Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയില്ലാത്ത പ്ലേഓഫ് ആയേക്കും! മുന്നറിയിപ്പുമായി മുന്‍ പേസര്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാവി തുലാസില്‍ നില്‍ക്കുകയാണ്. സീസണില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും പരാജയപ്പെട്ടതോടെ സിഎസ്‌കെ ഇനി പ്ലേഓഫിലെത്തുമോയെന്ന കാര്യം പോവും സംശയത്തിലായിരിക്കുകയാണ്. ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു തോറ്റു കൊണ്ട് തുടങ്ങിയ സിഎസ്‌കെ പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരോടും തോറ്റിരുന്നു.

പുതിയ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്കു ടീമിനെ പ്രചോദിപ്പിക്കാന്‍ കഴിയാതെ പോയതും സിഎസ്‌കെയ്ക്കു വലിയ തിരിച്ചടിയായി മാറി. തുടക്കം പാളിയ സിഎസ്‌കെയ്ക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ്.

1

തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെടുകയെന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് സമയം എത്ര മോശമാണെന്നാണ് കാണിച്ചു തരുന്നത്. പക്ഷെ ഇനിയൊരു മല്‍സരത്തില്‍ക്കൂടി തോല്‍ക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുക സിഎസ്‌കെയ്ക്കു ദുഷ്‌കരമാക്കും. കാരണം അതു സംഭവിച്ചാല്‍ മോശം നെറ്റ് റണ്‍റേറ്റുമായി ടീം ഒരുപാട് പിന്നിലായിപ്പോവും. കുറച്ചു മല്‍സരങ്ങളായാരിക്കും സിഎസ്‌കെയ്ക്കു സീസണില്‍ ബാക്കിയുണ്ടാവുകയെന്നും ആര്‍പി സിങ് നിരീക്ഷിച്ചു.

2

ഈ സീസണില്‍ 10 ടീമുകള്‍ ലീഗിന്റെ ഭാഗമായതിനാല്‍ പ്ലേഓഫിലെത്താന്‍ എത്ര പോയിന്റായിരിക്കം ചുരുങ്ങിയത് വേണ്ടി വരുകയെന്നറിയില്ല. പഞ്ചാബ് കിങ്‌സുമായുള്ള അവസാന കളിയില്‍ സ്ഥിരം കാണുന്ന സിഎസ്‌കെയെ അല്ല നമ്മള്‍ കണ്ടത്. മുന്‍നിരയായാലും മധ്യനിരയായാലും നിരാശപ്പെടുത്തി. ഒരേയൊരു കൂട്ടുകെട്ട് (ശിവം ദുബെ- എംഎസ് ധോണി) മാറ്റിനിര്‍ത്തിയാല്‍ സിഎസ്‌കെ ബാറ്റിങില്‍ ഒന്നും തന്നെ എടുത്തുപറയാനില്ല. ഗെയിമില്‍ ടീമിനെ മുന്നോട്ടു കൊണ്ടുപോവാനുള്ള പ്ലാന്‍ ഇല്ലാത്തതു പോലെയാണ് സിഎസ്‌കെ കാണപ്പെട്ടതെന്നും ആര്‍പി സിങ് വിലയിരുത്തി.

3

മായങ്ക് അഗര്‍വാള്‍ നയിച്ച പഞ്ചാബ് കിങ്‌സിനോടു 54 റണ്‍സിനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടത്. ഈ സീസണില്‍ ആദ്യമായി ടോസ് ലഭിച്ചിട്ടും സിഎസ്‌കെ നായകന്‍ രവീന്ദ്ര ജഡേജയ്ക്കു അത് മുതലാക്കി ടീമിനു വിജയം നേടിക്കൊടുക്കാനായില്ല. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ (60) വെടിക്കെട്ട് ഫിഫ്റ്റിയിലേറി പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിനു 180 റണ്‍സാണ് നേടിയത്.

4

റണ്‍ചേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പവര്‍പ്ലേയില്‍ തന്നെ തകര്‍ന്നടിഞ്ഞു. നാലു വിക്കറ്റുകളാണ് ആദ്യത്തെ ആറോവറില്‍ സിഎസ്‌കെയ്ക്കു നഷ്ടമായത്. ഒടുവില്‍ രണ്ടോവറുകള്‍ ബാക്കിനില്‍ക്കെ 128 റണ്‍സിനു ചാംപ്യന്‍മാര്‍ കൂടാരം കയറുകയും ചെയ്തു. ശിവം ദുബെയുടെ (57) ഫിഫ്റ്റി മാറ്റിനിര്‍ത്തിയാല്‍ സിഎസ്‌കെ ബാറ്റിങ് നിരയില്‍ എടുത്തു പറയാവുന്ന ഒരു പ്രകടനം പോലുമില്ല. മുന്‍ നായകന്‍ എംഎസ് ധോണിയാണ് (23) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം.
എട്ടോവറില്‍ അഞ്ചിനു 36 റണ്‍സിലേക്കു കൂപ്പുകുത്തിയ സിഎസ്‌കെയുടെ മാനംകാത്തത് ദുബെ- ധോണി സഖ്യമാണ്. 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കു സാധിച്ചു. ഇതാണ് സിഎസ്‌കെയെ 100 കടക്കാന്‍ സഹായിച്ചത്.

5

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഏറ്റവും മോശം സീസണായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 2020ലേത് ആണ്. ചരിത്രത്തിലാദ്യമായി പ്ലേഓഫ് കാണാതെയാണ് സീസണില്‍ സിഎസ്‌കെ പുറത്തായത്. എട്ടു ടീമുകള്‍ മാറ്റുരച്ച ലീഗില്‍ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ എംഎസ് ധോണിക്കും സംഘത്തിനുമായുള്ളൂ. അന്നു എട്ടു മല്‍സരങ്ങളിലായിരുന്നു സിഎസ്‌കെ തോറ്റത്. ഇത്തവണ തുടക്കത്തില്‍ തന്നെ മൂന്നു മല്‍സരങ്ങളില്‍ ചെന്നൈ തോറ്റുകഴിഞ്ഞു.

Story first published: Tuesday, April 5, 2022, 11:55 [IST]
Other articles published on Apr 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+