Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഒരമ്മ പെറ്റ മക്കളാണോ ?', സിഎസ്‌കെയ്‌ക്കൊപ്പം തോറ്റ് മുംബൈ, ആരാധകര്‍ കലിപ്പില്‍

1

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും തുടര്‍ തോല്‍വികളുടെ കഥ തുടരുകയാണ്. ഈ സീസണില്‍ ഒരു മത്സരം പോലും ജയിക്കാന്‍ ഇരു ടീമിനുമായിട്ടില്ല. ആദ്യ നാല് മത്സരങ്ങളിലും പൊരുതാന്‍ പോലുമാവാതെയാണ് ചാമ്പ്യന്‍ ടീമുകള്‍ തലകുനിച്ചത്. നാലാം മത്സരത്തില്‍ സിഎസ്‌കെ ഹൈദരാബാദിനോടും മുംബൈ ആര്‍സിബിയോടുമാണ് തോറ്റത്. ഒരേ ദിവസം നടന്ന മത്സരത്തില്‍ രണ്ട് പേരും തോറ്റ് തങ്ങളുടെ ഒത്തൊരുമ തെളിയിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ സൂപ്പര്‍ ടീമുകളുടെ തുടര്‍ തോല്‍വികളിലെ തങ്ങളുടെ നിരാശ സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്നടിച്ചിരിക്കുകയാണ് ആരാധകര്‍. ചില ആരാധകര്‍ രൂക്ഷ ഭാഷയില്‍ പരിഹസിക്കുമ്പോള്‍ മറ്റ് ചിലര്‍ തങ്ങളുടെ നിരാശ പങ്കുവെക്കുകയാണ്. മറ്റ് ചിലര്‍ ടീമിന്റെ പ്രശ്‌നങ്ങളും എവിടെയാണ് പിഴക്കുന്നതെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്. മറ്റ് ചിലര്‍ എങ്ങനെ ടീമിന് തിരിച്ചുവരാമെന്ന ഉപദേശങ്ങളും നല്‍കുന്നു.

1

നിലവില്‍ കൂടുതല്‍ ആരാധകരും ട്രോളുകള്‍ ഉയര്‍ത്തിയാണ് രണ്ട് ടീമിനെയും പരിഹസിക്കുന്നത്. മുംബൈയും സിഎസ്‌കെയും സഹോദരങ്ങളെപ്പോലെയാണെന്നാണ് വസിം ജാഫറിന്റെ ട്രോള്‍. എന്തൊരു ഒത്തൊരുമയെന്നാണ് മറ്റൊരു ആരാധകന്‍ ട്രോളിയത്. ഏറ്റവും കരുത്തരായ രണ്ട് ടീമുകള്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റിരിക്കുകയാണ്. ഇത് ഐപിഎല്ലില്‍ സംഭവിക്കേണ്ടതാണ്. കാരണം മുംബൈയേയും സിഎസ്‌കെയേയും എപ്പോഴും വലിയ ഉയരത്തിലാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ ഇതിനൊരു മാറ്റമാണ് ആഗ്രഹിക്കുന്നത്.

രണ്ട് വര്‍ഷത്തോളമായി മുംബൈയോട് ആര്‍സിബി തോറ്റിട്ടില്ല. വലിയ നേട്ടമാണിതെന്നാണ് ആര്‍സിബി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ആരാവും സിഎസ്‌കെയ്ക്കും മുംബൈ ഇന്ത്യന്‍സിനും രണ്ട് പോയിന്റുകള്‍ വീതം നല്‍കുന്നതെന്നാണ് മറ്റൊരു ആരാധകന്റെ ട്വീറ്റ്. ഒരേ ദിവസം ആദ്യം സിഎസ്‌കെയും പിന്നാലെ മുംബൈയും തോറ്റ് തങ്ങളുടെ ഒത്തൊരുമയും സ്‌നേഹവും കാട്ടിയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

2

ഇത്തവണ തിരക്കഥ വേറെയാണ്. മുംബൈ അടുത്ത മത്സരവും തോല്‍ക്കും. പിന്നീട് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈക്കായി അരങ്ങേറ്റം നടത്തി മുംബൈയെ ഫൈനലിലേക്കെത്തിക്കുമെന്നാണ് ഒരു ആരാധകന്റെ ട്രോള്‍. ഇത് നാലാം തവണയാണ് മുംബൈ ഒരു സീസണിലെ ആദ്യ നാല് മത്സരങ്ങളും തോല്‍ക്കുന്നത്. 2008, 2014, 2015 സീസണുകളിലും സമാന തകര്‍ച്ച മുംബൈക്ക് നേരിട്ടിരുന്നു. എന്നാല്‍ 2015ല്‍ മുംബൈയാണ് കിരീടം നേടിയതെന്നത് വിസ്മരിക്കാനാവില്ല. വമ്പന്‍ തോല്‍വികള്‍ക്ക് ശേഷം വലിയ തിരിച്ചുവരവ് നടത്തിയിട്ടുള്ള ടീമാണ് മുംബൈ. അതുകൊണ്ട് തന്നെ എഴുതിത്തള്ളാറായിട്ടില്ലെന്ന് ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

3

സൂര്യകുമാര്‍ യാദവ് മാത്രമാണ് മുംബൈയുടെ ബാറ്റിങ് നിരയില്‍ വിശ്വസ്തനായി ഉള്ളത്. രോഹിത് ശര്‍മ, കറെന്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊന്നും അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. ബാറ്റിങ് നിരയില്‍ ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ അഭാവം മുംബൈ നിരയില്‍ നിഴലിച്ച് നില്‍ക്കുന്നു. രണ്ട് പേരെയും ഒന്നിച്ച് ഒഴിവാക്കിയതാണ് മണ്ടത്തരമായെന്ന് മുംബൈക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാവുമെന്നുറപ്പ്.

മുംബൈ മികച്ച ബൗളര്‍മാരെ ടീമിലേക്കെത്തിക്കാത്തത് തിരിച്ചടിയാവുമെന്ന് മെഗാ ലേലത്തിന് പിന്നാലെ തന്നെ പല പ്രമുഖരും വിലയിരുത്തിയതാണ്. അത് കൃത്യമായെന്ന് പറയാം. ജസ്പ്രീത് ബുംറക്ക് മികച്ച പിന്തുണ നല്‍കാന്‍ ഒരു താരത്തിന് പോലും സാധിക്കുന്നില്ല. ബേസില്‍ തമ്പി, ടൈമല്‍ മില്‍സ്, ജയദേവ് ഉനദ്ഘട്ട്, ഡാനിയല്‍ സാംസ് എന്നിവരെല്ലാം ചെണ്ടകളാണ്. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് മുംബൈ അരങ്ങേറ്റത്തിന് അവസരം നല്‍കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

4

സിഎസ്‌കെയുടെ അവസ്ഥ ഇതിലും പരിതാപകരം. രവീന്ദ്ര ജഡേജക്ക് കീഴില്‍ തുടര്‍ച്ചയായി നാല് മത്സരമാണ് സിഎസ്‌കെ തോറ്റത്. സിഎസ്‌കെയ്ക്കും ബാറ്റിങ്ങിലും ബൗളിങ്ങിലും ദൗര്‍ബല്യങ്ങളേറെ. രണ്ട് ടീമിനും തിരിച്ചുവരവ് എളുപ്പമാവില്ല. വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ രണ്ട് ടീമും തിരിച്ചെത്തുമെന്ന് കാത്തിരുന്ന് കാണാം.

Story first published: Sunday, April 10, 2022, 8:33 [IST]
Other articles published on Apr 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+