For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റന്‍ വിദേശ താരം! ഇപ്പോഴത്തെ ടീമിലെ ആരുമാവില്ല

ബ്രാഡ് ഹോഗാണ് ഇക്കാര്യം പറഞ്ഞത്

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസിയാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാലു തവണ കിരീടം നേടിയ സിഎസ്‌കെ ഒരുപാട് റെക്കോര്‍ഡുകള്‍ക്കു അവകാശികള്‍ കൂടിയാണ്. ഏറ്റവുധികം തവണ ഫൈനലും പ്ലേഓഫും കളിച്ച ടീമെന്ന റെക്കോര്‍ഡ് ചെന്നൈ്ക്കു മാത്രം സ്വന്തമാണ്. ഇതിനെല്ലം സിഎസ്‌കെ കടപ്പെട്ടിരിക്കുന്നത് എംഎസ് ധോണിയെന്ന ഇതിഹാസ നായകനോടാണ്.

1

2008ലെ പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയെ അദ്ദേഹം നയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സീസണിനു മുമ്പ് ധോണി നായകസ്ഥാനമൊഴിയുകയും പകരം രവീന്ദ്ര ജഡേജയെ ചുമതലയേല്‍പ്പിക്കുകയും ചെയ്തിരുന്നു. തനിക്കു ശേഷം ജഡ്ഡുവിനെ ഈ റോള്‍ ഏല്‍പ്പിക്കുന്നതിന്റെ മുന്നോടിയായിരുന്നു ധോണിയുടെ ഈ നീക്കം. പക്ഷെ ഇതു സിഎസ്‌കെയുടെ കൈപൊള്ളിച്ചു. സീസണിലെ ആദ്യത്തെ നാലു കളിലും ചെന്നൈ തോറ്റു തുന്നം പാടി.

2

ക്യാപ്റ്റന്‍സിയില്‍ സമ്പൂര്‍ണ പരാജയമായ ജഡ്ഡു ഒമ്പതാം റൗണ്ട് മല്‍സരത്തിനു മുമ്പ് നായകസ്ഥാനമൊഴിയുകയും ചെയ്തു. ഇതോടെ ധോണിക്കു വീണ്ടും ക്യാപ്റ്റന്‍സിയേറ്റെടുക്കേണ്ടി വന്നു. പക്ഷെ 40 കാരനായ ധോണിയെ അധികകാലം ഈ സ്ഥാനത്തു പ്രതീക്ഷിക്കാന്‍ കഴിയില്ല. സിഎസ്‌കെയുടെ അടുത്ത നായകനായി ആരു വരണമെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

3

ഈ സീസണ്‍ കഴിഞ്ഞാല്‍ ആരായിരിക്കും എംഎസ് ധോണിയില്‍ നിന്നും സിഎസ്‌കെയുടെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുക? ഇപ്പോഴത്തെ സിഎസ്‌കെയുടെ ടീം ലിസ്റ്റില്‍ ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ ശേഷിയുള്ള ഒരാളെയും ഞാന്‍ കാണുന്നില്ല. ക്യാപ്റ്റന്‍സി ശേഷിയുള്ള ഒരു താരത്തെ അടുത്ത വര്‍ഷത്തെ ലേലത്തില്‍ സിഎസ്‌കെയ്ക്കു കണ്ടെത്തേണ്ടിവരും.ഒരു ഇന്ത്യന്‍ താരത്തെ നായകസ്ഥാനത്തേക്കു കണ്ടെത്തുകയെന്നത് സിഎസ്‌കെയെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. കാരണം ഇന്ത്യയുടെ മികച്ച ടി20 താരങ്ങളെല്ലാം ഇതിനകം പല ഫ്രാഞ്ചൈസികളുടെയും ഭാഗമാണെന്നും ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി.

4

അടുത്ത സീസണിലെ ഐപിഎല്ലിനു മുമ്പുള്ള ലേലത്തില്‍ ഒരു അന്താരാഷ്ട്ര താരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്തേക്കു നോട്ടമിടുന്നതാവും നല്ലത്. പക്ഷെ സിഎസ്‌കെയ്ക്കു ഇപ്പോഴുള്ള ബാലന്‍സിനും ഗെയിം പ്ലാനിനും യോജിച്ച ഒരു താരത്തെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നും ബ്രാഡ് ഹോഗ് നിരീക്ഷിച്ചു.
ധോണി അടുത്ത സീസണിലും കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. സിഎസ്‌കെയുടെ മഞ്ഞ ജഴ്‌സിയില്‍ താന്‍ തുടര്‍ന്നുമുണ്ടാവുമെന്ന് അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തിയിരുന്നെങ്കിലും അതു ഏതു റോളിലായിരിക്കുമെന്നത് സസ്‌പെന്‍സാക്കി നിര്‍ത്തിയിരുന്നു.

5

എംഎസ് ധോണിക്കു പകരം ഈ സീസണില്‍ നായകനായി വന്നതോടെ അതു ടീമിന്റെ മാത്രമല്ല രവീന്ദ്ര ജഡേജയുടെ വ്യക്തിഗത പ്രകടനത്തെയും സാരമായി ബാധിച്ചിരുന്നു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം നേരത്തേയുള്ള നിലവാരത്തില്‍ നിന്നും അദ്ദേഹം താഴേക്കു പോയിരുന്നു. ജഡേജ സിംപിള്‍ ക്യാച്ച് പോലും നഷ്ടപ്പെടുത്തിയത് അവിശ്വസനീയ കാഴ്ചയായിരുന്നു.
നേരത്തേ അതിവേഗം റണ്‍സ് അടിച്ചൂകൂട്ടിയിരുന്ന അദ്ദേഹം പക്ഷെ ക്യാപ്റ്റനായതോടെ റണ്‍സെടുക്കാന്‍ നന്നായി വിഷമിച്ചു. ബൗളിങിലും ജഡ്ഡുവിന്റെ പ്രകടനം മോശമായിരുന്നു. മുമ്പത്തേതു പോലെ വിക്കറ്റുകളെടുക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല വാരിക്കോരി റണ്‍സ് നല്‍കുകയും ചെയ്തു.

6

രവീന്ദ്ര ജഡേജ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണെന്നു ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു. സിഎസ്‌കെയുടെ ലൈനപ്പിലെ കേന്ദ്രബിന്ദു കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ജഡേജയുടെ സമ്മര്‍ദ്ദത്തെ ഒഴിവാക്കേണ്ടതുണ്ട്.
സിഎസ്‌കെയുടെ ക്യാപ്റ്റന്‍ റോളിലേക്കു ജഡേജ അനുയോദ്യനല്ലെന്നു നമ്മള്‍ക്കു മനസ്സിലായി. പക്ഷെ സ്വന്തം നിലയില്‍ അദ്ദേഹമൊരു നേതാവ് തന്നെയാണ്. ചില സമയങ്ങളില്‍ നിങ്ങള്‍ക്കു വ്യത്യസ്തമായ രീതിയില്‍ നയിക്കേണ്ടി വരും. അതുകൊണ്ടാണ് ധോണി വീണ്ടും ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുത്തതെന്നും ഹോഡ് വിലയിരുത്തി.

7

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള അവസാന മല്‍സരത്തില്‍ എംഎസ് ധോണിയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചത്. ഈ കളിയില്‍ സിഎസ്‌കെ വിജയം സ്വന്തമാക്കുകയും ചെയ്തു. രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സിയൊഴിഞ്ഞ ശേഷം ആദ്യമായി കളിച്ച മല്‍സരമായിരുന്നു ഇത്. ബൗളിങില്‍ അദ്ദേഹം മികച്ച പ്രകടനവും നടത്തി. മൂന്നോവറില്‍ 15 റണ്‍സ് മാത്രമേ ജഡ്ഡു വിട്ടുകൊടുത്തിരുന്നുള്ളൂ.
സീസണില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ മൂന്നു വിഭാഗങ്ങളിലും തന്റെ പഴയ മാജിത്ത് ആവര്‍ത്തിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ജഡേജ പഴയ മികവിലേക്കുയര്‍ന്നാല്‍ അതു ചെന്നൈയുടെ സാധ്യതകളും വര്‍ധിപ്പിക്കും. പ്ലേഓഫിലെത്തണമെങ്കില്‍ സിഎസ്‌കെയ്ക്കു ബാക്കിയുള്ള അഞ്ചു മല്‍സരങ്ങളിലും ജയം അനിവാര്യമാണ്.

Story first published: Wednesday, May 4, 2022, 15:05 [IST]
Other articles published on May 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+