Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പറക്കും ധോണി, മിന്നല്‍ റണ്ണൗട്ട്! കണ്ണുതള്ളി ക്രിക്കറ്റ് ലോകം

1

40ാം വയസ്സിലും കളിക്കളത്തില്‍ ഒരു യുവതാരത്തിന്റെ ചുറുചുറുക്കുമായി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരം എംഎസ് ധോണി ക്രിക്കറ്റ് ലോകത്തെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുകയാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തിലാണ് ധോണിയുടെ അപാരമായ മെയ്‌വഴക്കം വേഗവും കണ്ട് ക്രിക്കറ്റ് പ്രേമികള്‍ കൈയടിച്ചത്. പഞ്ചാബിന്റെ അപകടകാരിയായ ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സയെ അവിശ്വസനീയ ത്രോയിലൂടെ അദ്ദേഹം റണ്ണൗട്ടാക്കുകയായിരുന്നു.

കൡയുടെ രണ്ടാം ഓവറിലായിരുന്നു സിഎസ്‌കെ ടീമിലെ സഹതാരങ്ങളെയും ക്രിക്കറ്റ് ആസ്വാദകരെയും അമ്പരിപ്പിച്ച ധോണിയുടെ റണ്ണൗട്ട്. ക്രിസ് ജോര്‍ഡന്റെ ആദ്യ ബോളില്‍ സിക്‌സറടിച്ചാണ് രാജപക്‌സ തുടങ്ങിയത്. തൊട്ടടുത്ത ബോൡ ബൗളറുടെ ഇടതു വശത്തേക്കു ഷോട്ട് പായിച്ച് അദ്ദേഹം സിംഗിളിനായി ഓടുകയായിരുന്നു. പക്ഷെ നോണ്‍ സ്‌ട്രൈക്കറായ ശിഖര്‍ ധവാന്‍ സിംഗിള്‍ തടയാന്‍ ശ്രമിച്ചെങ്കിലും രാജപക്‌സയുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇതിനിടെ ബോള്‍ പിടിച്ചെടുത്ത ജോര്‍ഡന്‍ സ്റ്റംപുകളെ ലക്ഷ്യമാക്കി ത്രോ ചെയ്തു. അപകടം മനസ്സിലാക്കിയ രാജപക്‌സെ ക്രീസിന്റെ പകുതിയോളം എത്തിയ ശേഷം തിരിഞ്ഞോടി.

2

ത്രോ സ്റ്റംപില്‍ പതിച്ചില്ലെങ്കിലും വിക്കറ്റിനു പിന്നില്‍ നിന്നും കുതിച്ചെത്തിയ ധോണി ബോള്‍ പിടിച്ചെടുത്ത ശേഷം മുന്നോട്ട് ഡൈവ് ചെയ്ത് ബോള്‍ സ്റ്റംപിലേക്ക് ഇടുകയായിരുന്നു. രാജപക്‌സ ക്രീസിലേക്കു തിരിച്ചെത്തുമ്പോഴേക്കും ബേല്‍സ് തെറിച്ചിരുന്നു. റീപ്ലേയില്‍ ഇതു വ്യക്തമാവുകയും ചെയ്തതോടെ സിഎസ്‌കെ താരങ്ങളും ആരാധകരും അവിശ്വസനീയതോടെ ധോണിയെ നോക്കുകയായിരുന്നു. സ്വതസിദ്ധമായ ഒരു ചിരി മാത്രമേ അപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നുള്ളൂ.

2016ല്‍ ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ടി20 ലോകകപ്പില്‍ കളിക്കവെ ധോണി നടത്തിയ ത്രസിപ്പിക്കുന്ന റണ്ണൗട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്. അന്നു മുസ്തഫിസുര്‍ റഹ്മാനെയായിരുന്നു അദ്ദേഹം ഡൈവിങ് ത്രോയിലൂടെ റണ്ണൗട്ടാക്കിയത്.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാഗ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡജേ (ക്യാപ്റ്റന്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഡ്വയ്ന്‍ ബ്രാവോ, ക്രിസ് ജോര്‍ഡന്‍, ഡ്വയ്ന്‍ പ്രെട്ടോറിയസ്, മുകേഷ് ചൗധരി.

പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഭാനുക രാജപക്‌സെ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, അര്‍ഷ്ദീപ് സിങ്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ.

Story first published: Sunday, April 3, 2022, 20:38 [IST]
Other articles published on Apr 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+