For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അശ്വിനും ബട്‌ലറും ഇനി ഒരുമിച്ച് മങ്കാദ് പ്ലാന്‍ ചെയ്യും!- ട്രോളുമായി വീരു

2019ലെ ഐപിഎല്ലിനിടെയായിരുന്നു മങ്കാദ് വിവാദം

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതിനെക്കുറിച്ച് രസകരമായി പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇതിനൊരു കാരണം കൂടിയുണ്ട്. നേരത്തേ മങ്കാദ് വിവാദത്തിന്റെ പേരില്‍ അശ്വിന്‍ പ്രതിക്കൂട്ടിലായപ്പോള്‍ ഇതിനു ഇരയാക്കപ്പെട്ടത് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറായിരുന്നു.

ഇപ്പാഴിതാ ബട്‌ലറും അശ്വിനും ഒരുമിച്ച് റോയല്‍സിനു വേണ്ടി കളിക്കാനൊരുങ്ങുകയാണ്. അന്നു വില്ലനായ അശ്വിന്‍ ഇത്തവണ ബട്‌ലര്‍ക്കൊപ്പം കളിക്കാന്‍ പോവുന്നുവെന്നതിനെക്കുറിച്ചാണ് സെവാഗ് തമാശരൂപേണ ട്വീറ്റ് ചെയ്തിരിക്കുന്നത്.

1

ഹഹ, ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയിരിക്കുകയാണ്. ജോസ് ബട്‌ലറോടൊപ്പം അദ്ദേഹം ഒരു മങ്കാദ് ആസൂത്രണം ചെയ്യുന്നത് കാണാന്‍ ഇഷ്ടമുണ്ടെന്നായിരുന്നു വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.
സെവാഗ് മാത്രമല്ല ഇന്ത്യയുടെ മറ്റൊരു മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയും ഇതേക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. അശ്വിനും ബട്‌ലറും ഒരേ ടീമില്‍. ഇനി ക്രിക്കറ്റിന്റെ സ്പിരിറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും വേണ്ടെന്നായിരുന്നു ചോപ്ര ട്വിറ്ററില്‍ കുറിച്ചത്.

2

2019ലെ ഐപിഎല്ലിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയായി മാറിയ മങ്കാദ് വിവാദം. ഐസിസി ഇതു നിയമമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ബൗളര്‍മാര്‍ സാധാരണയായി ഇതു ചെയ്യാറില്ല. ബൗള്‍ ചെയ്യുന്നതിനു മുമ്പ് തന്നെ നോണ്‍ സ്‌ട്രൈക്കര്‍ ക്രീസിനു പുറത്തേക്ക് ഇറങ്ങാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ ബൗളര്‍ക്കു റണ്ണൗട്ട് ആക്കാമെന്നുമാണ് നിയമം. ഇതു തന്നെയാണ് അശ്വിനും ചെയ്തത്. പക്ഷെ ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരാണ് ഇതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ആരും മങ്കാദിങ് പ്രോല്‍സാഹിപ്പിക്കാറുമില്ല.

3

രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും തമ്മില്‍ 2019ല്‍ നടന്ന മല്‍സരത്തിനിടെയായിരുന്നു മങ്കാദ് റണ്ണൗട്ട് നടന്നത്. അന്നു ജോസ് ബട്‌ലറെ പഞ്ചാബ് കിങ്‌സ് താരമായിരുന്ന അശ്വിന്‍ മങ്കാദിങിലൂടെ പുറത്താക്കിയത് മല്‍സരഗതി മാറ്റുകയും ചെയ്തിരുന്നു.
185 റണ്‍സ് ചേസ് ചെയ്യവെയായിരുന്നു റോയല്‍സിന്റെ കുതിപ്പിന് തടയിട്ട അശ്വിന്റെ മങ്കാദ് റണ്ണൗട്ട്. റോയല്‍സ് താരമായ ബട്‌ലര്‍ 69 റണ്‍സോടെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു. ടീം സ്‌കോര്‍ രണ്ടിന് 109ല്‍ നില്‍ക്കെ ബൗള്‍ ചെയ്യാനെത്തിയ അശ്വിന്‍ അദ്ദേഹത്തെ റണ്ണൗട്ടാക്കുകയായിരുന്നു. പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പ് ക്രീസിനു പുറത്തേക്ക് ഇറങ്ങി നിന്ന ബട്‌ലറെ അശ്വിന്‍ ബൗളിങ് ആക്ഷനിടെ തന്നെ റണ്ണൗട്ടാക്കുകയായിരുന്നു.

4

അശ്വിന്‍ വിക്കറ്റ് ആഘോഷിച്ചപ്പോള്‍ ജോസ് ബട്‌ലര്‍ എന്താണ് സംഭവിച്ചതെന്നറിയാതെ അമ്പരന്നു നില്‍ക്കുകയായിരുന്നു. റീപ്ലേയില്‍ ബട്‌ലര്‍ ക്രീസിനു പുറത്തായിരുന്നുവെന്നു വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ ഔട്ട് നല്‍കുകയും ചെയ്തു. ക്രിക്കറ്റില്‍ ഒട്ടും തന്നെ കണ്ടു പരിചയമില്ലാത്ത ഈ റണ്ണൗട്ട് ബട്‌ലറെ മാത്രമല്ല ക്രിക്കറ്റ് പ്രേമികളെയും ആശ്ചര്യപ്പെടുത്തിയിരുന്നു.

5

അശ്വിന്റെ പ്രവര്‍ത്തി ആരും അംഗീകരിക്കുകയും ചെയ്തില്ല. വലിയ വിമര്‍ശനങ്ങള്‍ മുന്‍ താരങ്ങളില്‍ നിന്നും ക്രിക്കറ്റ് പ്രേമികളില്‍ നിന്നുമെല്ലാം അദ്ദേഹത്തിനു നേരിടേണ്ടി വരികയും ചെയ്തു. പക്ഷെ അശ്വിനു തന്റെ പ്രവര്‍ത്തിയില്‍ ഒട്ടും തന്നെ പശ്ചാത്താപമില്ലായിരുന്നു. മാത്രമല്ല താന്‍ നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും നോണ്‍ സ്‌ട്രൈക്കര്‍ ഇനിയും ഇതുപോലെ ക്രീസിനു പുറത്തേക്കു ഇറങ്ങിയാല്‍ റണ്ണൗട്ടാക്കാന്‍ മടിക്കില്ലെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തു.

6

അതേസമയം, ഇത്തവണത്തെ മെഗാ ലേലത്തിലെ മാര്‍ക്വി താരങ്ങളില്‍ ഒരാളായിരുന്നു അശ്വിന്‍. രണ്ടു കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ വില. അഞ്ചു കോടി രൂപയ്‌യ്ക്കാണ് അശ്വിനെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് അവസാനം വരെ പൊരുതിയെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.

Story first published: Saturday, February 12, 2022, 15:25 [IST]
Other articles published on Feb 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+