IPL 2022: മൂന്ന് ക്യാച്ച് നിലത്തിട്ട് മുകേഷ്, തോളില്‍ കൈയിട്ട് ചേര്‍ത്ത് പിടിച്ച് ധോണി, വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാല് തുടര്‍ തോല്‍വികള്‍ക്ക് ശേഷം സിഎസ്‌കെ ജയം നേടിയിരിക്കുകയാണ്. കരുത്തരുടെ പോരാട്ടത്തില്‍ 23 റണ്‍സിനാണ് സിഎസ്‌കെ ആര്‍സിബിയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സിഎസ്‌കെ ശിവം ദുബെ (95*), റോബിന്‍ ഉത്തപ്പ (88) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ നാല് വിക്കറ്റിന് 216 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആവേശകരമായ മത്സരത്തില്‍ ആരാധകര്‍ക്ക് വൈകാരികമായ കുറേ രംഗങ്ങളും കാണാന്‍ സാധിച്ചു.
നാല് തുടര്‍ തോല്‍വിക്ക് ശേഷം ഇറങ്ങുന്നതിനായതിനാല്‍ എന്ത് വിലകൊടുത്തും സിഎസ്‌കെയ്ക്ക് ജയിക്കണമായിരുന്നു. ഇതിനായി എല്ലാവരും കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്ന് തന്നെ പറയാം. പ്രധാനമായും ഫീല്‍ഡിങ്ങില്‍ സിഎസ്‌കെ തിളങ്ങി. അമ്പാട്ടി റായിഡുവിന്റെ ഒറ്റ കൈയിലുള്ള പറക്കും ക്യാച്ചും ദിനേഷ് കാര്‍ത്തികിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയുടെ ക്യാച്ചുമെല്ലാം മനോഹരമായിരുന്നു. എന്നാല്‍ മത്സരത്തില്‍ യുവതാരം മുകേഷ് ചൗധരി ഫീല്‍ഡിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. മൂന്ന് തവണയാണ് അദ്ദേഹം ക്യാച്ച് നിലത്തിട്ടത്.

ഇത്രയും സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തില്‍ എന്ത് വിലകൊടുത്തും സിഎസ്‌കെയ്ക്ക് ജയം അനിവാര്യമായിരിക്കുന്ന മത്സരത്തില്‍ മൂന്ന് ക്യാച്ച് ഒരു താരം നഷ്ടപ്പെടുത്തുമ്പോള്‍ ആര്‍ക്കായാലും നിയന്ത്രണം നഷ്ടപ്പെടും. എന്നാല്‍ സിഎസ്‌കെയുടെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ പ്രവര്‍ത്തി ഇപ്പോള്‍ ആരാധക മനം കീഴടക്കുകയാണ്. ദേഷ്യപ്പെടാതെ മുകേഷിന്റെ തോളില്‍ കൈയിട്ട് ഉപദേശം നല്‍കുകയാണ് ധോണി ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
വിരാട് കോലിയുടെ വിക്കറ്റെടുക്കാന്‍ സാധിച്ചെങ്കിലും മൂന്ന് ഓവറില്‍ താരം 40 റണ്‍സ് വിട്ടുകൊടുത്തു. ഇതോടൊപ്പമാണ് മൂന്ന് അനായാസ ക്യാച്ചും നഷ്ടപ്പെടുത്തിയത്. എന്നാല്‍ അനുഭവസമ്പന്നായ ധോണി കാര്യങ്ങളെ കൂളായി സമീപിക്കുകയും മുകേഷിന്റെ അനുഭവസമ്പത്ത് കുറവിനെ പരിഗണിച്ച് ആശ്വസിപ്പിക്കുകയുമാണ് ചെയ്തത്. പ്രയാസമേറിയ ക്യാച്ചിന് ശ്രമിക്കാതിരുന്ന ഗുജറാത്തിന്റെ സീനിയര്‍ താരം മുഹമ്മദ് ഷമിക്കെതിരേ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ആക്രോശിക്കുന്ന വീഡോയ വൈറലായ സാഹചര്യത്തില്‍ ഹര്‍ദിക് ധോണിയെ കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

മുകേഷ് സമ്മര്‍ദ്ദത്തിലായത് വീഡിയോയില്‍ നിന്ന് വ്യക്തമായിരുന്നു. മൂന്ന് മത്സരം മാത്രം കളിച്ച് പരിചയമുള്ള മുകേഷിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഉപദേശിക്കുകയും ചെയ്ത ധോണിയുടെ വലിയ മനസിനെയാണ് ആരാധകര്‍ വാഴ്ത്തുന്നത്. ഈ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് രവീന്ദ്ര ജഡേജക്ക് ധോണി നായകസ്ഥാനം കൈമാറിയിരുന്നെങ്കിലും ധോണിയുടെ നിയന്ത്രണത്തില്‍ തന്നെയാണ് സിഎസ്‌കെ മുന്നോട്ട് പോകുന്നത്.
മത്സരത്തില്‍ ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റ് നേടാന്‍ ധോണിയൊരുക്കിയ ഫീല്‍ഡിങ് വിന്യാസത്തെയും ആരാധകര്‍ പ്രശംസിച്ചു. കോലിയുടെ ദൗര്‍ബല്യം നന്നായി അറിയാവുന്ന ധോണി അതിനനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്തപ്പോള്‍ കൃത്യമായി കോലി ഈ കുരുക്കില്‍ വീഴുകയും ചെയ്തു. ധോണിയുടെ മാസ്റ്റര്‍ പ്ലാന്‍ തന്നെയാണ് അപകടകാരിയായ കോലിയെ വീഴ്ത്തിയതെന്ന് പറയാം.

ധോണി മത്സരത്തെ നന്നായി മനസിലാക്കുന്ന താരമാണ്. അതുകൊണ്ടാണ് സിഎസ്‌കെയ്ക്ക് നാല് കിരീടം നേടിക്കൊടുക്കാനായതും. ഓരോ താരത്തിന്റെയും കഴിവ് ധോണിക്ക് നന്നായി അറിയാം. ഇത് വ്യക്തമായി മനസിലാക്കിക്കൊണ്ടാണ് ധോണി ഫീല്‍ഡ് സെറ്റ് ചെയ്യുന്നതും പന്തേല്‍പ്പിക്കുന്നതുമെല്ലാം. യുവതാരങ്ങളെ പിഴവുകളുടെ പേരില്‍ കുറ്റപ്പെടുത്തുന്ന യുവനായകന്മാര്‍ ധോണിയില്‍ നിന്ന് പഠിക്കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ധോണിയുടെ യുവതാരങ്ങളോടുള്ള ഇടപെടല്‍ ഇതിന് മുമ്പും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. താരങ്ങളുടെ മനസ്സറിഞ്ഞ് അവര്‍ക്ക് ഉപദേശം നല്‍കാന്‍ ധോണി ശ്രമിക്കാറുണ്ട്. മുകേഷിനെ ധോണി കൈകാര്യം ചെയ്ത രീതി മനോഹരമായിരുന്നു. മാനസികമായി തളരാന്‍ അനുവദിക്കാതെ തിരിച്ചുവരവിന് പ്രചോദനം നല്‍കാനാണ് ധോണി ശ്രമിച്ചത്. ഇത് മികച്ചൊരു നായകന് മാത്രം സാധിക്കുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications