IPL 2022: കൂടുതല്‍ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ് നേടിയ ടീമേതാണ് ? ടോപ് ത്രീയുടെ പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് മുംബൈയില്‍ ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഇത്തവണ 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരം നടക്കുന്നത്.
ഇത്തവണ 70 മത്സരങ്ങളാവും ഗ്രൂപ്പ് ഘട്ടത്തില്‍ ഉണ്ടാവുക. ഓരോ ടീമും 10 മത്സരങ്ങള്‍ വീതം കളിക്കേണ്ടി വരും. ഇത്തവണ കൂടുതല്‍ മത്സരങ്ങള്‍ ആരാധകര്‍ക്ക് ആവേശം പകരാനുണ്ടാവും. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഒന്നിലധികം തവണ പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും നേടിയവര്‍ വിരലില്ലെണ്ണാവുന്നവര്‍ മാത്രമാണ്. ഭുവനേശ്വര്‍ കുമാര്‍, ഡ്വെയ്ന്‍ ബ്രാവോ, ഡേവിഡ് വാര്‍ണര്‍ എന്നിവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണ്. എന്നാല്‍ ഒന്നിലധികം തവണ ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ് നേടിയ ടീമേതാണെന്ന് അറിയാമോ ? ടോപ് ത്രീയെ അറിയാം.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരെങ്കിലും ഇതിനോടകം പല റെക്കോഡുകളും സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഉയര്‍ന്ന സ്‌കോര്‍, ഉയര്‍ന്ന കൂട്ടുകെട്ട് തുടങ്ങി പല റെക്കോഡുകളും ആര്‍സിബിയുടെ പേരിലാണ്. ഇതുവരെ നാല് തവണയാണ് ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ് നേട്ടം ആര്‍സിബിയെ തേടിയെത്തിയത്. 2011ലും 2012ലും ക്രിസ് ഗെയ്ല്‍ ആര്‍സിബിക്കായി ഓറഞ്ച് ക്യാപ് നേടി. 2011ല്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടെ 608 റണ്‍സാണ് ക്രിസ് ഗെയ്ല്‍ നേടിയത്.

2012ല്‍ ഏഴ് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 733 റണ്‍സുമാണ് അദ്ദേഹം നേടിയത്. ഇതിന് ശേഷം ആര്‍സിബിയെത്തേടി ഓറഞ്ച് ക്യാപ്പെത്തിയത് 2016ല്‍ വിരാട് കോലിയിലൂടെയാണ്. ഏഴ് അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയും ഉള്‍പ്പെടെ 973 റണ്‍സാണ് കോലി നേടിയത്. 2021ല്‍ ഹര്‍ഷല്‍ പട്ടേലിലൂടെയാണ് ആര്‍സിബിയുടെ ആദ്യ പര്‍പ്പിള്‍ ക്യാപ്പെത്തിയത്. 15 മത്സരത്തില്‍ നിന്ന് 32 വിക്കറ്റുമായാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. ഒരു തവണ അഞ്ച് വിക്കറ്റ് നാല് വിക്കറ്റ് പ്രകടനം നടത്താന്‍ ഹര്‍ഷല്‍ പട്ടേലിന് സാധിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ആറ് തവണയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഈ നേട്ടത്തിലെത്തിയത്. ഇതില്‍ മൂന്നെണ്ണവും ഡേവിഡ് വാര്‍ണറുടെ സംഭാവനയാണ്. 2015ല്‍ 562 റണ്‍സും 2017ല്‍ 641 റണ്‍സും 2019ല്‍ 692 റണ്‍സും നേടിയാണ് വാര്‍ണര്‍ ഓറഞ്ച് ക്യാപ് നേടിയത്. 2018ല്‍ ഹൈദരാബാദിനായി കെയ്ന്‍ വില്യംസനും ഓറഞ്ച് ക്യാപ് നേടി. 735 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് തവണ ഭുവനേശ്വര്‍ കുമാര്‍ പര്‍പ്പിള്‍ ക്യാപ് നേടി. 2016ല്‍ 23 വിക്കറ്റും 2016ല്‍ 26 വിക്കറ്റും നേടിയാണ് ഭുവനേശ്വര്‍ കുമാര്‍ രണ്ട് തവണ ഇൗ നേട്ടത്തിലെത്തിയത്. 2016ല്‍ ഐപിഎല്‍ കിരീടം നേടിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ പട്ടികയില്‍ തലപ്പത്ത്. ഏഴ് തവണയാണ് അവര്‍ ഈ നേട്ടത്തിലെത്തിയത്. 2009ല്‍ മാത്യു ഹെയ്ഡന്‍ ആദ്യമായി സിഎസ്‌കെയ്ക്ക് ഓറഞ്ച് ക്യാപ്പ് നേടിക്കൊടുത്തു. 2013ല്‍ മൈക്കല്‍ ഹസിയും 2021ല്‍ റുതുരാജ് ഗെയ്ക് വാദുമാണ് മറ്റ് ഓറഞ്ച് ക്യാപ് ജേതാക്കള്‍. 2013ല്‍ ഡ്വെയ്ന്‍ ബ്രാവോ ആദ്യമായി പര്‍പ്പിള്‍ ക്യാപ് നേടി. 2014ല്‍ മോഹിത് ശര്‍മയും 2015ല്‍ ഡ്വെയ്ന്‍ ബ്രാവോ വീണ്ടും സിഎസ്‌കെയ്ക്ക് പര്‍പ്പിള്‍ ക്യാപ് നേടിക്കൊടുത്തു. 2019ല്‍ ഇമ്രാന്‍ താഹിറാണ് അവസാനമായി സിഎസ്‌കെയ്ക്കായി പര്‍പ്പിള്‍ ക്യാപ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications