IPL 2022: 'ഇത്രക്ക് ചീപ്പാണോ സിഎസ്‌കെ', റെയ്‌നയോട് ഇത് വേണ്ടായിരുന്നു, ധോണിക്കും വിമര്‍ശനം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ പരിഗണിച്ചാല്‍ തീര്‍ച്ചയായും അതിലൊരാളായാരിക്കും സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിങ്‌സെന്ന ടീമിനെ ഇന്നത്തെ പ്രതാപത്തിലേക്കെത്തിക്കുന്നതില്‍ എംഎസ് ധോണിയെപ്പോലെ തന്നെ വിയര്‍പ്പൊഴുക്കിയ ആളാണ് റെയ്‌ന. ടീമിന്റെ കിരീട നേട്ടങ്ങളിലെല്ലാം റെയ്‌ന വഹിച്ച പങ്ക് മാറ്റിനിര്‍ത്താന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഇത്തവണ മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ ഒഴിവാക്കിയ റെയ്‌ന ഇത്തവണ അണ്‍സോള്‍ഡായിരിക്കുകയാണ്. വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ.
അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് റെയ്‌ന മെഗാ ലേലത്തിലേക്കെത്തിയത്. സിഎസ്‌കെ താരത്തെ തിരിച്ചെത്തിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും റെയ്‌നക്കായി സിഎസ്‌കെ താല്‍പര്യം കാട്ടിയില്ല. ടീമിനുവേണ്ടി ഇത്ര അധികം പ്രയത്‌നിച്ച താരമായിട്ടും രണ്ട് കോടിപോലും മുടക്കാന്‍ സിഎസ്‌കെ തയ്യാറായില്ലെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. ഡ്വെയ്ന്‍ ബ്രാവോയെ 4.5 കോടി കൊടുത്ത് തിരിച്ചെത്തിയ സിഎസ്‌കെ റെയ്‌നയെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനമാണ് സിഎസ്‌കെയ്ക്കും എംഎസ് ധോണിക്കുമെതിരേ ആരാധകര്‍ ഉന്നയിക്കുന്നത്. നന്ദികേടാണ് കാട്ടിയതെന്നും ധോണി സുരേഷ് റെയ്‌നയെ പിന്തുണക്കുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ധോണിയോളം തന്നെ ആരാധകര്‍ സിഎസ്‌കെയില്‍ റെയ്‌നക്കുമുണ്ട്. ധോണിയെ തലയെന്ന് വിളിക്കുമ്പോള്‍ റെയ്‌നയെ ചിന്നത്തലയെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
ധോണിയോടുള്ള സ്‌നേഹംകൊണ്ട് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ധോണിയുമായി അടുത്ത ബന്ധമുണ്ടായിട്ടും എന്തുകൊണ്ട് റെയ്‌നയെ ഇത്തവണ ഒഴിവാക്കിയെന്നത് ആരാധകരെയും ആശയക്കുഴപ്പത്തിലാക്കുന്ന ചോദ്യമാണ്. 2020 സീസണിന് മുമ്പ് റെയ്‌നയും ടീം മാനേജ്‌മെന്റും തമ്മില്‍ ഉടക്കുണ്ടായിരുന്നു. എന്നാല്‍ 2021ല്‍ റെയ്‌ന ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല.

ഇത് അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമായി പറയാം. സിഎസ്‌കെയ്ക്കായി കൂടുതല്‍ റണ്‍സെന്ന റെക്കോഡ് (4687) റെയ്‌നയുടെ പേരിലാണ്. സിഎസ്‌കെയ്ക്കായി കൂടുതല്‍ അര്‍ധ സെഞ്ച്വറി (34), നോക്കൗട്ട് മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് (714), കൂടുതല്‍ ക്യാച്ചുകള്‍ (109), ഫൈനലില്‍ കൂടുതല്‍ റണ്‍സ് (249) എന്നീ റെക്കോഡുകളെല്ലാം റെയ്‌നയുടെ പേരിലാണ്. സിഎസ്‌കെയ്ക്ക് വിലക്ക് ലഭിച്ചപ്പോള്‍ ഗുജറാത്ത് ലയണ്‍സിന്റെ നായകനായും റെയ്‌ന കളിച്ചു. 205 ഐപിഎല്ലില്‍ നിന്ന് 5528 റണ്‍സാണ് റെയ്‌നയുടെ പേരിലുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായി മൂന്നാം നമ്പറിലിറങ്ങി റെയ്‌ന കാഴ്ചവെച്ച പ്രകടനങ്ങള്‍ അത്ര എളുപ്പത്തില്‍ മറക്കാന്‍ സാധിക്കുന്നതല്ല. റെയ്‌നയുടെ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞ് സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റിട്ടതും ആരാധകരെ ചൊടിപ്പിച്ചു. നിര്‍ണ്ണായക ഘട്ടത്തില്‍ കൈയൊഴിഞ്ഞിട്ട് നന്ദി പറഞ്ഞ് ഒഴിവാക്കുന്നത് ന്യായമല്ലെന്നും അവഹേളനമാണെന്നുമാണ് ആരാധകര്‍ പറയുന്നത്. റെയ്‌ന ഇത്തവണത്തെ ഐപിഎല്ലിലുണ്ടാവില്ലെന്ന വസ്തുത ആരാധകരെ വളരെ നിരാശരാക്കിയിട്ടുണ്ടെന്ന് പറയാം.

യുവരാജ് സിങ്ങിനെ മുംബൈ ഇന്ത്യന്‍സ് ചേര്‍ത്തുപിടിച്ചതിനെ ആരാധകര്‍ സിഎസ്‌കെയ്ക്ക് ഓര്‍മ്മിപ്പിക്കുന്നു. കരിയറിന്റെ അവസാന ഘട്ടത്തില്‍ അണ്‍സോള്‍ഡായി കരിയര്‍ അവസാനിപ്പിക്കേണ്ട അവസ്ഥയിലേക്ക് യുവരാജ് എത്തിയപ്പോള്‍ രണ്ട് കോടി അടിസ്ഥാന വിലയ്ക്കാണ് മുംബൈ അദ്ദേഹത്തെ ടീമിലെത്തിച്ചത്. ഒരു അര്‍ധ സെഞ്ച്വറിയുള്‍പ്പെട്ടെ കൈയടി നേടുന്ന പ്രകടനം യുവരാജ് നടത്തി. യുസ് വേന്ദ്ര ചഹാലിന്റെ ഒരോവറിലെ മൂന്ന് പന്തുകള്‍ തുടര്‍ച്ചയായി യുവരാജ് സിക്‌സറും പറത്തി. മുംബൈ കിരീടം നേടിയപ്പോള്‍ യുവരാജ് സിങ്ങിന്റെ കൈയിലേക്ക് രോഹിത് ശര്‍മ ട്രോഫി നല്‍കിയത് ഇന്നും ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications