
രാജസ്ഥാന്‍ റോയല്‍സ് കൈവിട്ട സൂപ്പര്‍ താരങ്ങളിലൊരാളാണ് ജോഫ്രാ ആര്‍ച്ചര്‍. പരിക്കിന്റെ പിടിയിലായിരുന്നതിനാലാണ് താരത്തെ രാജസ്ഥാന്‍ ഇത്തവണ കൈവിട്ടത്.എന്നാല്‍ മെഗാലേലത്തിലേക്ക് ആര്‍ച്ചര്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ ആര്‍ച്ചര്‍ക്കായി ശക്തമായ പോരാട്ടം തന്നെ ലേലത്തില്‍ കണ്ടേക്കും. ഇത്തവണ ലേലത്തില്‍ ആര്‍ച്ചറെ നോട്ടമിടാന്‍ സാധ്യതയുള്ള അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
Also Read: IPL 2022: ശ്രേയസിനെ നോട്ടമിടുന്ന ഫ്രാഞ്ചൈസികളെ അറിയാം- നാലു പേര്‍ക്ക് നായകനാക്കണം

മുംബൈ ഇന്ത്യന്‍സ്
അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന് ജോഫ്രാ ആര്‍ച്ചറില്‍ നോട്ടമുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ആര്‍ച്ചര്‍ മുംബൈയിലെത്താനുള്ള സാധ്യതയും കൂടുതലാണ്. നിലവില്‍ ട്രന്റ് ബോള്‍ട്ടിനെ ഒഴിവാക്കിയ മുംബൈക്ക് മികച്ച വിദേശ പേസര്‍മാരെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ ആര്‍ച്ചറെ ടീമിലേക്കെത്തിക്കാന്‍ എല്ലാ വഴികളും മുംബൈ നോക്കുന്നുണ്ട്. ജോഫ്രാ ആര്‍ച്ചറും ജസ്പ്രീത് ബുംറയും ചേരുന്ന പേസാക്രമണം ഏത് വമ്പന്മാരെയും പ്രയാസപ്പെടുത്തുമെന്നുറപ്പാണ്.
Also Read: IND vs NZ: കോലി ശരിക്കും ഔട്ടോ? അല്ലെന്നു മുന്‍ താരങ്ങളും ഫാന്‍സും! അംപയര്‍മാര്‍ക്കു കൂവല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്
ചെന്നൈ സൂപ്പര്‍ കിങ്‌സ് നോട്ടമിടുന്ന താരങ്ങളിലൊരാള്‍ ജോഫ്രാ ആര്‍ച്ചറാണെന്നാണ് സൂചന. യുവതാരമായതിനാല്‍ ഇപ്പോള്‍ ടീമിലെത്തിച്ചാല്‍ ടീമിന്റെ ദീര്‍ഘകാല ഭാവിയിലേക്ക് താരത്തെ ഉപയോഗപ്പെടുത്താനാവും. അതുകൊണ്ടാണ് സിഎസ്‌കെ 27കാരനായ ആര്‍ച്ചറെ നോട്ടമിടുന്നത്. ആര്‍ച്ചറുടെ ബൗളിങ് മികവില്‍ ആര്‍ക്കും സംശയമില്ല. സിഎസ്‌കെയുടെ പദ്ധതികളോട് ചേര്‍ന്ന് നില്‍ക്കുന്ന താരം കൂടിയാണ് സിഎസ്‌കെ. അതുകൊണ്ട് സിഎസ്‌കെ ആര്‍ച്ചറെ ലക്ഷ്യം വെക്കാന്‍ സാധ്യത കൂടുതലാണ്.
Also Read: 'ആദ്യ അന്താരാഷ്ട്ര റണ്‍സിനെക്കാള്‍ വിലപ്പെട്ടതാണ് ആദ്യ വിക്കറ്റ്', മനസ് തുറന്ന് വെങ്കടേഷ് അയ്യര്‍

ആര്‍സിബി
എല്ലാ സീസണിലും മികച്ച ബൗളര്‍മാരില്ലാത്തതാണ് ആര്‍സിബിയുടെ പ്രശ്‌നം. ഇത്തവണ വിരാട് കോലി ക്യാപ്റ്റനല്ലാതെയാണ് ആര്‍സിബിക്കൊപ്പം ഇറങ്ങുന്നത്. പുതിയ നായകനൊപ്പം ഇറങ്ങുന്ന ആര്‍സിബിക്ക് മികച്ച വിദേശ ബൗളര്‍മാരെ അത്യാവശ്യമാണ്. ടീം നോട്ടമിടാന്‍ കൂടുതല്‍ സാധ്യത ജോഫ്രാ ആര്‍ച്ചറെയാണ്. മുഹമ്മദ് സിറാജിനെ ടീം നിലനിര്‍ത്തിയെങ്കിലും മികച്ചൊരു അതിവേഗ പേസറെയും ടീമിന് അത്യാവശ്യമാണ്. അതുകൊണ്ടാണ് ആര്‍സിബി ആര്‍ച്ചര്‍ക്കായി രംഗത്തെത്താന്‍ സാധ്യത കൂടുതലാണ്.
Also Read: IPL 2022: 'ഇനി മുംബൈ ഇന്ത്യന്‍സിലേക്കില്ല', ടീമിനോട് ഔദ്യോഗികമായി യാത്രപറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

പഞ്ചാബ് കിങ്‌സ്
രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയ പഞ്ചാബിന്റെ പേഴ്‌സിലാണ് കൂടുതല്‍ തുക ബാക്കിയുള്ളത്. അതുകൊണ്ട് തന്നെ ലക്ഷ്യമിടുന്ന ആരെയും പൊന്നും വിലക്ക് സ്വന്തമാക്കാനും പഞ്ചാബ് കിങ്‌സിന് സാധിക്കും. മികച്ച പേസര്‍മാരെ ആവിശ്യമുള്ള പഞ്ചാബ് ആര്‍ച്ചര്‍ക്കായി രംഗത്തെത്തിയേക്കും. അതിവേഗം മാത്രമല്ല മികച്ച ലൈനും ലെങ്തും ആര്‍ച്ചറിന്റെ ബൗളിങ്ങിന്റെ സവിശേഷതയാണ്. ആര്‍ച്ചര്‍ എത്താന്‍ കൂടുതല്‍ സാധ്യത പഞ്ചാബ് കിങ്‌സില്‍ത്തന്നെയാണെന്ന് പറയാം.
Also Read: IND vs NZ: കോലിയെത്തി ധോണിക്കൊപ്പം, നാണക്കേടിന്റെ റെക്കോര്‍ഡാണെന്നു മാത്രം! സച്ചിന്‍ രക്ഷപ്പെട്ടു

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച പേസ് ബൗളര്‍മാരെ ആവിശ്യമാണ്. പാറ്റ് കമ്മിന്‍സിനെയും ലോക്കി ഫെര്‍ഗൂസനെയുമെല്ലാം ഒഴിവാക്കിയ കെകെആറിന് പകരം മികച്ച വിദേശ പേസര്‍മാരെ സ്വന്തമാക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ടീം നോട്ടമിടുന്ന താരങ്ങളിലൊരാള്‍ ആര്‍ച്ചറാവും. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടാന്‍ ആര്‍ച്ചര്‍ക്ക് മികവുള്ളതിനാല്‍ സ്വന്തമാക്കുന്നവര്‍ക്ക് നഷ്ടകച്ചടവടമായി മാറാന്‍ സാധ്യത കുറവാണ്. 35 ഐപിഎല്ലില്‍ നിന്ന് 46 വിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയിട്ടുള്ളത്. 7.13 ആണ് ഇക്കോണമി. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ ആര്‍ച്ചര്‍ക്ക് മികവുള്ളതിനാല്‍ ടീമിന് ലാഭക്കച്ചവമാണ് ആര്‍ച്ചറെന്ന് തന്നെ പറയാം.


Click it and Unblock the Notifications











