ്റം വരുത്തി അല്‍പ്പം ഷോര്‍ട്ടാക്കാന്‍ ആവശ്യപ്പെട്ടു. വലിയ എന്‍ഡിലേക്കു ജയ്‌സ്വാള്‍ ഷോട്ട് കളിക്കട്ടെയെന്നു പറഞ്ഞു. ഇതാണ് വിക്കറ്റ് നേടിത്തന്നതെന്നും സോളങ്കി വെളിപ്പെടുത്തി.

hetmyer

ഇതേ മല്‍സരത്തില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു അപകടകാരിയായ താരം ഷിംറോണ്‍ ഹെറ്റ്‌മെയറുടെ വിക്കറ്റും പ്രശാന്ത് സോളങ്കി വീഴ്ത്തിയിരുന്നു. ഇതിന്റെ ക്രെഡിറ്റും എംഎസ് ധോണിക്കാണ് സ്പിന്നര്‍ നല്‍കുന്നത്.
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എനിക്കെതിരേ ബൗണ്ടറിയടിച്ചപ്പോള്‍ മഹി ഭായി വീണ്ടും ലെങ്ത് മാറ്റാനാണ് നിര്‍ദേശിച്ചത്. നേരത്തേ പറഞ്ഞതു പോലെ ഗ്രൗണ്ടിന്റെ വലിയ ഭാഗത്തേക്കു ഹെറ്റ്‌മെയറെ ഷോട്ടുകളടിക്കാന്‍ പ്രേരിപ്പിക്കാന്‍ ഉപദേശിച്ചു. ഞാന്‍ ഹെറ്റ്‌മെയറുടെ കാലിലേക്ക് ടോപ് സ്പിന്നാണ് എറിഞ്ഞത്. അദ്ദേഹത്തിനു പിഴയ്ക്കുകയും ചെയ്തു. മിഡ് വിക്കറ്റില്‍ ഹെറ്റ്‌മെയര്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നുവെന്നും ഹെറ്റ്‌മെയര്‍ വ്യക്തമാക്കി.

Story first published: Thursday, June 2, 2022, 10:36 [IST]
Other articles published on Jun 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+