Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റണ്‍ചേസില്‍ ദുബെയ്‌ക്കൊപ്പം ധോണി നിന്നില്ല! തുറന്നടിച്ച് ഗവാസ്‌കര്‍

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റണ്‍ചേസില്‍ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ബാറ്റിങിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. വളരെ സ്ലോയായിട്ടുള്ള ഇന്നിങ്‌സായിരുന്നു ധോണി കളിച്ചത്. 28 ബോളുകള്‍ നേരിട്ട അദ്ദേഹം ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 23 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

1

യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ മാത്രമാണ് സിഎസ്‌കെയ്ക്കു വേണ്ടി റണ്‍ചേസില്‍ പൊരുതിനോക്കിയത്. 30 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം താരം 57 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. പക്ഷെ മറ്റാരില്‍ നിന്നും ദുബെയ്ക്കു പിന്തുണ ലഭിച്ചില്ല. ആറാം വിക്കറ്റില്‍ ദുബെ- ധോണി സഖ്യം 62 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നെങ്കിലും ഈ ജോടി വേര്‍പിരിഞ്ഞതോടെ സിഎസ്‌കെയുടെ പ്രതീക്ഷ അസ്തമിക്കുകയായിരുന്നു.

2

എംഎസ് ധോണിയുടെ കാര്യമെടുത്താല്‍ പഞ്ചാബ് കിങ്‌സിനെതിരേ അദ്ദേഹം വലിയ ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങിയില്ലെന്നു സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. മല്‍സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സിംഗിളുകളും ഡബിളുമെടുത്ത് മുന്നേറുകയാണ് ധോണി ചെയ്യാറുള്ളത്. പക്ഷെ പഞ്ചാബിനെതിരേ അദ്ദേഹത്തിനു അതു വിചാരിച്ചതു പോലെ ചെയ്യാനായില്ല. അവിടെയാണ് സിഎസ്‌കെ അല്‍പ്പം കുരുങ്ങിപ്പോയതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

3

ശിവം ദുബെ സിഎസ്‌കെയ്ക്കു വേണ്ടി നന്നായി ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടുന്ന ഒരു സാഹചര്യമുണ്ടെങ്കില്‍ അവനോടൊപ്പം ടീമും മുന്നോട്ടു പോവണം. പക്ഷെ പഞ്ചാബ് കിങ്‌സിനെതിരേ അതു സംഭവിച്ചില്ല. ചില ഡോട്ട് ബോളുകള്‍ ദുബെ കളിച്ചിരുന്നെങ്കിലും പിന്നീട് ബൗണ്ടറികളിലൂടെ അതിനു പ്രായശ്ചിത്തം ചെയ്തിരുന്നു. ഒരോവറില്‍ 20 റണ്‍സ് നേടാന്‍ ശ്രമിക്കുകയെന്നത് മികച്ച താരങ്ങള്‍ക്കു പോലും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതൊരിക്കലും എളുപ്പമല്ലെന്നും സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി.

4

ശിവം ദുബെയ്ക്കു സിഎസ്‌കെ ടീമിലെ മറ്റാരില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന സുനില്‍ ഗവാസ്‌കറുടെ അഭിപ്രായത്തോടു ഷോയില്‍ പങ്കെടുത്ത ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡനും അനുകൂലിച്ചു. ശിവം ദുബെയുടെ ഇന്നിങ്‌സ് ഉയര്‍ന്ന നിലവാരമുള്ളതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു ആരും പിന്തുണ നല്‍കിയില്ല. എംഎസ് ധോണി പോലും തന്റെ യഥാര്‍ഥ മികവ് പുറത്തെടുത്തില്ല. 80 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദഹം ബാറ്റ് ചെയ്തതെന്നും ഹെയ്ഡന്‍ പറഞ്ഞു.

5

സീസണിലെ തുടര്‍ച്ചയായ മൂന്നു മല്‍സരങ്ങളിലും പരാജയമേറ്റു വാങ്ങിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജ വലിയ സമ്മര്‍ദ്ദത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നു സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. പക്ഷെ സിഎസ്‌കെയെ സംബന്ധിച്ച് എല്ലാം അവസാനിച്ചിട്ടില്ലെന്നും കഴിഞ്ഞ സീസണിലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

6

ഇതു വലിയ സര്‍പ്രൈസാണ്. എല്ലായ്‌പ്പോഴും തിരിച്ചുവരവുകള്‍ നടത്തിയിട്ടുള്ള ടീമാണ് സിഎസ്‌കെ. ഇത്തവണ തുടര്‍ച്ചയായി മൂന്നു കളികള്‍ അവര്‍ തോറ്റിരിക്കുകയാണ്. പുതിയ ക്യാപ്റ്റന്‍ വലിയ സമ്മര്‍ദ്ദത്തില്‍ തന്നെയായിരിക്കും. അദ്ദേഹത്തിനു എംഎസ് ധോണിയുടെ പിന്തുണയുണ്ടെന്നത് സത്യമാണ്. പക്ഷെ സിഎസ്‌കെ ഇപ്പോഴും ഒന്നും നേടിയിട്ടില്ല. വളരെ വേഗത്തില്‍ തന്നെ ഈ തിരിച്ചടിയില്‍ നിന്നും ടീം കരകയറേണ്ടതുണ്ട്. അവര്‍ക്ക് അതിനു സാധിക്കും. സീസണില്‍ ഇനി 11 മല്‍സരങ്ങള്‍ കൂടി സിഎസ്‌കെയ്ക്കു ബാക്കിയുണ്ട്. കഴിഞ്ഞ വര്‍ഷം കെകെആര്‍ നടത്തിയ തിരിച്ചുവരവ് നമ്മള്‍ കണ്ടതാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

7

നാലാം റൗണ്ട് മല്‍സരത്തിനു മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു തയ്യാറെടുക്കാന്‍ കുറച്ച് ദിവസങ്ങളുണ്ട്. എത്രയും വേഗത്തില്‍ തെറ്റുകള്‍ തിരുത്തി അവര്‍ക്ക് ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നേ തീരൂ. ശനിയാഴ്ച മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് സിഎസ്‌കെയുടെ അടുത്ത മല്‍സരം.

Story first published: Monday, April 4, 2022, 13:21 [IST]
Other articles published on Apr 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+