Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സിഎസ്‌കെയുടെ പേടി സ്വപ്നം, കോലിയേയും കടത്തിവെട്ടി ധവാന്‍, ചരിത്ര നേട്ടം

1

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ സൂപ്പര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ശിഖര്‍ ധവാന്‍. 59 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 88 റണ്‍സാണ് പഞ്ചാബ് ഓപ്പണറായ ശിഖര്‍ ധവാന്‍ അടിച്ചെടുത്തത്. സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ധവാന്‍ ഇപ്പോള്‍ സിഎസ്‌കെയ്‌ക്കെതിരേ തന്റെ ക്ലാസ് കാട്ടിക്കൊടുത്തെന്ന് പറയാം. പതിയെ തുടങ്ങിയ ധവാന്‍ പിന്നീട് കത്തിക്കയറുകയായിരുന്നു.

ഈ പ്രകടനത്തോടെ നിരവധി റെക്കോഡുകളും ധവാന്‍ സ്വന്തം പേരിലാക്കി. ഇതില്‍ പ്രധാനപ്പെട്ടത് സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാന്‍ ധവാന് സാധിച്ചുവെന്നതാണ്. ഇതുവരെ വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇപ്പോള്‍ ധവാന്‍ സ്വന്തം പേരിലേക്ക് ചേര്‍ത്തത്. വിരാട് കോലി സിഎസ്‌കെയ്‌ക്കെതിരേ 949 റണ്‍സാണ് നേടിയത്. ഇന്നത്തെ അര്‍ധ സെഞ്ച്വറിയോടെ ഇതിനെ ധവാന്‍ മറികടന്നു. 752 റണ്‍സുമായി മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആര്‍സിബിയുടെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് 621 റണ്‍സുമായി നാലാം സ്ഥാനത്തുണ്ട്.

1

ധവാന്‍ സിഎസ്‌കെയ്‌ക്കെതിരേ 1029 റണ്‍സാണ് ഇതുവരെ നേടിയത്. ഒരു ടീമിനെതിരേ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. കെകെആറിനെതിരേ രോഹിത് ശര്‍മ നേടിയ 1018 റണ്‍സിന്റെ റെക്കോഡിനെയും ധവാന്‍ പഴങ്കഥയാക്കി. കൂടാതെ ഐപിഎല്ലില്‍ 6000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ താരമാവാനും ധവാനായി. വിരാട് കോലിയാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്. 188 ഇന്നിങ്‌സില്‍ നിന്നാണ് വിരാട് കോലി 6000 റണ്‍സ് പിന്നിട്ടത്.

1

എന്നാല്‍ 200ാം ഇന്നിങ്‌സില്‍ നിന്നാണ് ധവാന്‍ ഈ നേട്ടത്തിലെത്തിയത്. കൂടാതെ ഒരു എതിരാളിക്കെതിരേ കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡിലും കോലിക്കൊപ്പമെത്താന്‍ ധവാനായി. രണ്ട് പേരും സിഎസ്‌കെയ്‌ക്കെതിരേ 9 അര്‍ധ സെഞ്ച്വറി പ്രകടനമാണ് നടത്തിയത്. പഞ്ചാബ് കിങ്‌സിനെതിരേ ഡേവിഡ് വാര്‍ണര്‍ നേടിയ 12 അര്‍ധ സെഞ്ച്വറിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

1

മത്സരത്തിലൂടെ 9000 പ്ലസ് ടി20 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്ക് ശിഖര്‍ ധവാനെത്തി. വിരാട് കോലി (10392), രോഹിത് ശര്‍മ (10048) എന്നിവരാണ് ഈ റെക്കോഡില്‍ ആദ്യ രണ്ട് സ്ഥാനത്ത്. കൂടാതെ ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡിലും ധവാന്‍ കോലിയെ മറികടന്നു. കോലിയുടെ പേരില്‍ 47 അര്‍ധ സെഞ്ച്വറിയാണുള്ളത്. ശിഖര്‍ ധവാന്റേത് 48ാം അര്‍ധ സെഞ്ച്വറിയാണ്. 57 അര്‍ധ സെഞ്ച്വറിയുമായി ഡേവിഡ് വാര്‍ണറാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

Story first published: Monday, April 25, 2022, 22:23 [IST]
Other articles published on Apr 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+