For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: തല്ലുകൊള്ളികള്‍! ഒരോവറില്‍ 35 റണ്‍സ് വഴങ്ങിയവര്‍- ഒരു മലയാളിയും

സാംസാണ് പുതിയ അംഗം

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ഒരുപാട് അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങള്‍ക്കു നമ്മള്‍ സാക്ഷിയായിട്ടുണ്ട്. ബാറ്റര്‍മാര്‍ക്കു അതിവേഗം കൂടുതല്‍ റണ്‍സെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഫോര്‍മാറ്റ് കൂടിയാണ് ടി20. ഒരു ബൗളര്‍ക്കു പ്രത്യേക കഴിവോ, വേരിയേഷനുകളോ ഇല്ലെങ്കില്‍ ടി20യില്‍ പിടിച്ചുനില്‍ക്കുക ദുഷ്‌കരമായിരിക്കും.

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള മല്‍സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ ബാറ്റിങ് വെടിക്കെട്ട് നമ്മള്‍ കണ്ടിരുന്നു. 15 ബോളില്‍ പുറത്താവാതെ 56 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. പല ബൗളര്‍മാരും കമ്മിന്‍സിന്റെ ബാറ്റിന്റെ ചൂടറിയുകയും ചെയ്തു. ടൂര്‍ണമെന്റിലെ തല്ലുകൊളികളായ ബൗളര്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഒരോവറില്‍ 35ഓ അതില്‍ക്കൂടുതലോ റണ്‍സ് വഴങ്ങിയിട്ടുള്ള ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഡാനിയേല്‍ സാംസ് (35 റണ്‍സ്, കെകെആറിനെിരേ)

ഡാനിയേല്‍ സാംസ് (35 റണ്‍സ്, കെകെആറിനെിരേ)

മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരേ ഒരോവറില്‍ 35 റണ്‍സ് വിട്ടുകൊടുത്ത ഓസ്‌ട്രേലിയന്‍ പേസര്‍ ഡാനിയേല്‍ സാംസാണ് മൂന്നാംസ്ഥാനത്ത്. ബുധനാഴ്ച (06/04/22) രാത്രി നടന്ന കളിയിലായിരുന്നു സാംസ് റണ്‍സ് വാരിക്കോരി നല്‍കിയത്.
ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ ഉജ്വല പ്രകടനം നടത്തിയിട്ടുള്ള താരമാണ് സാംസ്. പക്ഷെ ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പം അദ്ദേഹം ദുരന്തമായി മാറിയിരിക്കുകയാണ്.

2

കഴിഞ്ഞ രണ്ടു സീസണുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കൊപ്പം ഫ്‌ളോപ്പായ ശേഷമാണ് സാംസ് ഇത്തവണ മുംബൈയിലെത്തിയിരിക്കുന്നത്. എന്നാല്‍ മുംബൈയിലും കഥ ഒന്നുതന്നെ.
കെകെആറിനെതിരായ കഴിഞ്ഞ കളിയില്‍ 16ാം ഓവറിലാണ് സാംസ് 35 റണ്‍സ് വിട്ടുകൊടുത്തത്. ആദ്യ ബോളും മൂന്നാമത്തെയും നാലാമത്തെയും ആറാമത്തെയും ബോളിലും കമ്മിന്‍സ് സിക്‌സര്‍ പായിച്ചു. രണ്ടാമത്തെയും അഞ്ചാമത്തെയും ബോളില്‍ ബൗണ്ടറി. ഒരു നോ ബോളില്‍ നിന്നു രണ്ടു റണ്‍സും സാംസ് വിട്ടുകൊടുത്തു.

ഹര്‍ഷല്‍ പട്ടേല്‍ (37 റണ്‍സ്, സിഎസ്‌കെയ്‌ക്കെതിരേ)

ഹര്‍ഷല്‍ പട്ടേല്‍ (37 റണ്‍സ്, സിഎസ്‌കെയ്‌ക്കെതിരേ)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലാണ് ലിസ്റ്റിലെ രണ്ടാമന്‍. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി കളിക്കവെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ താരം ഒരോവറില്‍ വിട്ടുകൊടുത്തത് 37 റണ്‍സാണ്. നാണക്കേടിന്റെ റെക്കോര്‍ഡ് ഹര്‍ഷല്‍ ഇതോടെ പങ്കിടുകയുമായിരുന്നു. കളിയിലെ അവസാന ഓവറിലായിരുന്നു താരത്തെ സിഎസ്‌കെ പഞ്ഞിക്കിട്ടത്.

4

ആദ്യത്തെ നാലു ബോളിലും രവീന്ദ്ര ജഡേജ സിക്‌സര്‍ പറത്തി. ഇതിലൊന്ന് നോ ബോളുമായിരുന്നു. നാലാമത്തെ ബോളില്‍ ജഡ്ഡു ഡബിള്‍ നേടി. അടുത്ത രണ്ടു ബോളില്‍ ഓരോ സിക്‌സറും ബൗണ്ടറിയുമടിച്ച് ഓവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 19 ഓവറില്‍ നാലിന് 154 റണ്‍സെന്ന നിലയിലായിരുന്ന സിഎസ്‌കെ ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ നാലിന് 191 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലെത്തുകയും ചെയ്തു.

പ്രശാന്ത് പരമേശ്വരന്‍ (37 റണ്‍സ്, ആര്‍സിബിക്കെതിരേ)

പ്രശാന്ത് പരമേശ്വരന്‍ (37 റണ്‍സ്, ആര്‍സിബിക്കെതിരേ)

ഹര്‍ഷല്‍ പട്ടേലിനൊപ്പം നാണക്കേടിന്‍റെ റെക്കോര്‍ഡ് പങ്കിടുകയാണ് മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ പ്രശാന്ത് പരമേശ്വരന്‍. ഐപിഎല്ലില്‍ ആദ്യമായി 35 ഓ അതിനു മുകളിലോ റണ്‍സ് വഴങ്ങിയ ആദ്യ ബൗളര്‍ പ്രശാന്താണ്. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കു വേണ്ടി കളിക്കവെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ താരത്തെ തല്ലിച്ചതച്ചത്.

6

ആദ്യ ഓവറില്‍ തന്നെ 37 റണ്‍സ് പ്രശാന്ത് വിട്ടുനല്‍കി.
ക്രിസ് ഗെയ്ല്‍ ആദ്യ ബോളില്‍ സിക്‌സറുമായിട്ടാണ് താരത്തെ വരവേറ്റത്. രണ്ടാമത്തേത് നോ ബോളായിരുന്നു. ഇതിലും സിക്‌സറടിച്ചു. അടുത്ത രണ്ടു ബോളിലും ബൗണ്ടറി. ഗെയ്ല്‍ നിര്‍ത്തിയില്ല. രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും കൂടിയടിച്ച് 37 റണ്‍സോടെ യൂനിവേഴ്‌സല്‍ ബോസ് ഓവര്‍ അവസാനിക്കുകയും ചെയ്തു.

Story first published: Thursday, April 7, 2022, 15:26 [IST]
Other articles published on Apr 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+