Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിക്‌സര്‍ വീരന്മാരായ ടീമേത്, സിഎസ്‌കെയ്ക്ക് നാലാം സ്ഥാനം, തലപ്പത്ത് ഹിറ്റ്മാന്റെ മുംബൈ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. 590 താരങ്ങള്‍ പങ്കെടുക്കുന്ന മെഗാ താരലേലത്തില്‍ 10 ടീമുകളിലായി ആരൊക്കെ ഇടം പിടിക്കുമെന്നത് കാത്തിരുന്നറിയേണ്ട കാര്യമാണ്. വമ്പനടിക്കാരെയായ താരങ്ങളെയാണ് എല്ലാ ടീമിനും വേണ്ടത്. ഓള്‍റൗണ്ടര്‍മാര്‍ക്കും മെഗാ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാനായേക്കും. ലഖ്‌നൗ, അഹമ്മദാബാദ് എന്നീ രണ്ട് ടീമുകളുടെ വരവോടെ ടൂര്‍ണമെന്റ് കൂടുതല്‍ കൊഴുക്കുമെന്നുറപ്പാണ്.

ഐപിഎല്ലിലെ കഴിഞ്ഞ 14 വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ അഞ്ച് കിരീടവുമായി രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സാണ് ഏറ്റവും കേമന്മാര്‍. എംഎസ് ധോണി നായകനായ സിഎസ്‌കെ നാല് കിരീടവുമായി തൊട്ടുപിന്നിലുമുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ ഇതുവരെ പറത്തിയ ടീമേതാണ്. ഏറ്റവും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന ടീമേതാണെന്ന് കണക്കുകള്‍ വിലയിരുത്തി പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സാണ് ഏറ്റവും കൂടുതല്‍ സിക്‌സര്‍ പറത്തിയ ടീം. 217 മത്സരങ്ങള്‍ ഇതുവരെ കളിച്ച മുംബൈ 1318 റണ്‍സാണ് ഇതുവരെ നേടിയത്. ഇതിഹാസ താരങ്ങളില്‍ പലരും കളിച്ചിട്ടുള്ള ടീമാണ് മുംബൈ. സനത് ജയസൂര്യ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് എന്നിവരെല്ലാം കളിച്ചിട്ടുള്ള മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്കെത്തിച്ചത് രോഹിത് ശര്‍മയാണ്. അഞ്ച് തവണ ടീമിനെ ചാമ്പ്യന്മാരാക്കാന്‍ രോഹിത്തിനായി. നിലവിലെ ടീമിലും നിരവധി വമ്പനടിക്കാര്‍ മുംബൈക്കുണ്ട്. കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം മുംബൈയുടെ നിലവിലെ സിക്‌സര്‍ വേട്ടക്കാരാണ്. വമ്പന്‍ ഷോട്ട് കളിക്കാന്‍ മിടുക്കന്മാരായ താരങ്ങള്‍ എക്കാലത്തും മുംബൈ ടീമിനൊപ്പം ഉണ്ടായിട്ടുണ്ട്.

ആര്‍സിബി

ആര്‍സിബി

ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി. 210 മത്സരത്തില്‍ നിന്ന് 1282 സിക്‌സാണ് ടീം പറത്തിയത്. ക്രിസ് ഗെയ്ല്‍, തിലകരത്‌ന ദില്‍ഷന്‍, എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി എന്നിങ്ങനെ നിരവധി സൂപ്പര്‍ ആര്‍സിബിയുടെ ഭാഗമായിട്ടുണ്ട്. വിരാട് കോലിയുടെ ആര്‍സിബിക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ലെങ്കിലും ആരാധക പിന്തുണയില്‍ വലിയ മുന്നിലുള്ള ടീമാണവര്‍.

പല സൂപ്പര്‍ താരങ്ങളും ആര്‍സിബിയുടെ ഭാഗമായിട്ടുണ്ട്. വിരാട് കോലി തന്നെയാണ് ടീമിന്റെ നട്ടെല്ല്. എബി ഡിവില്ലിയേഴ്‌സും ആര്‍സിബിയുടെ ആരാധക പിന്തുണക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. അവസാന സീസണോടെ കോലി നായകസ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എബിഡി വിരമിക്കുകയും ചെയ്തു. പുതിയ നായകനും പുതിയ സൂപ്പര്‍ താരനിരക്കുമൊപ്പം ഇത്തവണ കന്നിക്കിരീടമാണ് ആര്‍സിബി ലക്ഷ്യം വെക്കുന്നത്.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

ഇതുവരെ കിരീട ഭാഗ്യമില്ലാത്ത ടീമാണ് പഞ്ചാബ് കിങ്‌സ്. യുവരാജ് സിങ്, ക്രിസ് ഗെയ്ല്‍, ഷോണ്‍ മാര്‍ഷ്, കെ എല്‍ രാഹുല്‍ തുടങ്ങിയ പല സൂപ്പര്‍ താരങ്ങളും ഭാഗമായിട്ടുള്ള പഞ്ചാബ് കിങ്‌സ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്. 206 മത്സരത്തില്‍ നിന്ന് 1187 സിക്‌സാണ് പഞ്ചാബ് നേടിയിട്ടുള്ളത്. അവസാന സീസണോടെ കെ എല്‍ രാഹുല്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞു. മായങ്ക് അഗര്‍വാള്‍, അര്‍ഷ്ദീപ് സിങ് എന്നിവരെ മാത്രം നിലനിര്‍ത്തിയാണ് ടീം മെഗാലേലത്തിലേക്കെത്തുന്നത്. ഇത്തവണ കൂടുതല്‍ പണം കൈയിലുള്ളവരായി മെഗാ ലേലത്തിലേക്കെത്തുന്ന പഞ്ചാബ് മറ്റ് ഒമ്പത് ടീമുകള്‍ക്കും ഇത്തവണ വലിയ തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.

സിഎസ്‌കെ

സിഎസ്‌കെ

എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ വലിയ ആരാധക പിന്തുണയുള്ള നിരയാണ്. ഈ റെക്കോഡില്‍ നാലാം സ്ഥാനത്താണ്. 206 മത്സരത്തില്‍ നിന്ന് 1187 സിക്‌സാണ് സിഎസ്‌കെ ഇതുവരെ നേടിയത്. സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്‌സന്‍, ഫഫ് ഡുപ്ലെസിസ്, മുരളി വിജയ്, എംഎസ് ധോണി എന്നിവരെല്ലാം സിഎസ്‌കെയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളാണ്. ഇവരെല്ലാം ടീമിനുവേണ്ടി ബാറ്റിങ് വെടിക്കെട്ട് കാഴ്ച്ചിട്ടുള്ളവരാണ്. ബ്രണ്ടന്‍ മക്കല്ലവും സിഎസ്‌കെയ്ക്കായി കളിച്ചിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവും തന്ത്രശാലികളായ സിഎസ്‌കെ സീനിയര്‍ താരങ്ങളെ ഏറ്റവും കൂടുതല്‍ ചേര്‍ത്ത് പിടിക്കുന്ന ടീം കൂടിയാണ്.

കെകെആര്‍

കെകെആര്‍

രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള കെകെആറാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. 207 മത്സരത്തില്‍ നിന്ന് 1111 സിക്‌സുകളാണ് കെകെആര്‍ നേടിയിട്ടുള്ളത്. ബ്രണ്ടന്‍ മക്കല്ലം, യൂസഫ് പഠാന്‍, ഗൗതം ഗംഭീര്‍, ജാക്‌സ് കാലിസ് തുടങ്ങിയ പല പ്രമുഖ താരങ്ങളും കെകെആറിന്റെ ഭാഗമായിട്ടുണ്ട്. രണ്ട് തവണ കെകെആര്‍ കിരീടം നേടിയപ്പോഴും നായകസ്ഥാനത്ത് ഗംഭീറായിരുന്നു. അവസാന സീസണിലും കെകെആര്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീടം നേടാന്‍ ടീമിനായിട്ടില്ല.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്ലിലെ പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ഈ റെക്കോഡില്‍ ആറാം സ്ഥാനത്താണ്. 175 മത്സരത്തില്‍ നിന്ന് 888 സിക്‌സുകളാണ് ടീം പറത്തിയത്. ഷെയ്ന്‍ വോണാണ് ആദ്യ സീസണില്‍ത്തന്നെ രാജസ്ഥാനെ കിരീടത്തിലേക്കെത്തിച്ചത്. യൂസഫ് പഠാന്‍, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെല്ലാം കളിച്ചിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനെ നിലവില്‍ നയിക്കുന്നത് സഞ്ജു സാംസണാണ്. ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരാണ് നിലവിലെ രാജസ്ഥാന്‍ റോയല്‍സിന്റെ വമ്പനടിക്കാര്‍. പുതിയ സീസണിന് മുന്നോടിയായി മെഗാ ലേലത്തില്‍ സൂപ്പര്‍ താരങ്ങളെ രാജസ്ഥാന്‍ ടീമിലേക്കെത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സിക്‌സര്‍ റെക്കോഡില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴാം സ്ഥാനമാണ്. 139 മത്സരങ്ങളില്‍ നിന്ന് 696 സിക്‌സുകളാണ് ടീം നേടിയിട്ടുള്ളത്. ഡേവിഡ് വാര്‍ണറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ 2016ലാണ് ടീം കിരീടം നേടിയത്. ജോണി ബെയര്‍‌സ്റ്റോ, യൂസഫ് പഠാന്‍, ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസന്‍ എന്നിവരെല്ലാമാണ് ഹൈദരാബാദിന്റെ ഭാഗ്യമായിട്ടുള്ള പ്രധാന താരങ്ങള്‍. എല്ലാ സീസണിലും ശരാശരി പ്രകടനം കാഴ്ചവെച്ചിട്ടുള്ളവരുടെ നിരയാണ് ഹൈദരാബാദ്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

വീരേന്ദര്‍ സെവാഗ്, തിലകരത്‌ന ദില്‍ഷന്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം കളിച്ചിട്ടുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് ഈ റെക്കോഡില്‍ എട്ടാം സ്ഥാനത്ത്. 210 മത്സരത്തില്‍ നിന്ന് 1039 സിക്‌സാണ് ടീം നേടിയിട്ടുള്ളത്. നിലവില്‍ റിഷഭ് പന്താണ് ഡല്‍ഹിയുടെ നായകന്‍. ഇതുവരെ കിരീട നേടാന്‍ സാധിക്കാത്ത ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 2020 സീസണില്‍ ഫൈനല്‍ കളിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടു.

Story first published: Monday, February 7, 2022, 15:49 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+