Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയ്ക്കു പിഴച്ചതെവിടെ? അക്കമിട്ടു നിരത്തി ജയവര്‍ധനെ!

ഐപിഎല്ലിന്റെ ഈ സീസണില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണ ചാംപ്യന്‍മാരായ ടീമെന്ന തലയെടുപ്പുമായി വന്ന അവര്‍ സീസണില്‍ ആദ്യം പുറത്തായ ടീമായി നാണംകെട്ടു. തുടരെ എട്ടു കളികളിലാണ് മുംബൈ തോറ്റത്. ഇതോടെ മുംബൈയുടെ പ്ലേഓഫ് സാധ്യതയും അവസാനിക്കുകയായിരുന്നു. ഒമ്പതാം റൗണ്ടില്‍ വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു.

1

ഈ സീസണില്‍ മുംബൈയുടെ ഇത്രയും മോശം പ്രകടനത്തിന്റെ കാരണങ്ങള്‍ അക്കമിട്ടു നിരത്തിയിരിക്കുകയാണ് മുഖ്യ കോച്ച് മഹേല ജയവര്‍ധനെ. ടീം ലൈനപ്പിന്റെം മോശം ഘടന കാരണം പ്രതീക്ഷിച്ചതു പോലെ മല്‍സരങ്ങള്‍ ക്ലോസ് ചെയ്യാന്‍ തങ്ങള്‍ക്കു സാധിച്ചില്ലെന്ന ു അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള മുംബൈ ലീഗില്‍ അവസാനസ്ഥാനക്കാരാണ്.

2

ഒരു ടീമിനു പ്രവര്‍ത്തിക്കണമെങ്കില്‍ അത് ഏതെങ്കിലുമൊരാളെ ആശ്രയിച്ചു നടക്കില്ല. ഒരു ടീം തങ്ങളുടെ ഗെയിം പ്ലാന്‍ നടപ്പാക്കിയാല്‍ മാത്രമേ അതു സാധിക്കുകയുള്ളൂ. ഈ സീസണില്‍ ഞങ്ങളുടെ ലൈനപ്പിന്റെ ഘടനയെടുത്താല്‍ ടീമിനു ഇല്ലാതെ പോയതും അതു തന്നെയായിരുന്നു. മുംബൈ ക്യാപറ്റന്‍ രോഹിത് ശര്‍മയുടെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായിട്ടാണ് മഹേല ജയവര്‍ധനെ ഇക്കാര്യം പറഞ്ഞത്.

3

മികച്ച ഫിനിഷര്‍മാരുടെ അഭാവവും ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വലിയ ക്ഷീണമായി മാറിയതായും മഹേല ജയവര്‍ധനെ ചൂണ്ടിക്കാട്ടി. ഒരു ഗെയിമില്‍ നിങ്ങളുടെ ടീമിലെ ഭൂരിഭാഗം പേരും മികച്ച ക്രിക്കറ്റ് കളിക്കണം, ആ സ്ഥിരതയാണ് ആവശ്യം. ഞങ്ങള്‍ക്കു ഇതില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു ശ്രീലങ്കയുടെ മുന്‍ ഇതിഹാസം.

4

ഈ സീസണില്‍ പല ക്ലോസ് മല്‍സരങ്ങളും ഞങ്ങള്‍ക്കു വിജയിക്കാന്‍ സാധിക്കാതെ പോയത് ഇതു കൊണ്ടാണ്. മല്‍സരങ്ങള്‍ വളരെ നിഷ്‌കരുണമായി അവസാനിപ്പിക്കാന്‍ ഞങ്ങള്‍ക്കായില്ല. അതേസമയം തന്നെ ഞങ്ങള്‍ക്കു സ്ഥിരതയും പുലര്‍ത്താനായില്ല. പ്രധാന ബാറ്റര്‍മാര്‍ സ്ഥിരത പുലര്‍ത്തുകയും ആ റണ്‍സെടുക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു. ഇതു ഏതെങ്കിലുമൊരാളെക്കുറിച്ചുള്ളതല്ല, ഒരു ഗ്രൂപ്പിനെ സംബന്ധിക്കുന്ന കാര്യമാണ്. എല്ലാ തരത്തിലും ഞങ്ങള്‍ക്കു സ്ഥിരത പുലര്‍ത്താനായില്ലെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

5

രോഹിത് ശര്‍മ ദീര്‍ഘകാലമായി മുംബൈ ഇന്ത്യന്‍സിനു വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവച്ചുകൊണ്ടിരിക്കുന്ന താരമാണ്. സ്ഥിരമായി വലിയ സ്‌കോറുകള്‍ നേടുകയും ബാക്കിയുള്ളവര്‍ രോഹിത്തിനു ചുറ്റുമായി ബാറ്റ് ചെയ്യുകയും ചെയ്തു. തനിക്കു ഈ സീസണില്‍ നല്ല തുടക്കങ്ങള്‍ ലഭിച്ചിച്ചും അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നു രോഹിത്തിനറിയാം. ഇതു വലിയ നിരാശ തന്നെയാണെന്നും ജയവര്‍ധനെ പറഞ്ഞു.

6

പവര്‍പ്ലേയില്‍ എതിരാളികള്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ഞങ്ങളുടെ ബൗളിങ് നിരയ്ക്കു സാധിച്ചില്ല. ജസ്പ്രീത് ബുംറയ്ക്കു നേരെ വിരല്‍ ചൂണ്ടുന്നത് അനുചിതമാണ്. കാരണം എതിര്‍ ബാറ്റര്‍മാര്‍ക്കു സമ്മര്‍ദ്ദമുണ്ടാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ റോള്‍. ബുംറയ്ക്കു വിക്കറ്റുകളെടുക്കാനായില്ലെന്നു നിങ്ങള്‍ക്കു പറയാം. പക്ഷെ ടീമുകള്‍ ഒരു ബൗളര്‍ക്കെതിരേയല്ല, മറിച്ച് ഒരു ബൗളിങ് യൂണിറ്റിനെതിരേയാണ് കളിക്കുന്നത്. എതിരാളികള്‍ ബുംറയ്‌ക്കെതിരേ വളരെ ശ്രദ്ധയോടെയാണ് കളിച്ചത്. കാര്യമായ റിസ്‌ക്കുകളൊന്നും അദ്ദേഹത്തിന്റെ ഓവറുകളില്‍ എടുത്തതുമില്ല. ഈ കാരണത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ബുംറയ്ക്കും കഴിഞ്ഞില്ലെന്നും ജയവര്‍ധനെ വിശദമാക്കി.

Story first published: Friday, May 6, 2022, 0:30 [IST]
Other articles published on May 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+