Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആ തീരുമാനം തെറ്റ്, അതു ജഡേജയുടേതല്ല! പിഴച്ചത് ധോണിക്കെന്ന് കൈഫ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ നായകന്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സിയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ എംഎസ് ധോണിയാണ് ഇപ്പോഴും തീരുമാനങ്ങളെടുക്കുന്നതെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്. ഈ സീസണിനു തൊട്ടുമുമ്പാണ് തീര്‍ത്തും അപ്രതീക്ഷിതമായി ധോണി സിഎസ്‌കെയുടെ ക്യാപ്റ്റന്‍സിയൊഴിഞ്ഞത്. തുടര്‍ന്ന് ജഡേജയെ ചുമതലയേല്‍പ്പിക്കുകയായിരുന്നു.

1

ജഡേജയ്ക്കു കീഴില്‍ സിഎസ്‌കെയുടെ തുടക്കം മോശമാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും അവര്‍ പരാജയപ്പെട്ടു കഴിഞ്ഞു. ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടും രണ്ടാമത്തം കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടുമായിരുന്നു സിഎസ്‌കെ തോല്‍വി സമ്മതിച്ചത്.
ലഖ്‌നൗവിനെതിരേ 210 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സിഎസ്‌കെയ്ക്കു സാധിച്ചില്ല. സിഎസ്‌കെ ബൗളിങ് നിരയുടെ ദൗര്‍ബല്യം തന്നെയാണ് ഇതു തുറന്നുകാട്ടിയത്. ലഖ്‌നൗവിനെതിരേ സിഎസ്‌കെയ്ക്കു സംഭവിച്ച വലിയൊരു അബദ്ധം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് കൈഫ്. 19ാം ഓവറില്‍ ശിവം ദുബെയെക്കൊണ്ട് ബൗള്‍ ചെയ്യിച്ച തീരുമാനത്തെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

2

ശിവം ദുബെയ്ക്കു പകരം മോയിന്‍ അലിയെക്കൊണ്ടായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്യിക്കേണ്ടിയിരുന്നതെന്നു മുഹമ്മദ് കൈഫ് നിരീക്ഷിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസ് സ്പിന്‍ ബൗളിങിനെതിരേ നന്നായി കളിക്കുന്ന താരമല്ല. അലിക്കു മല്‍സരത്തില്‍ മൂന്നോവറുകള്‍ ബാക്കിയുണ്ടായിരുന്നു. പക്ഷെ എന്നിട്ടും അദ്ദേഹത്തിനു 19ാമത്തെ ഓവര്‍ നല്‍കിയില്ലെന്നും കൈഫ് പറഞ്ഞു.

3

മുംബൈ ഇന്ത്യന്‍സ് എവിന്‍ ലൂയിസിനെ കൈവിടാന്‍ കാരണം സ്പിന്‍ ബൗളിനെതിരേയുള്ള വീക്ക്‌നെസിനെ തുടര്‍ന്നാണ്. അദ്ദേഹം എല്ലായ്‌പ്പോഴും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ എല്ലായ്‌പ്പോഴും സിക്‌സറടിക്കുകയും ചെയ്യും. മോയിന്‍ അലിക്കു 19ാമത്തെ ഓവര്‍ നല്‍കാതിരുന്നത് സിഎസ്‌കെയ്ക്കു സംഭവിച്ച പിശകാണ്. പക്ഷെ അതു ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയെടുത്ത തീരുമാനമായിരുന്നില്ല. അദ്ദേഹം ക്യാപ്റ്റന്‍സിയെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും കളിക്കളത്തില്‍ തീരുമാനങ്ങളെടുക്കുന്നത് എംഎസ് ധോണിയാണെന്നും മുഹമ്മദ് കൈഫ് വിലയിരുത്തി.

4

സീസണിലെ ആദ്യത്തെ വിജയം തേടിയാണ് മൂന്നാം റൗണ്ടില്‍ പഞ്ചാബ് കിങ്‌സുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറ്റുമുട്ടുന്നത്. സീസണില്‍ രണ്ടു കളികള്‍ തോറ്റു കഴിഞ്ഞെങ്കിലും സിഎസ്‌കെയുടെ ഡ്രസിങ് റൂമിലെ അന്തരീക്ഷം നോര്‍മല്‍ തന്നെയാണ്. കടലാസില്‍ എംഎസ് ധോണി ഇപ്പോള്‍ ക്യാപ്റ്റനല്ലെങ്കിലും അദ്ദേഹം തന്നെയാണ് ടീമിനെ നയിക്കുന്നതായി കാണുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന കളിയില്‍ ടീം തോറ്റെങ്കിലും ധോണി ഒരുപാട് കാര്യങ്ങള്‍ ജഡേജയ്ക്കു പഠിപ്പിച്ചുകൊടുത്തു. ധോണിയുടെ ശാന്തമായ സ്വാധീനം ജഡേജയിലുണ്ടാവുമെന്നും മുഹമ്മദ് കൈഫ് വ്യക്തമാക്കി.

5

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതു പോലെ മോശം തുടക്കം നേരത്തേയുണ്ടായിട്ടില്ല. അവരുടെ ടീം ഇപ്പോള്‍ കുറച്ച് ദുര്‍ബലരായിട്ടാണ് കാണപ്പെടുന്നത്. ബാറ്റിങ് കുഴപ്പമില്ലെങ്കിലും ബൗളിങ് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും മുഹദ് കൈഫ് നിരീക്ഷിച്ചു. പരിക്കുകാരണം ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും സ്വിങ് ബൗളറുമായ ദീപക് ചാഹറിനെ നഷ്ടമായത് സിഎസ്‌കെയുടെ ബൗളിങിന്റെ മൂര്‍ച്ച കുറച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ സീസണില്‍ ടീമിന്റെ ഭാഗമായിരുന്ന ശര്‍ദ്ദുല്‍ ടാക്കൂറിനെ നഷ്ടമായതും സിഎസ്‌കെയെ ബാധിച്ചിട്ടുണ്ട്. മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ശര്‍ദ്ദുലിനെ സ്വന്തമാക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്ക്വാഡ്

രവീന്ദ്ര ജഡേജ (ക്യാപ്റ്റന്‍), എംഎസ് ധോണി, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ്,റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ, അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, കെഎം ആസിഫ്, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, മഹീഷ് തീക്ഷണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കര്‍, സിമര്‍ജീത് സിംഗ്, ഡെവണ്‍ കോണ്‍വേ, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, സുബ്രാന്‍ഷു സേനാപതി, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എന്‍ ജഗദീശന്‍, ക്രിസ് ജോര്‍ദാന്‍, കെ ഭഗത് വര്‍മ്മ.

Story first published: Sunday, April 3, 2022, 19:00 [IST]
Other articles published on Apr 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+