IPL 2022: 'ജഡേജക്കും ആത്മാഭിമാനമുണ്ട്', അവനെ അപഹസിക്കുന്നു, ധോണിക്കെതിരേ അജയ് ജഡേജ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് സിഎസ്‌കെയുടെ നായകസ്ഥാനം ഒഴിയുന്നതായി എംഎസ് ധോണി പ്രഖ്യാപിച്ചത്. പുതിയ നായകനായി രവീന്ദ്ര ജഡേജയെ നിയമിക്കുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ജഡേജക്ക് കീഴിലാണ് സിഎസ്‌കെ ഇറങ്ങിയതെങ്കിലും പാതിവഴിയില്‍ എംഎസ് ധോണി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായി.
മത്സരത്തില്‍ കെകെആറിനെതിരേ സിഎസ്‌കെ തോല്‍ക്കാന്‍ പോകുന്നുവെന്ന ഘട്ടത്തിലാണ് ധോണി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്ന് പറയാം. എന്നാല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തിലും ധോണി എല്ലാം തീരുമാനിക്കുന്നതാണ് കണ്ടത്. നായകനെന്ന പേര് മാത്രം ജഡേജക്ക് നല്‍കി ബൗണ്ടറി ലൈനിനരികെ വെറും കാഴ്ചക്കാരനായി നില്‍ക്കേണ്ട അവസ്ഥ. മറ്റെല്ലാ കാര്യങ്ങളും ധോണി തീരുമാനിക്കുന്നു. ബൗളര്‍മാര്‍ക്ക് ഉപദേശം നല്‍കുകയും ഫീല്‍ഡിങ് വിന്യാസം നടത്തുന്നതുമെല്ലാം ധോണി.

ചുരുക്കത്തില്‍ ജഡേജയെ ഡമ്മി നായകനാക്കി ധോണിയെല്ലാം തീരുമാനിക്കുന്ന അവസ്ഥ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധോണി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ധോണിയുടെ നടപടി ജഡേജയെ അധിക്ഷേപിക്കുന്ന തരത്തിലാണെന്നും അവനും ആത്മാഭിമാനമുണ്ടെന്നും അപഹസിക്കുന്ന നടപടിയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നുമാണ് പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം പ്രതികരിക്കുന്നത്.

പല പ്രമുഖരും ധോണിയുടെ നിലപാടിനെതിരേ രംഗത്തെത്തുന്നുണ്ട്. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ ധോണി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 'മത്സരത്തിന്റെ നിയന്ത്രണകാശം ജഡേജയില്‍ നിന്ന് ധോണി നേടിയെടുക്കുന്നത് തെറ്റായ കാര്യമാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നെക്കാളും വലിയൊരു ധോണി ആരാധകനില്ല. എന്നാല്‍ ഇപ്പോള്‍ ചെയ്യുന്നത് മോശമാണ്. കൊല്‍ക്കത്തക്കെതിരേ ജീവന്‍-മരണ പോരാട്ടമെന്ന അവസ്ഥയിലേക്കെത്തിയപ്പോഴാണ് ധോണി നിയന്ത്രണം ഏറ്റെടുത്തത്. ആ സമയത്ത് അനിവാര്യമായിരുന്നുവെന്ന് പറയാം. എന്നാല്‍ രണ്ടാം മത്സരത്തിലും ഇത് തന്നെ ആവര്‍ത്തിക്കുമ്പോള്‍ അത് ശരിയായ കാര്യമാണെന്ന് കരുതുന്നില്ല.

നായകസ്ഥാനത്ത് രവീന്ദ്ര ജഡേജയായതുകൊണ്ടല്ല ഞാനിതു പറയുന്നത്. ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ ആ സ്ഥാനത്ത് ആരായാലും പറയും. ജഡേജ നായകനായി കളത്തില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മോശമാണ്. ധോണിയൊരു വലിയ താരമാണ്. അതുകൊണ്ട് ഇതിനെക്കുറിച്ച് അധികം ഉച്ചത്തില്‍ സംസാരിക്കുന്നതില്‍ പ്രയാസമുണ്ട്. എന്നാല്‍ ധോണിയുടെ പ്രവര്‍ത്തി ശരിയാണെന്ന് കരുതുന്നില്ല'- അജയ് ജഡേജ പറഞ്ഞു.
ജഡേജയുടെ ക്യാപ്റ്റന്‍സിയെ എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും ജഡേജക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ മത്സരം നയിക്കാന്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ധോണിക്ക് കീഴില്‍ നിഴലായ് ജഡേജ ഒതുങ്ങുന്ന അവസ്ഥയാണുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാനോ വളരാനോ ഉള്ള സാഹചര്യം നിലവിലെ സിഎസ്‌കെ ടീമില്‍ ധോണിയുടെ സാന്നിധ്യത്തില്‍ ജഡേജക്ക് ലഭിക്കുന്നില്ലെന്ന് തന്നെ പറയാം.

'ധോണിയെപ്പോലൊരു ഇതിഹാസ നായകന്‍ സിഎസ്‌കെയുടെ നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതാണ്. ജഡേജയെ മുന്നോട്ട് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതല്ല. അവനെ പിന്നോട്ട് വലിക്കുകയാണ് ചെയ്യുന്നത്. അവന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നു. ആത്മധൈര്യത്തെ ചോര്‍ത്തിക്കളയുന്നു. അവന് മത്സരത്തില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കാനാവുന്നില്ല.
ഞാന്‍ ആരെയും വിമര്‍ശിക്കുകയല്ല. ജഡേജയുള്ള ധോണി നായകസ്ഥാനം ഏറ്റെടുത്തതിന്റെ തെറ്റ് ചൂണ്ടിക്കാട്ടുകയാണ്. ടീം മീറ്റിങ്ങില്‍ ധോണി സംസാരിക്കുന്നത് നമ്മള്‍ കാണുന്നതാണ്. ധോണിയെപ്പോലെ മത്സരം മനസിലാക്കാന്‍ കഴിവുള്ളവര്‍ ഇല്ല. എന്നാല്‍ ഇപ്പോഴുണ്ടായിരിക്കുന്ന നടപടി ശരിയാണെന്ന് തോന്നുന്നില്ല. തുടക്കത്തില്‍ത്തന്നെ ഇത്തരമൊരു അനുഭവം നേരിട്ടാന്‍ ജഡേജക്ക് വളരാനാവില്ല'- അജയ് ജഡേജ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications