Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഈ അണ്‍ക്യാപ്ഡ് താരങ്ങളെ സിഎസ്‌കെ കൈവിട്ടില്ല! അടുത്ത സീസണിലും ടീമില്‍

നാലു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ സീസണായിരിക്കും ഇത്. തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് വലിയ ആത്മവിശ്വാസത്തോടെയായിരുന്നു സിഎസ്‌കെ ഇറങ്ങിയത്. മെഗാ ലേലത്തില്‍ മികച്ച പ്രകടനം നടത്താനായാലും ചെന്നൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. പക്ഷെ സിഎസ്‌കെയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. ഫലമാവട്ടെ പ്ലേഓഫിലെത്താനാവാതെ പുറത്താവുകയും ചെയ്തു.

1

ഫഫ് ഡുപ്ലെസി, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ തുടങ്ങിയവരുടെയെല്ലം അഭാവം ചെന്നൈയ്ക്കു ക്ഷീണമായി. പകരമെത്തിയവര്‍ക്കൊന്നും ഇവരുടെ കുറവ് നികത്താനുമായില്ല. എന്നാല്‍ ചില അണ്‍ക്യാപ്ഡ് താരങ്ങളുടെ മികച്ച പ്രകടനം ഈ സീസണില്‍ സിഎസ്‌കെയെ സംബന്ധിച്ച് വലിയ പോസിറ്റീവുകളിലൊന്നാണ്. ഇവരില്‍ ചിലരെ സിഎസ്‌കെ അടുത്ത സീസണില്‍ നിലനിര്‍ത്താനും സാധ്യത കൂടുതലാണ്. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

മുകേഷ് ചൗധരി

മുകേഷ് ചൗധരി

പരിക്കു കാരണം സീസണ്‍ നഷ്ടമായ ദീപക് ചാഹറിനു പകരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ന്യൂബോള്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയത് യുവ ഇന്ത്യന്‍ പേസര്‍ മുകേഷ് ചൗധരിയാണ്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ ചൗധരിക്കു ഇരുവശങങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാന്‍ കഴിയും. കന്നി ഐപിഎല്‍ സീസണില്‍ തന്നെ സിഎസ്‌കെയ്‌ക്കൊപ്പം വരവറിയിക്കാന്‍ താരത്തിനു സാധിച്ചു.

2

2020-21ലെ വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കായി ഏറ്റവുമധികം വിക്കറ്റെടുത്ത താരം കൂടിയായിരുന്നു 25 കാരനായ ചൗധരി. മെഗാ ലേലത്തില്‍ ഇത്തവണ 20 ലക്ഷം രൂപയ്ക്കായിരുന്നു പേസറെ സിഎസ്‌കെ സ്വന്തമാക്കിയത്. പ്രതീക്ഷയ്ക്കുറപ്പടെ പ്രകടനം ചൗധരി കാഴ്ചവയ്ക്കുകയും ചെയ്തു. 13 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 46 റണ്‍സിനു നാലു വിക്കറ്റെടുത്തതാണ് ചൗധരിയുടെ ഏറ്റവും മികച്ച പ്രകടനം. അടുത്ത സീസണില്‍ ചാഹറിനൊപ്പം ചൗധരി കൂടി ചേരുന്നെേതാടെ സിഎസ്‌കെയുടെ ന്യൂബോള്‍ ആക്രമണത്തിനു മൂര്‍ച്ച കൂടുമെന്നുറപ്പാണ്.

സിമര്‍ജീത് സിങ്

സിമര്‍ജീത് സിങ്

ഈ സീസണിലെ അവസാന മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാന്‍ അവസരം ലഭിച്ച താരമാണ് മറ്റൊരു ഫാസ്റ്റ് ബൗളര്‍ സിമര്‍ജീത് സിങ്. ലഭിച്ച അവസരം പരമാവധി മുതലെടുത്ത സിമര്‍ജീത് നല്ല ഇംപാക്ടുണ്ടാക്കുകയും ചെയ്തു. മുകേഷ് ചൗധരിയെപ്പോലെ മികച്ച സ്വിങ് ബൗളര്‍ കൂടിയാണ് അദ്ദേഹം.
ഡല്‍ഹിയില്‍ നിന്നുള്ള 24 കാരനായ സിമര്‍ജീത്തിനെ മെഗാ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. സിഎസ്‌കെയ്ക്കായി ഒാരോ മല്‍സരം കഴിയുന്തോറും സിമര്‍ജീത് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. ആറു മല്‍സരങ്ങളില്‍ നിന്നും 7.66 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തില്‍ 27 റണ്‍സിനു രണ്ടു വിക്കറ്റെടുത്തതാണ് സീസണിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം. അടുത്ത സീസണിലും സിമര്‍ജീത്തിനെ സിഎസ്‌കെ നിലനിര്‍ത്താന്‍ സാധ്യത കൂടുതലാണ്.

മതീഷ പതിരാന

മതീഷ പതിരാന


ശ്രീലങ്കയുടെ മുന്‍ ഇതിഹാസം ലസിത് മലിങ്കയുടെ ജൂനിയറെന്നു വിശേഷിപ്പിക്കപ്പെടുന്ന മതീഷ പതിരാനയാണ് അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവാന്‍ സാധ്യതയുള്ള മറ്റൊരു അണ്‍ക്യാപ്ഡ് താരം. ജൂനിയര്‍ മ ലിങ്കയെന്നു വിശേഷിപ്പിക്കപ്പെടുന്ന പതിരാനയെക്കുറിച്ച് സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിക്കും തികഞ്ഞ മതിപ്പാണുള്ളത്. മലിങ്കയുടെ ബൗളിങ് ആഷനുമായി പതിരാനയ്ക്കുള്ള അതിശയിപ്പിക്കുന്ന സാമ്യമാണ് ജൂനിയര്‍ മലിങ്കയെന്ന വിളിപ്പേര് വരാന്‍ കാരണം.
പരിക്കേറ്റു പിന്‍മാറേണ്ടി വന്ന ന്യൂസിലാന്‍ഡ് പേസര്‍ ആദം മില്‍നേയ്ക്കു പകരമാണ് പതിരാനയെ സിഎസ്‌കെ വാങ്ങിയത്.

6

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയില്‍ അരങ്ങേറാന്‍ അവസരം ലഭിക്കുകയും ചെയ്തു. കന്നി മല്‍സരത്തിലെ ആദ്യ ബോളില്‍ തന്നെ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റെടുത്താണ് പതിരാന ഐപിഎല്ലിലേക്കുള്ള വരവറിയിച്ചത്. തൊട്ടടുത്ത ബോൡ ജിടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെയും അദ്ദേഹം പുറത്താക്കിയിരുന്നു.
സീസണില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ പതിരാനയ്ക്കു കളിക്കാനായിരുന്നുവെങ്കിലും തന്റെ പ്രതിഭ തെളിയിക്കാന്‍ താരത്തിനു അതു മതിയായിരുന്നു. ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാന്‍ സാധ്യതയുള്ള പതിരാനയെ സിഎസ്‌കെ കൈവിടാന്‍ സാധ്യതയില്ല. തങ്ങളുടെ സ്‌ട്രൈക്ക് ബൗളറായി താരത്തെ സിഎസ്‌കെ വളര്‍ത്തിക്കൊണ്ടു വരുമെന്നുറപ്പാണ്.

Story first published: Saturday, May 21, 2022, 15:07 [IST]
Other articles published on May 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+