IPL 2022: കൂടുതല്‍ തവണ 50ലധികം റണ്‍സിന് ജയം, തലപ്പത്ത് 'ധോണിപ്പട', പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ ആവേശം ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 26ന് മുംബൈയിലെ വാംഖഡെയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇത്തവണ 10 ടീമുകളുമായാണ് ടൂര്‍ണമെന്റെത്തുന്നത്. അവസാന സീസണിലേതില്‍ നിന്ന് വ്യത്യസ്തമായി എ,ബി എന്നിങ്ങനെ ഗ്രൂപ്പുകളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതല്‍ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം.
ആകെ 70 ഗ്രൂപ്പ് മത്സരങ്ങളാണുണ്ടാവുക. ഇതില്‍ 55 മത്സരം മുംബൈയിലെ മൂന്ന് വേദികളിലായും 15 മത്സരങ്ങള്‍ പൂനെയിലുമായാവും നടക്കുക. സിഎസ്‌കെ കിരീടം നിലനിര്‍ത്തുമോ മുംബൈ കിരീടത്തോടെ തിരിച്ചെത്തുമോ ഇടവേളക്ക് ശേഷം പുതിയൊരു ചാമ്പ്യന്മാരുണ്ടാവുമോയെന്നതെല്ലാം കണ്ടറിയാം. ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കൂടുതല്‍ തവണ 50ലധികം റണ്‍സിന് ജയിച്ച ടീമേതാണ് ? പട്ടിക പരിശോധിക്കാം.

എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 14 തവണയാണ് സിഎസ്‌കെ ഈ നേട്ടത്തിലെത്തിയത്. ധോണിയുടെ തന്ത്രങ്ങള്‍ത്തന്നെയാണ് സിഎസ്‌കെയുടെ ശക്തി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയും നാള്‍ ഒരു നായകനെ മാത്രം വിശ്വസിച്ച ഏക ടീം സിഎസ്‌കെയാണ്. പ്രഥമ സീസണ്‍ മുതല്‍ ധോണിയാണ് സിഎസ്‌കെയുടെ നായകസ്ഥാനത്ത്. ഇത്തവണ ധോണിയുടെ അവസാന സീസണായി മാറാനും സാധ്യതകളേറെയാണ്.

രണ്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സാണുള്ളത്. 12 തവണയാണ് 50ലധികം റണ്‍സിന് മുംബൈ ജയിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ് എന്നിവരെല്ലാം നയിച്ചിട്ടുള്ള മുംബൈക്ക് കിരീടം നേടിക്കൊടുത്തത് രോഹിത് ശര്‍മയാണ്. 2013ല്‍ രോഹിത് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയ ശേഷം അഞ്ച് തവണ ടീം കപ്പില്‍ മുത്തമിട്ടു. 2021ല്‍ പ്ലേ ഓഫില്‍ കടക്കാനാവാതെ പോയ മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷയിലാണ്. ഇതുവരെ കിരീടം നേടാനായിട്ടില്ലെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്.

ഒമ്പത് തവണയാണ് ആര്‍സിബി ഈ നേട്ടം സ്വന്തമാക്കിയത്. അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, കെവിന്‍ പീറ്റേഴ്‌സന്‍, വിരാട് കോലി എന്നിവരെല്ലാം ക്യാപ്റ്റന്‍മാരായ ആര്‍സിബിയെ ഇത്തവണ ഫഫ് ഡുപ്ലെസിസാണ് നയിക്കുന്നത്. ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത് പ്രഥമ സീസണ്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്. ഏഴ് തവണയാണ് രാജസ്ഥാന്‍ 50ലധികം റണ്‍സിന് ജയിച്ചത്. ഷെയ്ന്‍ വോണ്‍, അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം നയിച്ചിട്ടുള്ള രാജസ്ഥാന്റെ നിലവിലെ നായകന്‍ സഞ്ജു സാംസണാണ്. ഇത്തവണ ശക്തമായ താരനിരയുമായെത്തുന്ന രാജസ്ഥാന്‍ സജീവ പ്രതീക്ഷയിലാണുള്ളത്.

പഞ്ചാബ് കിങ്‌സാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ആറ് തവണയാണ് പഞ്ചാബ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതുവരെ കിരീട ഭാഗ്യമില്ലാത്ത ടീമാണ് പഞ്ചാബ്. യുവരാജ് സിങ്, ജോര്‍ജ് ബെയ്‌ലി, കെ എല്‍ രാഹുല്‍ തുടങ്ങിയ പല താരങ്ങളും നയിച്ചിട്ടുള്ള പഞ്ചാബിനെ ഇത്തവണ മായങ്ക് അഗര്‍വാളാണ് നയിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആറ് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. രണ്ട് തവണ ചാമ്പ്യന്മാരായ ടീമാണ് കെകെആര്‍. രണ്ട് തവണയും ഗൗതം ഗംഭീറായിരുന്നു കെകെആറിന്റെ നായകന്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അഞ്ച് തവണയാണ് ഡല്‍ഹി 50ലധികം റണ്‍സിന് ജയിച്ചത്. ഇതുവരെ കിരീടഭാഗ്യമില്ലാത്ത ടീമാണെങ്കിലും വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ പല ഇതിഹാസ താരങ്ങളും കളിച്ചിട്ടുള്ള ടീമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഈ പട്ടികയിലെ അവസാന സ്ഥാനക്കാര്‍. നാല് തവണയാണ് ഈ നേട്ടത്തിലെത്താന്‍ ഹൈദരാബാദിനായത്. 2016ലെ ചാമ്പ്യന്മാരാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications