
'എപ്പോള്‍ വിരമിക്കണമെന്നത് ധോണിയുടെ തീരുമാനമാണ്. അവന്‍ അതിനെക്കുറിച്ച് പറയാതെ ഞങ്ങള്‍ക്ക് പ്രതികരിക്കാനാവില്ല. ധോണിയും ഇനിയും തുടര്‍ന്ന് കളിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എപ്പോഴാണ് വിരമിക്കുന്നതെന്ന് സംബന്ധിച്ച് ഇതുവരെ അവന്‍ പ്രതികരിച്ചിട്ടില്ല' -സിഎസ്‌കെ മുതിര്‍ന്ന വൃത്തത്തെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തു.
ധോണിയുടെ കീഴില്‍ സിഎസ്‌കെ ഇതുവരെ നാല് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗിലും സിഎസ്‌കെയെ ധോണി വിജയിപ്പിച്ചിട്ടുണ്ട്. സിഎസ്‌കെ എന്ന ടീമിന്റെ കെട്ടുറപ്പ് തന്നെ ധോണിയാണ്. സിഎസ്‌കെയെ ഇത്രയും നാള്‍ നയിച്ചത് ധോണിയാണ്. ടീം മാനേജ്‌മെന്റിന് ധോണിയെ വിശ്വാസമാണ്. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ധോണിയെ തലയെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

2020 സീസണില്‍ ചരിത്രത്തിലാദ്യമായി സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 12 സീസണ്‍ കളിച്ചപ്പോള്‍ 11 സീസണിലും സിഎസ്‌കെയെ പ്ലേ ഓഫിലെത്തിക്കാന്‍ ധോണിക്കായി. എന്നാല്‍ 2020ല്‍ തിരിച്ചടി നേരിട്ടപ്പോള്‍ ധോണിയുടെ കരിയര്‍ അവസാനിച്ചുവെന്ന തരത്തില്‍ വിമര്‍ശിച്ചവര്‍ക്ക് 2021ലെ ഐപിഎല്‍ കിരീടം ചൂടിയാണ് സിഎസ്‌കെ മറുപടി നല്‍കിയത്. ഇത്തവണയും കൂടി കിരീടം നേടിയാല്‍ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് കിരീടമെന്ന റെക്കോഡിനൊപ്പമെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കും.
2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ഇനിയൊരു സീസണില്‍ക്കൂടി കളിക്കാന്‍ ധോണി തയ്യാറായേക്കില്ല. അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം തന്നെയാണ് പ്രധാന പ്രശ്‌നം. അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 114 റണ്‍സ് മാത്രമാണ് ധോണി നേടിയത്. 16.28 മാത്രമായിരുന്നു ശരാശരി. പലപ്പോഴും ബാറ്റിങ് ഓഡറില്‍ ധോണി സ്വയം പിന്നോട്ടിറങ്ങുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.

2021ലെ സിഎസ്‌കെയുടെ കിരീട നേട്ടത്തിന്റെ ആഹ്ലാദം പങ്കുവെച്ച് ചെന്നൈയില്‍ നടന്ന പരിപാടിയില്‍ വിരമിക്കലിനെക്കുറിച്ച് ധോണി സൂചന നല്‍കിയിരുന്നു. ' എന്റെ അവസാന ടി20 ചെന്നൈയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് അടുത്ത വര്‍ഷമോ അതോ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലോ, നമ്മള്‍ക്കത് കൃത്യമായി പറയാനാവില്ലല്ലോ' എന്നാണ് ധോണി പറഞ്ഞത്. ഇത്തവണ ഇന്ത്യയിലാണ് ഐപിഎല്ലെങ്കിലും ചെന്നൈയില്‍ മത്സരമില്ല. മുംബൈയിലും പൂനെയിലുമായാണ് മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ ധോണിയുടെ ചെന്നൈയില്‍ അവസാന മത്സരം കളിക്കണമെങ്കില്‍ അടുത്ത സീസണിലേക്ക് കാത്തിരിക്കേണ്ടി വരും.
ഇനിയുമൊരു സീസണ്‍ കൂടി കളിക്കാന്‍ ധോണിക്ക് സാധിക്കുമോയെന്നത് കണ്ടറിയണം. ഇത്തവണ ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയതിനാല്‍ ഒരു സീസണില്‍ക്കൂടി കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രവീന്ദ്ര ജഡേജയെയാണ് സിഎസ്‌കെയുടെ ഭാവി നായകനെന്ന നിലയില്‍ വിലയിരുത്തപ്പെട്ടുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്സ് ടീം: നിലനിര്‍ത്തിയവര്‍- എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്. ലേലത്തില്‍ വാങ്ങിയവര്‍-റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.


Click it and Unblock the Notifications
