Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈ ഇതില്‍ക്കൂടുതല്‍ നന്നാവില്ല! കാരണം ചൂണ്ടിക്കാട്ടി ചോപ്ര

ഐപിഎല്ലിന്റെ 15ാം സീസണില്‍ അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ മോശം തുടക്കത്തില്‍ ആരാധകര്‍ക്കു നിരാശ. കളിച്ച രണ്ട മല്‍സരങ്ങളിലും രോഹിത് ശര്‍മയും സംഘവും തോറ്റു കഴിഞ്ഞു. ആദ്യ മല്‍സരത്തില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റ കൊണ്ടാണ് മുംബൈ തുടങ്ങിയത്. ഞായറാഴ്ച രണ്ടാംറൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നിലും മുംബൈ മുട്ടുമടക്കി.

രണ്ടു തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ മുംബൈയുടെ വീക്ക്‌നെസിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബൗിങാണ് മുംബൈയുടെ ഏറ്റവും വലിയ വീക്ക്‌നെസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1

മുംബൈ ഇന്ത്യന്‍സ് കളിക്കുമ്പോള്‍ ഈ ടീം വളരെ ദുര്‍ബലരാണെന്നു നിങ്ങള്‍ തിരിച്ചറിയും. ബൗളിങ് വളരെ മോശമാണെന്നു കാണാന്‍ സാധിക്കും. ഇനി ഇതു മാറാനും പോവുന്നില്ല. കാരണം മുംബൈയ്ക്കു നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച ടീം ഇതു തന്നെയാണ്. മുംബൈയുടെ ബൗളിങ് നോക്കിയാല്‍ ജസ്പ്രീത് ബുംറ മാത്രം ഒരു വശത്തും മറ്റുള്ളവരെല്ലാം മറുവശത്തുമാണെന്നു കാണാന്‍ സാധിക്കും. രാജസ്ഥാന്‍ റോയല്‍സിനെതിരേ ബുംറ വളരെ ഇക്കണോമിക്കലായിട്ടാണ് ബൗള്‍ ചെയ്തത്. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തതായി ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

2

ടൈമല്‍ മില്‍സും മുംബൈ ഇന്ത്യന്‍സിനു വേണ്ടി മൂന്നു വിക്കറ്റുകളെടുത്തു. പക്ഷെ അദ്ദേഹം ഒരുപാട് റണ്‍സ് വിട്ടുകൊടുത്തു, എങ്കിലും കുഴപ്പമില്ല. ഡാനിയേല്‍ സാംസ് എല്ലാ മല്‍സരത്തിലും ബൗളിങില്‍ ഫിഫ്റ്റി നേടുമെന്ന പോലെയാണ് കാണപ്പെടുന്നത്. മുരുഗന്‍ അശ്വിന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ആദ്യ കളിയില്‍ നന്നായി ബൗള്‍ ചെയ്തിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേ പ്രകടനം കുഴപ്പമില്ലായിരുന്നു. ബേസില്‍ തമ്പിയെക്കൊണ്ട് ഫുള്‍ ക്വാട്ട ബൗള്‍ ചെയ്യിക്കാന്‍ സാധിച്ചില്ല. കരെണ്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റെടുത്തെങ്കിലും ഓവറില്‍ 25 റണ്‍സ് വഴങ്ങിയെന്നും ആകാശ് ചോപ്ര വിലയിരുത്തി.

3

ഫെബ്രുവരിയില്‍ നടന്ന മെഗാലേലത്തില്‍ ഇംഗ്ലീഷ് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ക്കു വേണ്ടി മുംബൈ ഇന്ത്യന്‍സ് ഇഞ്ചോടിഞ്ച് പോരാടുകയും ഒടുവില്‍ ടീമിലേക്കു കൊണ്ടു വരികയും ചെയ്തിരുന്നു. പക്ഷെ ഈ സീസണില്‍ ആര്‍ച്ചറുടെ സേവനം മുംബൈയ്ക്കു ലഭിക്കില്ല. ലേലത്തില്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ റിലേ മെറെഡിത്ത്, വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ട്ര്‍ ഫാബിയന്‍ അലെന്‍ എന്നിവരെയും മുംബൈ വാങ്ങിയിരുന്നു. ടിം ഡേവിഡ് ബാറ്റിങിലും ഡാനിയേല്‍ സാംസ് ബൗളിങിലും കാര്യമായ ഇംപാക്ട് കഴിഞ്ഞ മല്‍സരങ്ങളില്‍ സൃഷ്ടിക്കാത്തതിനാല്‍ മുംബൈ ടീമില്‍ മാറ്റം വരുത്തുമോയെന്നു കാത്തിരുന്നു തന്നെ കാണണം.

4

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ആദ്യ മല്‍സരത്തില്‍ ഒരു ഘട്ടം വരെ മുംബൈ ഇന്ത്യന്‍സ് വളരെ നന്നായി ബൗള്‍ ചെയ്തിരുന്നു. അഞ്ചു വിക്കറ്റിനു 89 റണ്‍സെന്ന നിലയില്‍ ഡിസി പതറുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മുംബൈയ്ക്കു ബൗളിങില്‍ പിടിമുറുക്കാനായില്ല. ജസ്പ്രീത് ബുംറയും ഡാനിയേല്‍ സാംസും വാരിക്കോരി റണ്‍സ് വിട്ടുകൊടുത്തതും മുംബൈയുടെ തോല്‍വിക്കു കാരണമായി.
രാജസ്ഥാന്‍ റോയല്‍സിനെതിരേ പക്ഷെ മുംബൈയുടെ ബൗളിങ് തുടക്കം മുതല്‍ അത്ര മികച്ചതല്ലായിരുന്നു.

5

ആദ്യത്തെ 10 ഓവറില്‍ 87 റണ്‍സ് വിട്ടുകൊടുത്ത മുംബൈ അടുത്ത 10 ഓവറില്‍ 106 റണ്‍സും വഴങ്ങിയിരുന്നു. ബുംറയായിരുന്നു ഏറ്റവും മികച്ച ബൗളിങ് കാഴ്ചവച്ചത്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. മില്‍സ് നാലോവറില്‍ 35 റണ്‍സിനാണ് മൂന്നു പേരെ പുറത്താക്കിയത്.

Story first published: Sunday, April 3, 2022, 14:33 [IST]
Other articles published on Apr 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+