Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അശ്വിന്റെ മോഹം നടന്നില്ല, മൈന്‍ഡ് പോലും ചെയ്യാതെ സിഎസ്‌കെ!- സഞ്ജുവിന്റെ ടീമില്‍

ബെംഗളൂരു: ഐപിഎല്ലില്‍ തന്റെ ഹോം ഫ്രാഞ്ചൈസിയും ആദ്യ ടീമുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു തിരിച്ചുപോവുകയെന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ മോഹം നടന്നില്ല. മലയാളി താരം സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് പുതിയ സീസണില്‍ അദ്ദേഹം പന്തെറിയുക. അഞ്ചു കോടി രൂപയ്ക്കാണ് അശ്വിനെ റോയല്‍സ് കൈക്കലാക്കിയത്.

1

മെഗാ ലേലത്തിലെ മാര്‍ക്വി താരങ്ങളിലൊരാളായ അദ്ദേഹത്തിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയായിരുന്നു. എംഎസ് ധോണിക്കു കീഴില്‍ സിഎസ്‌കെ ടീമിലെ നിര്‍ണായക താരമായിരുന്നു നേരത്തേ അശ്വിന്‍. തന്റെ പഴയ തട്ടകമായ സിഎസ്‌കെയില്‍ തിരിച്ചെത്തി കരിയര്‍ അവസാനിപ്പിക്കുകയെന്ന മോഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അശ്വിന്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ലേലത്തില്‍ അശ്വിന്റെ പേര് വിളിച്ചപ്പോള്‍ ഒരിക്കല്‍പ്പോലും ചെന്നൈ സൂപ്പര്‍ കിങ്‌സ് താല്‍പ്പര്യം കാണിച്ചില്ല.

2

മുന്‍ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപ്പിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ലേലത്തില്‍ തുടക്കം മുതല്‍ അശ്വിനു വേണ്ടി പിടിവലി നടത്തിയത്. ഇരുവരും വാശിയോടെ തന്നെ പൊരുതി.കഴിഞ്ഞ സീസണില്‍ തങ്ങളോടൊപ്പമുണ്ടായിരുന്ന അശ്വിനെ തിരികെ കൊണ്ടു വരണമെന്ന ലക്ഷ്യത്തോടെയാണ് ഡിസി ലേലത്തില്‍ ഇറങ്ങിയത്. പക്ഷെ റോയല്‍സിനു അശ്വിനു വിട്ടുകൊടുക്കാന്‍ മനസ്സില്ലായിരുന്നു. ഒടുവില്‍ റോയല്‍സ് അഞ്ചു കോടി വിളിച്ചപ്പോള്‍ ഡിസി പിന്‍മാറുകയായിരുന്നു. ഇതോടെ അശ്വിന്‍ ആദ്യമായി റോയല്‍സ് ടീമിന്റെ ഭാഗമാവുകയും ചെയ്തു.

3

ഐപിഎല്‍ കരിയറില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും അശ്വിന്റെ ഫേവറിറ്റ് സിഎസ്‌കെയായിരുന്നു. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2015 വരെ അദ്ദേഹം സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തിലുണ്ടായിരുന്നു. സിഎസ്‌കെയ്ക്കു രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ നേരിട്ടതോടെയാണ് അദ്ദേഹത്തിനു ടീം വിടേണ്ടിവന്നത്. 2016, 17 സീസണുകൡ അശ്വിന്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് ടീമിന്റെ ഭാഗമായി മാറി.

4

2018ലെ മെഗാ ലേലത്തില്‍ അദ്ദേഹത്തെ കിങ്‌സ് ഇലവന്‍ കൈക്കലാക്കി. ആദ്യ സീസണില്‍ പഞ്ചാബിന്റെ നായകനുമായിരുന്നു അദ്ദേഹം. തൊട്ടടുത്ത സീസണിലും അശ്വിന്‍ ടീമിനൊപ്പം തുടര്‍ന്നെങ്കിലും ക്യാപ്റ്റന്‍സിയില്ലായിരുന്നു. 2020ലാണ് അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു വന്നത്. രണ്ടു സീസണുകളില്‍ അശ്വിന്‍ ഡിസിക്കായി പന്തെറിയുകയും ചെയ്തു.

5

അശ്വിന്റെ ഐപിഎല്‍ കരിയറിലേക്കു വരിയാണെങ്കില്‍ 167 മല്‍സരങ്ങളുടെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഇവയില്‍ നിന്നും 145 വിക്കറ്റുളാണ് വീഴ്ത്തിയത്. 6.91 എന്ന മികച്ച ഇക്കോണമി റേറ്റോടെയായിരുന്നു ഇത്. 34 റണ്‍സിനു നാലു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. 2011ലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 20 വിക്കറ്റുകള്‍ സീസണില്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. സിഎസ്‌കെ ജഴ്‌സിയിലായിരുന്നു ഇത്. 2014ല്‍ 16ഉം 2013, 2019 സീസണുകളില്‍ 15 വീതം വിക്കറ്റുകളും അശ്വിനു ലഭിച്ചിട്ടുണ്ട്. ബാറ്റിങിലേക്കു വന്നാല്‍ 456 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 45 റണ്‍സാണ്.

Story first published: Saturday, February 12, 2022, 13:20 [IST]
Other articles published on Feb 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+