Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇങ്ങനെയും രക്ഷപ്പെടുമോ? റായുഡുവിന്റേത് ഒടുക്കത്തെ ഭാഗ്യം! കണ്ണുതള്ളി ലോകം

ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അമ്പാട്ടി റായുഡു പുറത്താവലില്‍ അദ്ഭുകരമായി രക്ഷപ്പെട്ടതാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറുന്നത്. ബോള്‍ ബേസില്‍ തട്ടിയിട്ടും അത് ഇളകാതിരുന്നതോടെയാണ് റായുഡു പുറത്താവാതെ തടിതപ്പിയത്. ബേല്‍സ് ചെറുതായി ഒന്നിളകിയാല്‍ പോലും അതിനു മുകളിലെ ലൈറ്റ് തെളിയുകയും ഇതോടെ ബാറ്റര്‍ പുറത്തായതായി കണക്കാകുകയും ചെയ്യും. ലൈറ്റ് തെളിയണമെങ്കില്‍ ബേല്‍സ് സ്റ്റംപില്‍ നിന്നും താഴെ വീഴണമെന്നുമില്ല. പക്ഷെ എന്നിട്ടും റായുഡുവിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്നു മൂക്കത്തു വിരല്‍ വയ്ക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

1

കെകെആറിന്റെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് റായുഡുവിന്റെ അര്‍ഹിച്ച വിക്കറ്റ് നിര്‍ഭാഗ്യം കാരണം ലഭിക്കാനാവാതെ പോയ ബൗളര്‍. പവര്‍ പ്ലേയിലെ അവസാനത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ഷോട്ടിനു ശ്രമിച്ച റായുഡുവിന് ടൈമിങ് അമ്പെ പാളുകയായിരുന്നു. ഷോട്ട് മിസ്സായതോടെ ബോള്‍ ലെഗ് സ്റ്റംപില്‍ തൊട്ടുരുമ്മി ഫൈന്‍ ലെഗ് ഏരിയയിലേക്കു പോവുകയായിരുന്നു. ഇതു കണ്ട വരുണിന് തലയില്‍ കൈവച്ചു നില്‍ക്കാനേ ആയുള്ളൂ. കാരണം ഉറപ്പായും ലഭിക്കേണ്ടിയിരുന്ന വിക്കറ്റാണ് ബേല്‍സ് പാറപോലെ ഉറച്ചു നിന്നതു കാരണം വരുണിന് നഷ്ടമായത്.

2

സിങ് ബേലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം ബേലുകളുടെ ഭാരം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഇതാണ് ഇത്തരത്തില്‍ ബോള്‍ തട്ടിയിട്ടും ബേല്‍സ് ഇളകാതെ പോയതിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബൗളര്‍മാര്‍രെയാണ് ഇതിന്റെ ഫലം ഏറ്റവുമധികം ബാധിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഇരയാണ് വരുണ്‍. പക്ഷെ ഭാഗ്യം തുണച്ചിട്ടും റായുഡുവിന് വലിയൊരു ഇന്നിങ്‌സ് ഈ മല്‍സരത്തില്‍ കാഴ്ചവയ്ക്കാനായില്ല. റണ്ണൗട്ടിന്റെ രൂപത്തില്‍ ഇത്തവണ നിര്‍ഭാഗ്യം അദ്ദേഹത്തിനു മേല്‍ തിരിച്ചടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുമായുള്ള അഭിപ്രായ വ്യത്യാസമാണ് റണ്ണൗട്ടിനു വഴിവച്ചത്. നോണ്‍ സ്‌ട്രൈക്കറായ റായുഡുവിനെ റണ്ണിനായി കുറച്ചു ദൂരം മുന്നോട്ടുവന്ന ശേഷം ജഡേജ തിരിച്ചയക്കുകയയിരുന്നു. പക്ഷെ അപ്പോഴേക്കും ശ്രേയസ് അയ്യരുടെ തകര്‍പ്പനൊരു ത്രോയില്‍ സുനില്‍ നരെയ്ന്‍ സ്റ്റംപ് ചെയ്തു കഴിഞ്ഞിരുന്നു.

3

അതേസമയം, ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈയെ ആറു വിക്കറ്റിനു കൊല്‍ക്കത്ത തകര്‍ത്തുവിട്ടു. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴിലിറങ്ങിയ കെകെആര്‍ മറ്റൊരു പുതിയ നായകന്‍ രവീന്ദ്ര ജഡേജ നയിച്ച സിഎസ്‌കെ നിഷ്പ്രഭരക്കിയാണ് ജയിച്ചുകയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെയ്ക്കു അഞ്ചു വിക്കറ്റിനു 131 റണ്‍സാണ് നേടാനായത്.

4

മുന്‍ നായകന്‍ എംഎസ് ധോണിയുടെ (50) അപരാജിത ഫിഫ്റ്റിയാണ് സിഎസ്‌കെയെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 38 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം നേടി. അഞ്ചിനു 61 റണ്‍സിലേക്കു കൂപ്പുകുത്തിയ സിഎസ്‌കെ രക്ഷിച്ചത് ധോണി- ജഡേജ സഖ്യമായിരുന്നു. 56 ബോളില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സ് നേടി. അവസാനത്തെ അഞ്ചോവറില്‍ 58 റണ്‍സാണ് സിഎസ്‌കെയ്ക്കു ലക്ഷിച്ചത്. മറുപടിയില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 18.3 ഓവറില്‍ കെകെആര്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. 44 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് കെകെആറിന്റെ ജയത്തിനു അടിത്തറയിട്ടത്. 34 ബോളില്‍ താരം ആറു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു.

Story first published: Sunday, March 27, 2022, 0:30 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+