Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

37 ബോളില്‍ സെഞ്ച്വറി, അതും ടി10 മല്‍സരത്തില്‍! ബൗളര്‍മാരെ പറപ്പിച്ച് പൂരന്‍- എസ്ആര്‍എച്ച് ഹാപ്പി

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി എതിരാളികള്‍ക്കു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍. ഒരു ആഭ്യന്തര ടി10 മല്‍സരത്തില്‍ മിന്നല്‍ സെഞ്ച്വറിയുമായാണ് അദ്ദേഹം ബാറ്റിങില്‍ കസറിയത്. ഐപിഎല്ലിന്റെ പുതിയ സീസണില്‍ അദ്ദേഹത്തെ സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് ഹൈദാബാദ് ക്യാംപിനെ ഈ പ്രകടനം ത്രില്ലടിപ്പിച്ചിരിക്കുമെന്നുറപ്പാണ്.

കഴിഞ്ഞ മാസം ഇന്ത്യക്കെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും പൂരന്‍ വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു. പരമ്പരയില്‍ വിന്‍ഡീസ് തൂത്തുവാരപ്പെട്ടെങ്കിലും കൂടുതല്‍ റണ്‍സെടുത്തത് അദ്ദേഹമായിരുന്നു.

1

വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ട്രിനിഡാഡ് ടി10 ബ്ലാസ്റ്റ് ഗെയിമിലാണ് നിക്കോളാസ് പൂരന്‍ ബാറ്റിങില്‍ കത്തിക്കയറിയത്. സ്‌കാര്‍ലറ്റ് ഇബിസ് സ്‌കോര്‍ച്ചേഴ്‌സിനെതിരായ കളിയില്‍ ലെതര്‍ബാക്ക് ജയന്റ്‌സിനു വേണ്ടി ഇറങ്ങിയാണ് താരം റണ്‍മഴ പെയ്യിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോര്‍ച്ചേഴ്‌സ് മൂന്നു വിക്കറ്റിനു 128 റണ്‍സാണ് നിഷ്ടിത 10 ഓവറില്‍ സ്‌കോര്‍ ചെയ്തത്. മറുപടിയില്‍ ജയന്റ്‌സിന്റെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍ തന്നെ സ്‌കോര്‍ 14ല്‍ വച്ച് അവര്‍ക്കു ഒരു വിക്കറ്റ് നഷ്ടമായിരുന്നു.

2

പിന്നീട് നിക്കോളാസ് പൂരന്റെ വണ്‍മാന്‍ ഷോ തന്നെയാണ് പിച്ചില്‍ കണ്ടത്. എതിര്‍ ടീം ബൗളര്‍മാരെ അദ്ദേഹം പറപ്പിക്കുക തന്നെ ചെയ്തു. വെറും 37 ബോളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പൂരന്‍ ടീമിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. 10 കൂറ്റന്‍ സിക്‌സറും ആറു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഒമ്പതാം ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെ പൂരന്റെ ടീം വിജയം പൂര്‍ത്തിയാക്കിയിരുന്നു. വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കെ സിക്‌സര്‍ പായിച്ചാണ് അദ്ദേഹം ടീമിന്റെ വിജയ റണ്‍സും ഒപ്പം സെഞ്ച്വറിയും പൂര്‍ത്തിയാക്കിയത്. ഒരേയൊരു വിക്കറ്റ് മാത്രമാണ് റണ്‍ചേസില്‍ ടീമിനു നഷ്ടമായത്.

3

കഴിഞ്ഞ മാസം ഇന്ത്യയില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മറ്റു ബാറ്റര്‍മാരെല്ലാം റണ്‍സ് കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ നിക്കോളാസ് പൂരന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. പരമ്പരയിലെ മൂന്നു കളികളിലും ഫിഫ്റ്റിയടിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 61.33 ശരാശരിയില്‍ 140.45 സ്‌ട്രൈക്ക് റേറ്റോടെ 184 റണ്‍സാണ് പൂരന്‍ നേടിയത്. 17 ബൗണ്ടറികളും ഒമ്പതു സിക്‌സറുകളും അദ്ദേഹം പായിക്കുകയും ചെയ്തു. റണ്‍സില്‍ മാത്രമല്ല പരമ്പരയില്‍ ബൗണ്ടറി, സിക്‌സര്‍ എന്നിവയിലും ഒന്നാമനായത് പൂരനായിരുന്നു.

4

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണ്‍ വരെ പഞ്ചാബ് കിങ്‌സിനോടൊപ്പമായിരുന്നു നിക്കോളാസ് പൂരന്‍. പക്ഷെ ലേലത്തിന മുന്നോടിയായി അദ്ദേഹത്തെ ഫ്രാഞ്ചൈസി കൈവിടുകയായിരുന്നു. മെഗാ ലേലത്തില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാജ് പൂരനെ സ്വന്തമാക്കുകയായിരുന്നു. 10.75 കോടി രൂപയാണ് താരത്തിനു വേണ്ടി ഹൈദരാബാദിനു മുടക്കേണ്ടി വന്നത്.
നിലവില്‍ താരത്തിന്റെ ഫോം കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ഓറഞ്ച് ആര്‍മിയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനമായിരുന്നു എസ്ആര്‍എച്ചിന്റേത്. ലീഗില്‍ അവസാന സ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്.

Story first published: Tuesday, March 1, 2022, 18:28 [IST]
Other articles published on Mar 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+