Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അമ്പമ്പോ, എന്തൊരു സിക്‌സര്‍- ഏറ്റവും വലിയ സിക്‌സറടിച്ച് ലിവിങ്‌സ്റ്റണ്‍!

1

ഐപിഎല്ലിന്റെ 15ാം സീസണിലെ ഏറ്റവും വലിയ സിക്‌സറെന്ന നേട്ടത്തിന് പഞ്ചാബ് കിങ്‌സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍ അവകാശിയായിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ യുവ ഫാസ്റ്റ് ബൗളര്‍ മുകേഷ് ചൗധരിക്കെതിരേയായിരുന്നു ലിവിങ്സ്റ്റണിന്റെ തീപാറും സിക്‌സര്‍. മുംബൈയിലെ ബ്രാബണ്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 108 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറടിച്ചാണ് പഞ്ചാബ് താരം ഒന്നാമനായത്.

ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (4), ഭാനുക രാജപക്‌സ (9) എന്നിവരെ ആദ്യ രണ്ടോവറുകളില്‍ നഷ്ടമായതോട രണ്ടാമത്തെ ഓവറില്‍ തന്നെ നാലാമനായ ലിവിങ്‌സ്റ്റണിനു ക്രീസിലേക്കു വരേണ്ടി വന്നു. മൂന്നാമത്തെ ഓവറിസെ നാലാമത്തെ ബോളിലായിരുന്നു ലിവിങ്‌സ്റ്റിന്റെ ആദ്യത്തെ സിക്‌സര്‍ കണ്ടത്. പക്ഷെ ദൈര്‍ഘ്യമേറിയ സിക്‌സര്‍ ചൗധരിയുടെ തന്നെ അഞ്ചാമത്തെ ഓവറിലായിരുന്നു. ഓവറിലെ ആദ്യത്തെ ബോളില്‍ തന്നെയായിരുന്നു 108 മീറ്റര്‍ ദൈര്‍ഘ്യമുള്ള ലിവിങ്‌സ്റ്റണിന്റെ സിക്‌സര്‍. ഓവറില്‍ റണ്‍മഴ തന്നെയാണ് കണ്ടത്. മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 26 റണ്‍സ് ലിവിങ്‌സ്റ്റണ്‍ വാരിക്കൂട്ടി. രണ്ടു വൈഡുകളുമെറിഞ്ഞ് ചൗധരിയും സിഎസ്‌കെയെ 'സഹായിച്ചു'.

2

ഈ സീസണില്‍ നേരത്തേ വേഗമേറിയ സിക്‌സര്‍ ലിവിങ്‌സ്റ്റണിന്റെ പേരില്‍ തന്നെയായിരുന്നു. നേരത്തേ നടന്ന മല്‍സരങ്ങളിലായിരുന്നു താരം 105 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറടിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറാണ് (101) ദൈര്‍ഘ്യമേറിയ സിക്‌സര്‍ പായിച്ച മൂന്നാമത്തെ താരം. ഈ സീസണില്‍ 100ന് മുകളില്‍ ദൈര്‍ഘ്യമുള്ള സിക്‌സറടിച്ച രണ്ടു പേര്‍ ലിവിങ്സ്റ്റണും ബട്‌ലറും മാത്രമാണ്.

ചെന്നൈയ്ക്കു 181 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ സൂപ്പര്‍ കിങ്‌സിനു 181 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്‌സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് എട്ടു വിക്കറ്റിനു 180 റണ്‍സെടുക്കുകയായിരുന്നു. 60 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബിന്റെ ഹീറോയായത്. 32 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ശിഖര്‍ ധവാന്‍ 33 റണ്‍സും അരങ്ങേറ്റക്കാരന്‍ ജിതേഷ് ശര്‍മ 26 റണ്‍സുമെടുത്തു. സിഎസ്‌കെയ്ക്കു വേണ്ടി ക്രിസ് ജോര്‍ഡനും ഡ്വയ്ന്‍ പ്രട്ടോറിയസും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാഗ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡജേ (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഡ്വയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ഡന്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, മുകേഷ് ചൗധരി.

പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഭാനുക രാജപക്‌സെ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, അര്‍ഷ്ദീപ് സിങ്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ.

Story first published: Sunday, April 3, 2022, 22:28 [IST]
Other articles published on Apr 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+