
പക്ഷെ ലഞ്ച് ബ്രേക്കിനു ശേഷം ലേലത്തിന്റെ സ്വഭാവം മാറിയതോടെ മുംബൈ ഇന്ത്യന്‍സും ടോപ്പ് ഗിയറിലായി. ഏക്‌സിലറേറ്റഡ് ഓക്ഷ്‌നലില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഫാസ്റ്റ് ബൗളറായിട്ടുള്ള ജോഫ്ര ആര്‍ച്ചറെ സ്വന്തമാക്കി മുംബൈ തങ്ങളെ സംശയിച്ചവര്‍ക്കു ശക്തമായ മറുപടി നല്‍കി. ആര്‍ച്ചറെ എന്തു വില കൊടുത്തും വാങ്ങിച്ചേ തീരൂവെന്ന വാശിയിലായിരുന്നു മുംബൈ. രണ്ടു കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനവില. മുംബയ്‌ക്കൊപ്പം ശക്തമായ വെല്ലുവിളിയുയര്‍ത്തി മുന്‍ ടീം രാജസ്ഥാന്‍ റോയല്‍സും ആര്‍ച്ചര്‍ക്കു വേണ്ടി രംഗത്തുണ്ടായിരുന്നു.

പിന്നാലെ സണ്‍റൈസേഴ്‌സ് ഹൈദരാഹബാദും ചേര്‍ന്നു. ഓരോ തവണയും മുംബൈയിട്ട തുകയ്ക്കു മുകളില്‍ വിളിച്ച് റോയല്‍സ് വെല്ലുവിളിയുയര്‍ത്തിയെങ്കിലും മുംബൈയ്ക്കു വിടാന്‍ ഭാവമില്ലായിരുന്നു. റോയല്‍സ് പിന്‍മാറിയ ശേഷം ഹൈദരാബാദും ആര്‍ച്ചര്‍ക്കു വേണ്ടി മുംബൈയ്‌ക്കൊപ്പം പിടിവലി നടത്തി. പക്ഷെ മുംബൈ ഇതിലൊന്നും കുലുങ്ങിയില്ല. ഒടുവില്‍ എട്ടു കോടി മുംബൈ വിളിച്ചതോടെ ഈ കളിക്ക് തങ്ങളില്ലെന്നു അറിയിച്ച് ഹൈദരാബാദ് പിന്‍മാറുകയും ചെയ്തു.

ഏക്‌സിലേറ്റഡ് ലേലത്തിലേക്കു കടക്കുമ്പോള്‍ മുംബൈയുടെ പഴ്‌സിലായിരുന്നു പണം കൂടുതലുണ്ടായിരുന്നത്. അതുവരെ കാര്യമായി പണമിറക്കാതെ സൂക്ഷിച്ചു വച്ച അവര്‍ വ്യക്തമായ പ്ലാനിങോടെയായിരുന്നു എത്തിയത്. ഈ കാരണത്താല്‍ തന്നെയാണ് ആര്‍ച്ചറെ അവര്‍ക്കു ടീമിലേക്കു കൊണ്ടുവരാന്‍ സാധിച്ചത്. ബുംറയുടെ പങ്കാളിയായി ആര്‍ച്ചര്‍ തന്നെ വേണമെന്നു മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ തന്നൊയായിരുന്നു മുംബൈയുടെ കരുനീക്കം. ഇതോടെ എതിരാളികള്‍ ഭയക്കുന്ന ബുംറ- ആര്‍ച്ചര്‍ പേസ് നിരയെ ഒരുമിച്ച് അണിനിരത്തുകയെന്ന മുംബൈയുടെ പ്ലാന്‍ കൂടിയാണ് യാഥാര്‍ഥ്യമായിരിക്കുന്നത്.
23 കോടിയിലേറെ രൂപയാണ് മുംബൈ വെറും രണ്ടു പേര്‍ക്കായി ലേലത്തില്‍ ചെലവഴിച്ചത്. ഇഷാന്‍ കിഷനെ തിരികെ വാങ്ങാന്‍ 15.25 കോടി മുടക്കിയ മുംബൈ ആര്‍ച്ചര്‍ക്കായി എട്ടു കോടിയും വാരിയെറിഞ്ഞു.

ജോഫ്ര ആര്‍ച്ചഫെ വാങ്ങിയ ശേഷം പിന്നീട് വരിവരിയായി ബൗളര്‍മാരെ മുംബൈ ഇന്ത്യന്‍സ് വാങ്ങിക്കുന്നതാണ് കണ്ടത്. ഇതോടെ ലേലത്തില്‍ മുംബൈയെ വില കുറച്ചുകണ്ട എതിരാളികളെല്ലാം പതറി. നേരത്തേ തന്നെ മറ്റു പലര്‍ക്കും വേണ്ടി കൂടുതല്‍ പണം ചെലവഴിച്ചതിനാല്‍ അവര്‍ക്കു മുംബൈയ്ക്കു വെല്ലുവിളുയര്‍ത്താനുമായില്ല. ആര്‍ച്ചറെ വാങ്ങിയ ശേഷം ഓസ്‌ട്രേലിയയുടെ അതിവേഗ ഫാസ്റ്റ് ബൗളര്‍ ഡാനിയേല്‍ സാംസിനെയും മുംബൈ വാങ്ങി. 2.6 കോടിയാണ് ചെലവഴിച്ചത്. പിന്നാലെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ടിമല്‍ മില്‍സിനെ 1.5 കോടിക്കും മുംബൈ സ്വന്തമാക്കി.

സിംഗപ്പൂരില്‍ നിന്നുള്ള വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ടിം ഡേവിഡും മുംബൈ ഇന്ത്യന്‍സിന്റെ കൂടാരത്തിലേക്കു വന്നു. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ അദ്ദേഹത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. സീസണിനു ശേഷം ഒഴിവാക്കപ്പെടുകയും ചെയ്തു.
ഇത്തവണ ലേലത്തില്‍ വലിയ ഡിമാന്റാണ് ഡേവിഡിനുണ്ടായത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ തമ്മിലായിരുന്നു തുടക്കത്തില്‍ താരത്തിനായി പോരടിച്ചത്. അഞ്ചു കോടിയില്‍ വച്ചാണ് മുംബൈയും മല്‍സരത്തില്‍ പങ്കുചേര്‍ന്നത്. തുടര്‍ന്ന് മുംബൈയും കെകെആറും തമ്മിലായി പോരാട്ടം. ഒടുവില്‍ ഏഴു കോടി രൂപയ്ക്കു ഡേവിഡിനെ മുംബൈ സ്വന്തമാക്കുകയും ചെയ്തു.


Click it and Unblock the Notifications











