IPL 2022: 'ബേബി എബി'യാവില്ല, ലേലത്തില്‍ എല്ലാവര്‍ക്കും വേണ്ടത് അവനെ! പ്രവചിച്ച് അശ്വിന്‍
അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള യുവതാരത്തെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യുവതാരത്തെ പല ഫ്രാഞ്ചൈസികളും നോട്ടമിടുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഫെബ്രുവരി 12, 13 തിയ്യതികളിലായിട്ടാണ് മെഗാ താരലേലം ബെംഗളൂരുവില്‍ നടക്കുന്നത്. ആയിരത്തിനു മുകളില്‍ കളിക്കാര്‍ ലേലത്തിനു വേണ്ടി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 ഫ്രാഞ്ചൈസികളാണ് കളിക്കാര്‍ക്കു വേണ്ടി ലേലത്തില്‍ അങ്കത്തട്ടിലിറങ്ങുക.

അണ്ടര്‍ 19 ലോകകപ്പിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ബേബി എബിയെന്നറിയപ്പെടുന്ന സൗത്താഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ് ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങുമായുള്ള സാമ്യമായിരുന്നു ബ്രെവിസിനെ ശ്രദ്ധേയനാക്കിയത്. മാത്രമല്ല ഐപിഎല്ലില്‍ എബിഡി നേരത്തേ കളിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കാന്‍ തനിക്കു ആഗ്രഹമുണ്ടെന്നു ബ്രെവിസ് തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ലേലത്തില്‍ അദ്ദേഹത്തെ ആരെങ്കിലും വാങ്ങുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നു ആര്‍ അശ്വിന്‍ അഭിപ്രായപ്പെട്ടു.

ബേബി എബിയെന്ന തരത്തില്‍ ഡെവാള്‍ഡ് ബ്രെവിസിന് വലിയ പ്രൊമോഷന്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അദ്ഭുതപ്പെടുത്തുന്ന രീതിയിലാണ് അവന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കു ബ്രെവിസിനെ വാങ്ങുമോയെന്നു ആളുകള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ഓരോ ടീമിനും എട്ടു വിദേശ കളിക്കാരുടെ സ്ലോട്ട് മാത്രമേയുള്ളൂ. ഒരു അണ്ടര്‍ 19 താരത്തെ ഇവരിലൊരാളായി ഉള്‍പ്പെടുത്തണമോയെന്നത് ഫ്രാഞ്ചൈസികളെ സംബന്ധിച്ചു വലിയ ചോദ്യം തന്നെയാണ്. അതുകൊണ്ടു തന്നെ ബേബി എബിയെന്ന പേരുണ്ടെങ്കിലും അവനെ ലേലത്തില്‍ ആരെങ്കിലും വാങ്ങുമോയെന്നു ഉറപ്പില്ലെന്നും അശ്വിന്‍ നിരീക്ഷിച്ചു.

ഈ താരത്തെ ഐപിഎല്‍ മെഗാ ലേലത്തില്‍ വാങ്ങുമെന്നു എനിക്കുറപ്പുണ്ട്. പക്ഷെ ഏതു ഫ്രാഞ്ചൈസിയായിരിക്കും താരത്തെ വാങ്ങുകയെന്നു എനിക്കു പ്രവചിക്കാന്‍ കഴിയില്ല. പക്ഷെ ഉറപ്പായും അവനെ വാങ്ങുമെന്ന് എനിക്കുറപ്പാണ്, അവന്റെ പേര് രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറെന്നാണെന്നും ആര്‍ അശ്വിന്‍ പറഞ്ഞു. അവസാനത്തെ 10 മല്‍സരങ്ങളെടുത്താല്‍ 13 വിക്കറ്റുകള്‍ ഹംഗര്‍ഗേക്കര്‍ വീഴ്ത്തിയിട്ടുണ്ട്. അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്.

ഹംഗര്‍ഗേക്കര്‍ വലംകൈയന്‍ മീഡിയം പേസറാണ്. വളരെ നന്നായി ഇന്‍സ്വിങറുകളെറിയാന്‍ അവനു കഴിയും. നിലവില്‍ ഇന്ത്യയുടെ വലംകൈയന്‍ ഫാസ്റ്റ് ബൗശര്‍മാരില്‍ ഇഷാന്ത് ശര്‍മയ്ക്കു മാത്രമാണ് ഇതു നന്നായി സാധിക്കുക. ഇന്‍സ്വിങറുകള്‍ക്കു ബാറ്റര്‍മാര്‍ക്കു വെല്ലുവിളി സൃഷ്ടിക്കാന്‍ കഴിയാന്‍ സാധിക്കും. അതുകൊണ്ടു തന്നെയാണ് ഹംഗര്‍ഗേക്കര്‍ക്കു വലിയ ഡിമാന്റുണ്ടാവുമെന്നു എനിക്കു തോന്നുന്നത്. മാത്രമല്ല മികച്ചൊരു ലോവര്‍-മിഡില്‍ ഓര്‍ഡര്‍ ബാറ്ററുമാണ്. ഷോട്ടുകള്‍ പായിക്കുമ്പോള്‍ അവനുള്ള കരുത്ത് അവിശ്വസനീയമാണ്. വരാനിരിക്കുന്ന മെഗാ ലേലത്തില്‍ അഞ്ചു മുതല്‍ 10 വരെ ഓഫറുകള്‍ അവനു ലഭിച്ചേക്കുമെന്നും അശ്വിന്‍ വ്യക്തമാക്കി.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയായ യഷ് ധൂലിനും മെഗാ ലേലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുമെന്നും ആര്‍ അശ്വിന്‍ പറഞ്ഞു. യഷ് ധൂല്‍ വളരെ പ്രതിഭയുള്ള യുവ ബാറ്ററാണ്. അവസാനമായി ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയിരുന്നു. ഇത്തവണയും ഇതു തന്നെ സംഭവിക്കുമോ? അതു നമുക്ക് കാത്തിരുന്നു തന്നെ കാണാം. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ പൃഥ്വി ഷായ്ക്കു ഡല്‍ഹി ക്യാപ്പിറ്റല്‍സ് നല്‍കുന്ന പിന്തുണ നമ്മള്‍ കണ്ടതാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications