Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആദ്യ ആഴ്ചയിലെ മികച്ച ടീം രണ്ടു പേര്‍, മൂന്നു ടീമുകള്‍ക്കു പ്രശ്‌നങ്ങള്‍

ഐപിഎല്ലിന്റെ 15ാം സീസണിലെ ആദ്യത്തെയാഴ്ചയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ത്രസിപ്പിക്കുന്ന ചില പോരാട്ടങ്ങള്‍ക്കു ആദ്യത്തെയാഴ്ച ക്രിക്കറ് പ്രേമികള്‍ സാക്ഷിയായിരുന്നു. ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ 200ന് മുകളില്‍ സ്‌കോര്‍ ടീമുകള്‍ നേടുന്നതും കാണാനായിരുന്നു. ഇവയില്‍ രണ്ടെണ്ണത്തില്‍ 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്യപ്പെടുകയും ചെയ്തു.

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെല്ലം ആദ്യത്തെയാഴ്ച തിരിച്ചടി നേരിട്ടു. മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും ദുര്‍ബലരായ ടീമായി കാണപ്പെട്ടത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ ഏകപക്ഷീയമായ തോല്‍വിയാണ് അവര്‍ക്കു നേരിട്ടത്.

1

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരാണ് ഏറ്റവും കരുത്തുറ്റ ടീമായി ആദ്യ റൗണ്ടില്‍ കാണപ്പെട്ടത്. കടലാസില്‍ മാത്രമല്ല കളിക്കളത്തിലും തങ്ങള്‍ അപടകാരികളാണ് സഞ്ജു സാംസണിന്റെ റോയല്‍സ് തെളിയിച്ചു. കെയ്ന്‍ വില്ല്യംസണിന്റെ ഹൈദരാബാദിനെ നിഷ്പ്രഭരാക്കിയാണ് അവര്‍ ജയിച്ചുകയറിയത്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്രയും ശക്തമായ ഒരു ടീമിനെ റോയല്‍സ് അണിനിരത്തിയതെന്നു സംശയമില്ലാതെ തന്നെ പറയാന്‍ സാധിക്കും.

2

2008ലെ പ്രഥമ സീസണില്‍ ചാംപ്യന്‍മാരായാ ഷെയ്ന്‍ വോണിന്റെ രാജസ്ഥാന്‍ റോയല്‍സ് ടീമിനോടു ചില സാദൃശ്യങ്ങള്‍ ഇത്തവണത്തെ ടീമിലും കാണാം. എങ്കിലും ഈ വര്‍ഷം റോയല്‍സ് കിരീടം നേടുമെന്ന് ഇത്തവണ പ്രവചിക്കുകയാണെങ്കില്‍ അതു വിഡ്ഢിത്തമാവും.
സഞ്ജു നയിക്കുന്ന റോയല്‍സ് ടീമില്‍ മാച്ച് വിന്നര്‍മാരുടെ വലിയൊരു നിര തന്നെയുണ്ട്. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെല്ലാം റോയല്‍സ് നിരയിലുണ്ട്. തനിച്ച് മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ഇവരെല്ലാം.

3

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴിലിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍സിനേക്കാള്‍ ഒരുപാട് പിന്നിലല്ല. ഒരുപാട് പോരായ്മകള്‍ സീസണിനു മുമ്പ് കെകെആറിനുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും ഇവയെ എല്ലാം മറികടന്നാണ് ശ്രേയസിനു കീഴില്‍ കെകെആര്‍ അപ്രതീക്ഷിത പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നത്.
ലീഗില്‍ ആദ്യത്തെയാഴ്ച തന്നെ മൂന്നു മല്‍സരങ്ങളില്‍ കളിച്ച ഏക ടീം കൂടിയായ കെകെആര്‍ രണ്ടെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഒന്നില്‍ പൊരുതിത്തോല്‍ക്കുകയായിരുന്നു. സിഎസ്‌കെ, പഞ്ചാബ് എന്നിവര്‍ക്കെതിരേയായിരുന്നു കെകെആറിന്റെ വിജയം. ആര്‍സിബിയോടു അവസാന ഓവര്‍ വരെ പൊരുതി കെകെആര്‍ കീഴടങ്ങുകയായിരുന്നു.

4

ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പുതിയ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരെല്ലാം അക്കൗണ്ട് തുറന്നുകഴിഞ്ഞു. സീസണില്‍ ഏറെ ദൂരം മുന്നോട്ടു പോവാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നു തെളിയിക്കുന്ന പ്രകടനമാണ് ഈ ടീമുകള്‍ കാഴ്ചവച്ചത്.
പക്ഷെ സിഎസ്‌കെ, മുംബൈ എന്നിവരെല്ലാം ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. സിഎസ്‌കെ കളിച്ച രണ്ടു മല്‍സരങ്ങളും തോറ്റപ്പോള്‍ മുംബൈ ഒരു കളിയിലും തോല്‍വി രുചിച്ചു.
ഡിസിയും ഗുജറാത്തും തങ്ങളുടെ ബാറ്റിങ് നിരയുടെ ആഴമാണ് ആദ്യ മല്‍സരത്തില്‍ കാണിച്ചുതന്നത്. പരാജയഭീതി നേരിട്ട ശേഷമാണ് രണ്ടു ടീമുകളും ശക്തമായ തിരിച്ചുവരവ് നടത്തി റണ്‍ചേസില്‍ ത്രസിപ്പിക്കുന്ന വിജയം കൈക്കലാക്കിയത്.

5

വ്യക്തിഗത പ്രകടനങ്ങളിലേക്കു വന്നാല്‍ ആദ്യത്തെയാഴ്ച സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തുന്നതില്‍ പരാജയപ്പെട്ടു. വിദേശ താരങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ നായകന്‍ ഫഫ് ഡുപ്ലെസി, ആന്ദ്രെ റസ്സല്‍, ടിം സൗത്തി എന്നിവരെക്കാം മികച്ച പ്രകടനം നടത്തി. പക്ഷെ ഹൈദരാബാദ് വന്‍ തുക നല്‍കിയ വിന്‍ഡീസ് താരം നിക്കോളാസ് പൂരന്‍ ഫ്‌ളോപ്പായി മാറി.

Story first published: Saturday, April 2, 2022, 18:23 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+