IPL 2022: ഇതുവരെ ഐപിഎല്‍ കളിച്ചിട്ടില്ല, എന്നാല്‍ അടിസ്ഥാന വില രണ്ട് കോടി, അഞ്ച് പേരിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12,13 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ 10 ടീമുകളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ലേലത്തില്‍ താരങ്ങള്‍ക്കായുള്ള പോരാട്ടം മുറുകും. 1200ലധികം താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 590 താരങ്ങള്‍ മാത്രമാണ് മെഗാ ലേലത്തിലേക്കെത്തിപ്പെട്ടത്. ലേലത്തിന്റെ പ്രതിഫലം തിരുത്താന്‍ കെല്‍പ്പുള്ള പല സൂപ്പര്‍ താരങ്ങളും ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നത് ലേലത്തെ കൂടുതല്‍ ആവേശകരമാക്കുന്നു.
ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം ലേലത്തിലെ ഇതുവരെയുള്ള റെക്കോഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. ശിഖര്‍ ധവാന്‍, ഫഫ് ഡുപ്ലെസിസ്, ആര്‍ അശ്വിന്‍ തുടങ്ങിയ നിരവധി പ്രമുഖ സീനിയര്‍ താരങ്ങളും ഇത്തവണ മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. വാശിയേറിയ പോരാട്ടം തന്നെ മെഗാ ലേലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നു. ഇതിനോടകം മാര്‍ക്യു താരങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്.

രണ്ട് കോടി അടിസ്ഥാന പ്രതിഫലമുള്ള 49 താരങ്ങളാണുള്ളത്. ഇതില്‍ 17 ഇന്ത്യന്‍ താരങ്ങളും 32 വിദേശ താരങ്ങളുമാണുള്ളത്. ആകെ 200ഓളം താരങ്ങളെയാണ് ഫ്രാഞ്ചൈസിക്ക് വേണ്ടത്. അതുകൊണ്ട് തന്നെ കുറേ താരങ്ങള്‍ അണ്‍സോള്‍ഡാവാനും സാധ്യതകളേറെ. ഇത്തവണ രണ്ട് കോടി അടിസ്ഥാന പ്രതിഫലം ഉള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങളില്‍ അഞ്ച് പേര്‍ ആദ്യമായാണ് ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. ഇത്തരത്തില്‍ ഇതുവരെ ഐപിഎല്‍ കളിക്കാതിരുന്നിട്ടും രണ്ട് കോടി അടിസ്ഥാന വില ലഭിച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സാഖിബ് മഹമ്മൂദ്
ഇംഗ്ലണ്ടിന്റെ യുവ പേസര്‍മാരിലൊരാളായ സാഖിബ് മഹമ്മൂദ് ഇത്തവണത്തെ ഐപിഎല്‍ മെഗാ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് കോടി അടിസ്ഥാന വില ലഭിച്ചിട്ടുള്ള താരം ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലെന്നതാണ് എടുത്തുപറയേണ്ടത്. ഇതുവരെ ഐപിഎല്‍ കളിക്കാതെ രണ്ട് കോടി അടിസ്ഥാന വില ലഭിക്കുന്ന തരത്തിലേക്ക് പ്രതിഭ അദ്ദേഹത്തിനുണ്ടെന്ന് പറയാം. വലം കൈയന്‍ പേസറായ താരത്തിന് 24 വയസ് മാത്രമാണ് പ്രായം. ഇംഗ്ലണ്ടിനായി ഏഴ് ഏകദിനത്തില്‍ നിന്ന് 14 വിക്കറ്റും 12 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റുമാണ് വീഴ്ത്തിയിട്ടുള്ളത്. 10.47 ആണ് ടി20യിലെ ഇക്കോണമി. ഇത്തവണ അണ്‍സോള്‍ഡാവാനും സാധ്യതയുള്ള താരമാണ് സാഖിബ്.

ആഷ്ടന്‍ അഗര്‍
ഓസ്‌ട്രേലിയയുടെ സ്പിന്‍ ഓള്‍റൗണ്ടറായ ആഷ്ടന്‍ അഗര്‍ സജീവമായി ക്രിക്കറ്റിലുണ്ടായിട്ട് നാളുകളേറെയായി. എന്നാല്‍ ഇതുവരെ അദ്ദേഹം ഐപിഎല്ലില്‍ കളിച്ചിട്ടില്ല. 2021ല്‍ ടി20 ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ ആഷ്ടന്‍ അഗര്‍ അംഗമായിരുന്നു. ബിബിഎല്ലില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനൊപ്പം കിരീടം നേടാനും അഗറിനായി. ഇതിന് മുമ്പ് ലേലത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും താരം അണ്‍സോള്‍ഡായിരുന്നു. ഇത്തവണ രണ്ട് കോടി അടിസ്ഥാന വിലയിലാണ് അഗര്‍ എത്തുന്നത്. ഇത്തവണയും അണ്‍സോള്‍ഡാവുമോയെന്നത് കണ്ടറിയാം.

ക്രയ്ഗ് ഓവര്‍ട്ടന്‍
ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടറായ ക്രയ്ഗ് ഓവര്‍ട്ടന്‍ ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലെങ്കിലും രണ്ട് കോടി അടിസ്ഥാന വിലയിലാണ് മെഗാ ലേലത്തിലേക്കെത്തിയിരിക്കുന്നത്. ഇതുവരെ ഇംഗ്ലണ്ടിനായി അദ്ദേഹം ടി20 കളിച്ചിട്ടില്ല. ദേശീയ ടീമിനൊപ്പം 6 ടെസ്റ്റും നാല് ഏകദിനവും മാത്രമാണ് അദ്ദേഹം കളിച്ചത്. മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണെങ്കിലും ടി20യില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമല്ല. അതുകൊണ്ട് തന്നെ അദ്ദേഹം അണ്‍സോള്‍ഡാവാനാണ് സാധ്യത കൂടുതല്‍.

ഒഡിയാന്‍ സ്മിത്ത്
വെസ്റ്റ് ഇന്‍ഡീസിന്റെ യുവ പേസ് ഓള്‍റൗണ്ടറാണ് ഒഡിയാന്‍ സ്മിത്ത്. 25കാരനായ താരം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സജീവമായിട്ടുള്ള താരമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചതെങ്കിലും തന്റെ മികവ് ഇതിനോടകം കാട്ടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. മികച്ച പേസിനൊപ്പം കടന്നാക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരം രണ്ട് കോടി അടിസ്ഥാന വിലക്കാണ് മെഗാ ലേലത്തിലേക്കെത്തുന്നത്. പേസ് ഓള്‍റൗണ്ടറായതിനാല്‍ത്തന്നെ സ്മിത്തിന് ആവിശ്യക്കാരേറെയുണ്ടായേക്കും.

ജെയിംസ് വിന്‍സി
ഇംഗ്ലണ്ട് ടോപ് ഓഡര്‍ താരം ജെയിംസ് വിന്‍സിയും മെഗാ ലേലത്തിലേക്കുള്ള അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് കോടി അടിസ്ഥാന വിലയുള്ളവരുടെ പട്ടികയിലാണ് വിന്‍സിയുമുള്ളത്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടുന്ന വിന്‍സി കടന്നാക്രമിച്ച് കളിക്കുന്ന താരമല്ലെങ്കിലും നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. ഇതുവരെ ഐപിഎല്‍ കളിക്കാത്ത വിന്‍സിക്ക് ഇത്തവണ ആവിശ്യക്കാര്‍ ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications