Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ബൂം ബൂം ബുംറ! മലിങ്കയ്‌ക്കൊപ്പം, ജഡ്ഡുവിന്റെ റെക്കോര്‍ഡ് തകര്‍ത്തു

ഐപിഎല്‍ കരിയറില്‍ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ സ്തബ്ധരാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. വമ്പന്‍ സ്‌കോറിലേക്കു കുതിച്ച കെകെആറിനു മൂക്കുകയറിട്ടത് ബുംറയായിരുന്നു. ടൂര്‍ണമെന്റില്‍ തന്റെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണ് അദ്ദേഹം സ്വന്തമാക്കിയത്.

നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 10 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ബുംറ അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. ഇതില്‍ മൂന്നു വിക്കറ്റും ഒരോവറില്‍ തന്നെയായിരുന്നു. ഈ ഓവര്‍ മെയ്ഡനുമായി മാറി. നിതീഷ് റാണ, ആന്ദ്രെ റസ്സല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍. 18ാം ഓവറാണ് മെയ്ഡനാക്കുന്നതിനൊപ്പം ഷെല്‍ഡണ്‍, കമ്മിന്‍സ്, നരെയ്ന്‍ എന്നിവരെ ബുംറ പുറത്താക്കുകയും ചെയ്തത്.

1

ഐപിഎല്‍ ചരിത്രത്തില്‍ ഒരോവറില്‍ തന്നെ മൂന്നു വിക്കറ്റുകളെടുക്കുകയും ഇതേ ഓവര്‍ മെയ്ഡനാക്കുകയും ചെയ്ത എലൈറ്റ് താരങ്ങളുടെ ക്ലബ്ബില്‍ ജസ്പ്രീത് ബുംറയും അംഗമായിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ച അഞ്ചാമത്തെ താരവും രണ്ടാമത്തെ മുംബൈ ബൗളറുമാണ് അദ്ദേഹം.
മുംബൈയുടെ മുന്‍ ഇതിഹാസ പേസര്‍ ലസിത് മലിങ്ക (എതിരാളി ഹൈദരാബാദ്, 19ാം ഓവര്‍, 2015), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സാമുവല്‍ ബദ്രി (മുംബൈ ഇന്ത്യന്‍സിനെതിരേ, മൂന്നാം ഓവര്‍, 2017), റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ജയദേവ് ഉനാട്കട്ട് (ഹൈദരാബാദിനെതിരേ 20ാം ഓവര്‍, 2017), സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉമ്രാന്‍ മാലിക്ക് (പഞ്ചാബ് കിങ്‌സിനെതിരേ, 20ാം ഓവര്‍, 2022) എന്നിവരാണ് എലൈറ്റ് ക്ലബ്ബിലെ മറ്റു ബൗളര്‍മാര്‍.

2

ഐപിഎല്ലില്‍ ഡെത്ത് ഓവറുകളില്‍ ഡോട്ട് ബോളിന്റെ കാര്യത്തിലും വമ്പന്‍ നേട്ടമാണ് കൊല്‍ക്കത്തയ്‌ക്കെതിരേ ജസ്പ്രീത് ബുംറ കുറിച്ചത്. ടൂര്‍ണമെന്റില്‍ ഒരിന്നിങ്‌സില്‍ ഡെത്ത് ഓവറില്‍ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ ബൗളറായി ബുംറ മാറിയിരിക്കുകയാണ്. 11 ഡോട്ട് ബോളുകളാണ് അദ്ദേഹം ഡെത്ത് ഓവറിലെറിഞ്ഞത്.
നേരത്തേ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഡെത്ത് ഓവറുകളില്‍ 10 ഡോട്ട് ബോളുകളുമായി റെക്കോര്‍ഡിട്ടത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനായി കളിക്കവെ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരേയായിരുന്നു ഇത്. ഈ റെക്കോര്‍ഡാണ് ബുംറ പഴങ്കഥയാക്കിയത്.

3

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തിനു കാരണങ്ങളിലൊന്ന് ജസ്പ്രീത് ബുംറയുടെ മോശം പ്രകടനമായിരുന്നു. കൊല്‍ക്കത്തയുമായുള്ള ഈ മല്‍സരത്തിനു മുമ്പ് 10 കളികളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും ബുംറ നേരിട്ടിരുന്നു. എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മാജിക്കല്‍ പ്രകടനത്തിലൂടെ അദ്ദേഹം എല്ലാവരുടെയും വായടപ്പിക്കുകയായിരുന്നു.
ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചാമത്തെ ബൗളിങ് പ്രകടനം കൂടിയാണ് ബുംറയുടേത്. മാത്രമല്ല ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനം കൂടിയാണിത്.
2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിനായി അല്‍സാറി ജോസഫ് 12 റണ്‍സിന് ആറു വിക്കറ്റുകളെടുത്തതാണ് എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനം. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനായി സൊഹൈല്‍ തന്‍വീര്‍ 14 റണ്‍സിനു ആറും 2016ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനായി ആദം സാംപ 19 റണ്‍സിന് ആറും 2009ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അനില്‍ കുംബ്ലെ അഞ്ചു റണ്‍സിനു അഞ്ചും വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച നാലു ബൗളിങ് പ്രകടനങ്ങള്‍.

Story first published: Monday, May 9, 2022, 22:40 [IST]
Other articles published on May 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+