Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണിയുടെ വെടിക്കെട്ടും രക്ഷിച്ചില്ല- ചാംപ്യന്‍മാരെ മലര്‍ത്തിയടിച്ച് ശ്രേയസിന്റെ കെകെആര്‍

1

മുംബൈ: നിലവിലെ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ ഷോക്ക്. മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് സിഎസ്‌കെയെ വാംഖഡെയില്‍ ആറു വിക്കറ്റിനു വീഴ്ത്തിയത്. ഇതോടെ കഴിഞ്ഞ സീസണിലെ ഫൈനലില്‍ സിഎസ്‌കെയോടേറ്റ തോല്‍വിക്കു അവര്‍ക്കു കണക്കുതീര്‍ക്കുകയും ചെയ്തു. 132 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിഎസ്‌കെ കെകെആറിനു നല്‍കിയത്.

ഈ സ്‌കോര്‍ കെകെആറിനു വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നില്ല. ഒമ്പതു ബോളുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റിനു കെകെആര്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. പുതിയ ക്യാപ്റ്റന്‍മാരായ ശ്രേയസ് അയ്യരും രവീന്ദ്ര ജഡേജയും കൊമ്പുകോര്‍ത്ത മല്‍സരമെന്ന നിലയല്‍ ഈ കളി ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യാപ്റ്റന്‍സിയില്‍ ശ്രേയസ് ഒരുപടി മുന്നില്‍ നിന്നപ്പോള്‍ ആദ്യമായി നായകനായതിന്റെ പരിഭ്രമം ജഡേജയുടെ ബാറ്റിങിലും ബൗളിങിലുമെല്ലാം പ്രകടമായിരുന്നു.

44 റണ്‍സെടുത്ത ഓപ്പണര്‍ അജിങ്ക്യ രഹാനെയാണ് കെകെആറിന്റെ ടോപ്‌സ്‌കോററായത്. 34 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറും താരം നേടി. വെങ്കടേഷ് അയ്യര്‍ (16), നിതീഷ് റാണ (2 1), സാം ബില്ലിങ്‌സ് (25) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. നായകന്‍ ശ്രേയസ് അയ്യരും (20*), ഷെല്‍ഡണ്‍ ജാക്‌സണും (3*) ചേര്‍ന്ന് കെകെആറിന്റെ വിജയറണ്‍സ് കുറിക്കുകയായിരുന്നു. 19ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ആദം മില്‍നെയ്‌ക്കെതിരേ ബൗണ്ടറിയടിച്ച് ശ്രേയസാണ് ടീമിന്റെ വിജയറണ്‍സ് നേടിയത്. ചെന്നൈയ്ക്കായി ഡ്വയ്ന്‍ ബ്രാവോ മൂന്നു വിക്കറ്റുകളെടുത്തു.

2

വിന്റേജ് എംഎസ് ധോണി തിരിച്ചുവന്ന മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനു 131 റണ്‍സാണ് ആദ്യം ബാറ്റിങിനയക്കപ്പെട്ട സിഎസ്‌കെയ്ക്കു നേടാനായത്. ക്യാപ്റ്റനല്ലാതെ ആദ്യമായി കളിച്ച ധോണിയുടെ സര്‍പ്രൈസ് ഇന്നിങ്‌സായിരുന്നു സുഎസ്‌കെയ്ക്കു രക്ഷയായത്. 38 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 50 റണ്‍സ് അടിച്ചെടുത്തു. ഇതാണ് സിഎസ്‌കെ 130 കടത്തിയത്. അവസാന അഞ്ചോവറില്‍ 58 റണ്‍സ് സിഎസ്‌കെ അടിച്ചെടുത്തു.

ശ്രേയസ് അയ്യരുടെ കെകെആറിനു മുന്നില്‍ എന്തു ചെയ്യണമെന്നു പോലുമറിയാതെ അമ്പരന്നു നില്‍ക്കുന്ന സിഎസ്‌കെയെയാണ് വാംഖഡെയില്‍ ഒരു ഘട്ടത്തില്‍ കണ്ടത്. എന്നാല്‍ അപരാജിതമായ ആറാം വിക്കറ്റില്‍ പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ധോണി ടീമിനെ കൈപിടിച്ചുയര്‍ത്തി. 56 ബോളില്‍ 70 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ധോണിക്കൊപ്പം 26 റണ്‍സുമായി ജഡ്ഡു പുറത്താവാതെ നിന്നു. 38 ബോളില്‍ ഒരു സിക്‌സര്‍ മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. 28 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് സിഎസ്‌കെയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 21 ബോൡ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് ഉത്തപ്പ 28 റണ്‍സ് നേടിയത്. ധോണിയാവട്ടെ ബോളില്‍ ബൗണ്ടറികളോടയാണ് റണ്ണെടുത്തത്. അമ്പാട്ടി റായുഡു (15), റുതുരാജ് ഗെയ്ക്വാദ് (0), ഡെവന്‍ കോണ്‍വേ (3), ശിവം ദുബെ (3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഉമേഷ് യാദവ് കെകെആറിനായി രണ്ടു വിക്കറ്റുകളെുത്തു. വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസ്സലും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

3

സിഎസ്‌കെ അനായാസം ജയിക്കുമെന്നു പ്രവചിച്ച മല്‍സരത്തില്‍ സര്‍പ്രൈസ് പ്രകടനമായിരുന്നു കെകെആറിന്റേത്. ശ്രേയസിന്റെ മികച്ച ്ക്യാപ്റ്റന്‍സിനു ബൗളര്‍മാരുടെ കട്ട സപ്പോര്‍ട്ട് കൂടി ലഭിച്ചതോടെ സിഎസ്‌കെ റണ്ണെടുക്കാന്‍ പാടുപെട്ടു. മികച്ച കൂട്ടുകെട്ടുകളൊന്നും സിഎസ്‌കെ നിരയില്‍ കണ്ടില്ല. വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായിക്കൊണ്ടേയിരുന്നു. 11 ഓവറാവുമ്പോഴേക്കും സിഎസ്‌കെയിലെ പകുതി പോലും ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയിരുന്നു.

അഞ്ചിനു 61 റണ്‍സിലേക്കു കൂപ്പുകുത്തിയ സിഎസ്‌കെ രക്ഷിച്ചത് നായകന്‍ ജഡേജയും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ചേര്‍ന്നായിരുന്നു. ഇരുവരുമാണ് സിഎസ്‌കെ മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ജഡേജയുടെ ബാറ്റിങില്‍ പ്രകടമായിരുന്നു. സ്ഥിരം രീതിയില്‍ ടൈമിങോടെ ഷോട്ടുകള്‍ പായിക്കാന്‍ അദ്ദേഹം വിഷമിക്കുന്നതാണ് കണ്ടത്.

ടോസ് ലഭിച്ച ശ്രേയസ് ചെന്നൈയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്നു താരങ്ങള്‍ ഈ മല്‍സരത്തിലൂടെ കെകെആറിനായി അരങ്ങേറി. നായകന്‍ ശ്രേയസിനെക്കൂടാതെ അജിങ്ക്യ രഹാനെ, ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സ് എന്നിരാണ് കന്നി മല്‍സരം കളിച്ചത്. മറുഭാഗത്തു ന്യൂസിലാന്‍ഡിന്റെ ഡെവന്‍ കോണ്‍വേ, ഓള്‍റൗണ്ടര്‍ ശിവം ദുബെ, ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നെ, പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ സിഎസ്‌കെയ്ക്കു വേണ്ടിയും ആദ്യ മല്‍സരത്തിന് ഇറങ്ങി.

കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്ന് തന്നെയാണ് ഇത്തവണ ടൂര്‍ണമെന്റ് പുനരാരംഭിച്ചത്. അന്നു ധോണിയുടെ സിഎസ്‌കെ ഒയ്ന്‍ മോര്‍ഗന്റെ കെകെആറിനെ മലര്‍ത്തിയടിച്ചായിരുന്നു നാലാം കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ചില പ്രമുഖ താരങ്ങളെ ഉദ്ഘാടന മല്‍സരത്തില്‍ കാണാന്‍ കഴിയില്ല. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ദീപക് ചാഹര്‍ എന്നിവര്‍ സിഎസ്‌കെയിലും പാറ്റ് കമ്മിന്‍സ് കെകെആറിലുമില്ല. അലി ക്വാറന്‍ീനിലും ചാഹര്‍ പരിക്കേറ്റു വിശ്രമിത്തിലുമാണ്. കമ്മിന്‍സാവട്ടെ ഓസീസ് ടീമിനോടൊപ്പം പാക് പര്യടനത്തിലാണ്. കൂടാതെ ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, മോര്‍ഗന്‍ തുടങ്ങിയവരും ഇനി കെകെആറിന്റെ ഭാഗമല്ല. ഫഫ് ഡുപ്ലെസിയെ സിഎസ്‌കെയുടെ ജഴ്‌സിയിലും ഈ സീസണില്‍ കാണില്ല. മോര്‍ഗനെ ലേലത്തില്‍ ആരും വാങ്ങാതിരുന്നപ്പോള്‍ മറ്റു താരങ്ങള്‍ പുതിയ ടീമുകള്‍ക്കൊപ്പമാണ് ഇത്തവണ കളിക്കുന്നത്.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), ശിവം ദുബെ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഡ്വയ്ന്‍ ബ്രാവോ, മിച്ചെല്‍ സാന്റ്‌നര്‍, ആദം മില്‍നെ, തുഷാര്‍ ദേശ്പാണ്ഡെ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിങ്‌സ് (വിക്കറ്റ് കീപ്പര്‍), ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Saturday, March 26, 2022, 23:08 [IST]
Other articles published on Mar 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+