Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ജഡേജയല്ല, ധോണി തന്നെ നയിക്കും- ക്യാപ്റ്റന്‍സിയെക്കുറിച്ച് വ്യക്തമാക്കി സിഎസ്‌കെ

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഇതിഹാസം താരം എംഎസ് ധോണി തന്നെ നയിക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് ടീം വൃത്തങ്ങള്‍. കരിയറിന്റെ അസ്തമയ കാലത്തു നില്‍ക്കുന്ന ധോണിക്കു പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പുതിയ സീസണില്‍ സിഎസ്‌കെയുടെ നായകസ്ഥാനമേല്‍പ്പിക്കുമോയെന്നു പലരും സംശയമുന്നയിച്ചിരുന്നു. ഇതിന്റെ പ്രധാന കാരണം മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ ആദ്യം നിലനിര്‍ത്തിയത് ജഡേജയെ ആണെന്നതായിരുന്നു. 16 കോടി രൂപയ്ക്കാണ് ജഡ്ഡുവിനെ സിഎസ്‌കെ നിലനിര്‍ത്തിയത്.

1

ധോണി രണ്ടാമതായിരുന്നു. അദ്ദേഹത്തിനു ലഭിച്ചതാവട്ടെ 12 കോടിയുമായിരുന്നു. മോയിന്‍ അലി (8 കോടി), റുതുരാജ് ഗെയ്ക്വാദ് (6 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട മറ്റു കളിക്കാര്‍.
മെഗാ ലേലം അടുത്ത മാസം 12, 13 തിയ്യതികളിലായി നടക്കാനിരിക്കെ ഇതിന്റെ ഭാഗമായി ധോണി ചെന്നൈയിലെത്തിക്കഴിഞ്ഞു. ഇതിനിടെയാണ് ധോണിയെ നായകസ്ഥാനത്തു നിന്നു മാറ്റുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നു ഫ്രാഞ്ചൈസി അറിയിച്ചിരിക്കുന്നത്.

2

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വരാനിരിക്കുന്ന സീസണില്‍ ആരു നയിക്കുമെന്നതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സമയമെത്തുമ്പോള്‍ ഞങ്ങള്‍ പാലം കടക്കും. ധോണി ഇപ്പോള്‍ ഞങ്ങളുടെ ക്യാപ്റ്റനാണ്. സിഎസ്‌കെയിലെ ആദ്യത്തെ താരം കൂടിയാണ് അദ്ദേഹം. ക്യാപ്റ്റന്‍സി ഒഴിയാന്‍ ധോണി തീരുമാനിക്കുകയാണെങ്കില്‍ ധോണി അതു അറിയിക്കും. ഞങ്ങള്‍ ഇപ്പോള്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സിഎസ്‌കെ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

3

ധോണിയുടെ കരിയറിലെ അവസാനത്തെ ഐപിഎല്‍ സീസണ്‍ കൂടിയായിരിക്കും ഇത്തവണത്തേതെന്നാണ് സൂചന. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ സീസണിനിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അതു നടക്കാന്‍ ഇനി സാധ്യതയില്ല. കാരണം രാജ്യത്തു കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പുതിയ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ മുഴുവന്‍ മുംബൈയില്‍ നടത്താനാണ് ബിസിസിഐ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മുംബൈയിലെ മൂന്നു വേദികളിലായിട്ടാവും മല്‍സരങ്ങള്‍.

4

മെഗാ ലേലത്തിനു മുന്നോടിയായി സിഎസ്‌കെയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധോണി ഇപ്പോള്‍ ചെന്നൈയിലെത്തിയിരിക്കുന്നത്. ലേലത്തില്‍ ഏതൊക്ക കളിക്കാര്‍ക്കായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദേശം വളരെ നിര്‍ണായകമായിരിക്കും. അതിനു ശേഷമായിരിക്കും തന്റെ ക്യാപ്റ്റന്‍സി ഭാവിയെക്കുറിച്ച് ടീം മാനേജ്‌മെന്റുമായി ധോണി ചര്‍ച്ച ചെയ്യുക.

5

ജഡേജയേയോ, മറ്റേതെങ്കിലും താരത്തെയോ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വളര്‍ത്തിക്കൊണ്ടുവരുന്നതാവും ഉചിതമെന്നു അദ്ദേഹത്തിനു തോന്നുകയാണെങ്കില്‍ നായകസ്ഥാനമൊഴിയാന്‍ സാധ്യത കൂടൂതലാണ്. വളരെ അപ്രതീക്ഷിതമായി നേരത്തേ പല തീരുമാനങ്ങളുമെടുത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിട്ടുള്ള വ്യക്തിയാണ് ധോണി. അതുകൊണ്ടു തന്നെ അദ്ദേഹം സീസണിനു മുമ്പ് ക്യാപ്റ്റന്‍ സ്ഥാനം മറ്റൊരാള്‍ക്കു കൈമാറിയാലും അദ്ഭുതപ്പെടാനില്ല.

6

ബാറ്ററെന്ന നിലയില്‍ എംഎസ് ധോണിക്കു കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചിരുന്നില്ല. പക്ഷെ വിക്കറ്റ് കീപ്പിങിലും ക്യാറ്റന്‍സിയിലും അദ്ദേഹത്തിന്റെ മൂര്‍ച്ച ഒട്ടും കുറഞ്ഞിട്ടില്ല. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ നാലാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാന്‍ ധോണിക്കായിരുന്നു. രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സിനെ തകര്‍ത്തായിരുന്നു കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ കിരീടവിജയംരണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സിനെ തകര്‍ത്തായിരുന്നു കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ കിരീടവിജയം. ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കെകെആറിനെ 27 റണ്‍സിനായിരുന്നു സിഎസ്‌കെ കെട്ടുകെട്ടിച്ചത്. 2020ലെ സീസണില്‍ പ്ലേഓഫ് പോലും കാണാതെ പുറത്താവേണ്ടി വന്നതിന്റെ ക്ഷീണം സിഎസ്‌കെ കഴിഞ്ഞ തവണ കിരീട വിജയത്തോടെ തീര്‍ക്കുകയായിരുന്നു.

പുതിയ സീസണിലും ഇതാവര്‍ത്തിക്കാനായാല്‍ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചു ഐപിഎല്‍ കിരീടങ്ങളെന്ന ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അദ്ദേഹമെത്തും.

Story first published: Friday, January 28, 2022, 16:42 [IST]
Other articles published on Jan 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+