Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണി സിഎസ്‌കെയുടെ ഓപ്പണറാവണം! ഞെട്ടിക്കുന്ന അഭിപ്രായവുമായി പാര്‍ഥീവ്

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും ദയനീയ തുടക്കമാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ഈ സീസണില്‍ ലഭിച്ചത്. അഞ്ചാം കിരീടമെന്ന ലക്ഷ്യവുമായി ഇറങ്ങിയ സിഎസ്‌കെ ആദ്യത്തെ നാലു മല്‍സരങ്ങളിലും പരാജയപ്പെട്ട് ഇനിയെന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. എംഎസ് ധോണി സീസണിനു രണ്ടു ദിവസം മാത്രം മുമ്പ് നായകസ്ഥാനമൊഴിഞ്ഞ് പകരം ചുമതല രവീന്ദ്ര ജഡേജയെ ഏല്‍പ്പിച്ചതാണ് വലിയ ദുരന്തത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നത്.

1

സിഎസ്‌കെ സീസണില്‍ ഇനിയൊരു തിരിച്ചുവരവ് നടത്തുമോയെന്ന കാര്യം പോലും സംശയമാണ്. വിജയപ്രതീക്ഷ നല്‍കാതെയാണ് കഴിഞ്ഞ നാലു കളികളിലും സിഎസ്‌കെ തോറ്റത്. ഇതിനിടെ സിഎസ്‌കെയ്ക്കു തിരിച്ചുവരാന്‍ ഒരു സര്‍പ്രൈസ് നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുകയാണ് മുന്‍ താരവും ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറുമായ പാര്‍ഥീവ് പട്ടേല്‍.

2

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറുടെ റോളിലേക്കു പ്രൊമോട്ട് ചെയ്യണമെന്നാണ് പാര്‍ഥീവ് പട്ടേല്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 14-15 ഓവറുകളില്‍ ധോണിക്കു ക്രീസില്‍ നില്‍ക്കാനായാല്‍ അതു സിഎസ്‌കെയ്ക്കു ഗുണം ചെയ്‌തേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി സിഎസ്‌കെയെ പുനരുജ്ജീവിച്ച വ്യക്തികളിലൊരാളാണ് ധോണി. ഓപ്പണറായിട്ടാണ് അദ്ദേഹം കരിയര്‍ തുടങ്ങിയത്. ഇപ്പോള്‍ കരിയറിന്റെ അവസാന കാലത്തു ധോണിക്കു എന്തുകൊണ്ട് ഈ റോള്‍ വീണ്ടും ഏറ്റെടുത്തു കൂടായെന്നു പാര്‍ഥീവ് ചോദിക്കുന്നു.

3

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഏഴാം നമ്പറിലാണ് എംഎസ് ധോണി കളിച്ചുകൊണ്ടിരിക്കുന്നത്. ക്രീസിലെത്തിയാല്‍ 10-15 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു നേരിടാന്‍ സാധിക്കാറുള്ളൂ. അതുകൊണ്ടു തന്നെ ധോണിക്കു എന്തു കൊണ്ട് ഓപ്പണറായോ, മൂന്നാം നമ്പറിലോ, നാലാം നമ്പറിലോ ബാറ്റ് ചെയ്തു കൂടാ? ധോണിയെപ്പൊലെയൊരു താരം 14-15 ഓവറുകള്‍ ക്രീസില്‍ നില്‍ക്കുകയാണെങ്കില്‍ ചിലപ്പോള്‍ പലതും സംഭവിച്ചേക്കും. സിഎസ്‌കെ ഇനി എന്തെങ്കിലും വ്യത്യസ്തമായി ചെയ്‌തെങ്കില്‍ മാത്രമേ ഈ സീസണില്‍ തിരിച്ചുവരവ് സാധ്യമാവൂയെന്നും പാര്‍ഥീവ് പട്ടേല്‍ നിരീക്ഷിച്ചു.

4

ടി20 ക്രിക്കറ്റില്‍ മുമ്പൊരിക്കലും എംഎസ് ധോണി ഓപ്പണറായി കളിച്ചിട്ടില്ല. ഇന്ത്യക്കു വേണ്ടിയോ, ഐപിഎല്ലിലോ, ആഭ്യന്തര ക്രിക്കറ്റിലോ ഇതു സംഭവിച്ചിട്ടില്ല. ഏകദേശം 17 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഏകദിനത്തില്‍ മാത്രമാണ് ധോണി ഓപ്പണറായി കളിച്ചിട്ടുള്ളത്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടിയാണ് ധോണി ഓപ്പണറായി ഇറങ്ങിയത്. പക്ഷെ ഈ നീക്കം ഫ്‌ളോപ്പാവുകയും ചെയ്തു. ഏഴു ബോളില്‍ രണ്ടു റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. പിന്നീട് 2006ല്‍ ഇംഗ്ലണ്ടുമായുള്ള ഏകദിനത്തിലും ധോണി ഓപ്പണറായി കളിച്ചു. ഈ മല്‍സരത്തില്‍ 106 ബോളില്‍ 96 റണ്‍സെടുക്കുകയും ചെയ്തു.

5

സീം ബൗളിങിനെ തുണയ്ക്കുന്ന സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ടീം കുഴപ്പത്തിലായപ്പോഴെല്ലാം എംഎസ് ധോണി ബാറ്റിങില്‍ ടീമിന്റെ രക്ഷകനായിട്ടുണ്ടെന്നു പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാട്ടി. ശ്രീലങ്കയ്‌ക്കെതിരേ ധര്‍മശാലയില്‍ 80 റണ്‍സും പാകിസ്താനെതിരേ ചെന്നൈയില്‍ സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു. ധോണിയുടെ ബാറ്റിങ് ടെക്‌നിക്ക് പരിഗണിക്കുമ്പോള്‍ സീമിങ് വിക്കറ്റില്‍ അദ്ദേഹം വിഷമിക്കുമെന്നായിരിക്കും എല്ലാവരും കരുതുക. ഈ ഐപിഎല്ലില്‍ ആദ്യത്തെ നാല്- അഞ്ച് ഓവറുകളില്‍ ബോള്‍ സീം ചെയ്യുന്നുണ്ട്. ഇതിനെ മറികടക്കാന്‍ ധോണിക്കു സ്വന്തമായൊരു ടെക്‌നിക്കുണ്ട്.

6

തുടക്കത്തിലെ 15-20 ബോളുകള്‍ ധോണി അതിജീവിക്കുകയാണെങ്കില്‍ അതു സിഎസ്‌കെയെ സംബന്ധിച്ച് വലിയ ഇംപാക്ടുണ്ടാക്കിയേക്കുമെന്നും പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു. ടി20യില്‍ സിഎസ്‌കെയ്ക്കു വേണ്ടി ധോണി നേരത്തേ കളിച്ച ഏറ്റവും ഉയര്‍ന്ന ബാറ്റിങ് പൊസിഷന്‍ മൂന്നാം നമ്പറാണ്. 2011ലെ സീസണിലായിരുന്നു ഇത്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നു ഒരു ഫിഫ്റ്റിയടക്കം 188 റണ്‍സ് നേടുകയും ചെയ്തു.

Story first published: Monday, April 11, 2022, 13:08 [IST]
Other articles published on Apr 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+