Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈ-സിഎസ്‌കെ സംയുക്ത ഇലവന്‍, നായകന്‍ രോഹിത്തല്ല, ധോണി!

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്തിട്ടുള്ള രണ്ടു ഫ്രാഞ്ചൈസികളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും. ഇതുവരെ നടന്ന 14 സീസണുകളില്‍ ഒമ്പതിലും ഇവരാണ് കിരീടം പങ്കുവച്ചത്. അഞ്ചു കിരീടങ്ങളുമായി മംബൈ ഓള്‍ടൈം റെക്കോര്‍ഡിന്റെ അവകാശികളാണെങ്കില്‍ ചെന്നൈ നാലു തവണയും കപ്പുയര്‍ത്തി. ഈ സീസണ്‍ ഇരുടീമുകളെയും സംബന്ധിച്ച് ഏറ്റവും മോശമായതില്‍ നിരാശരാണ് ആരാധകര്‍.

മുംബൈ, ടീമുകളുടെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ എന്നിവരടക്കം ഒരുപിടി താരങ്ങളെ കാണാന്‍ സാധിക്കും. ഇരു ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി ഇതുവരെ കളിച്ചിട്ടുള്ള ഏറ്റവും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രാജ്പുത്.

1

നിലവിലെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും മുംബൈയുടെ തന്നെ മുന്‍ താരവുമായ സനത് ജയസൂര്യയുമാണ് ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. ജസസൂര്യ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ്, മാത്രല്ല ടി20ക്കു ഏറ്റവുമധികം യോജിച്ച ബാറ്ററുമാണ്. അദ്ദേഹത്തെയും രോഹിത് ശര്‍മയെയുമാണ് ഞാന്‍ ഓപ്പണര്‍മാരായി തിരഞ്ഞെടുക്കുന്നത്.

2

മൂന്നാം നമ്പറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരം സുരേഷ് റെയ്‌നയാണ് കളിക്കുക. ഒരുപാട് റണ്‍സ് നേടിയിട്ടുള്ള, സിഎസ്‌കെയെ നിരവധി മല്‍സരങ്ങളില്‍ വിജയിപ്പിട്ടുള്ള താരമാണ് അദ്ദേഹം. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് നാലാം നമ്പറില്‍. യുവിയുടെ പ്രകടനങ്ങള്‍ ഞാന്‍ വേണ്ടത്ര കണ്ടിട്ടുണ്ട്.

3

2007ലെ ടി20 ലോകകപ്പില്‍ ഞാന്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് സംഘത്തിലുണ്ടായിരുന്നു. അന്നു യുവി ഒരോവറില്‍ ആറു സിക്‌സറുകളടിച്ചിരുന്നു, വൈവിധ്യമാര്‍ന്ന ഷോട്ടുകളുള്ള കരുത്തവായ താരമാണ് അവന്‍. എംഎസ് ധോണി തന്നെയാണ് ഓള്‍ടൈം ഇലവന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമെന്നും ലാല്‍ചന്ദ് രാജ്പുത് വ്യക്തമാക്കി.

4

നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഓള്‍ടൈം ഇലവനില്‍ ആറാം നമ്പറിലുള്ളത്. ആറാമനായി ഞാന്‍ ജഡേജയെ തിരഞ്ഞെടുക്കുന്നു. അദ്ദേഹം ഗംഭീര ഫീല്‍ഡറാണ്, നന്നായി ബൗള്‍ ചെയ്യും, ബാറ്റിങും മെച്ചപ്പെട്ടിട്ടുണ്ട്. കരെണ്‍ പൊള്ളാര്‍ഡാ് ടീമിലെ അടുത്തയാള്‍. വളരെ മികച്ച ഫിനിഷറാണ് അദ്ദേഹം. ഡെത്ത് ഓവറിലെ ബൗളിങ് കണക്കിലെടുത്ത് ഡ്വയ്ന്‍ ബ്രാവോയെയും ഞാന്‍ ഇലവനിലുള്‍പ്പെടുത്തും. ബാറ്റിങിലും ടീമിനു സംഭാവന ചെയ്യുന്ന ഓഫ് സ്്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് അടുത്തയാള്‍. അദ്ദേഹത്തെപ്പോലെ ബൗളിങില്‍ വ വൈവിധ്യമുള്ള അധികം പേരുമില്ല.

5

ജസപ്രീത് ബുംറയാണ് ഇലവനിലെ അടുത്ത താരം. ഏറ്റവും മികച്ച ഡെത്ത് ബൗളര്‍മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ പ്രകടനത്തിനു എല്ലാവരും സാക്ഷിയായിക്കഴിഞ്ഞതാണ്. ലസിത് മലിങ്കയാണ് ഓള്‍ടൈം ഇലവനിലെ അവസാനത്തെയാള്‍. ഇന്നിങ്‌സിന്റെ ഏതു ഘട്ടത്തിലും അദ്ദേഹത്തിനു വിക്കറ്റുകളെടുക്കാന്‍ കഴിയും. 12ാമനായി ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിലുള്ളത്. പക്ഷെ അവന്‍ ബൗള്‍ ചെയ്തിരുന്നെങ്കില്‍ മറ്റു പലരേക്കാളും മുന്നില്‍ പോവുമായിരുന്നെന്നും രാജ്പുത് കൂട്ടിച്ചേര്‍ത്തു.

മുംബൈ- ചെന്നൈ സംയുക്ത ഇലവന്‍

മുംബൈ- ചെന്നൈ സംയുക്ത ഇലവന്‍

സനത് ജയസൂര്യ (മുംബൈ), രോഹിത് ശര്‍മ (മുംബൈ), സുരേഷ് റെയ്‌ന (ചെന്നൈ), യുവരാജ് സിങ് (മുംബൈ), എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, ചെന്നൈ), രവീന്ദ്ര ജഡേജ (ചെന്നൈ), കരെണ്‍ പൊള്ളാര്‍ഡ് (മുംബൈ), ഡ്വയ്ന്‍ ബ്രാവോ (ചെന്നൈ), ഹര്‍ഭജന്‍ സിങ് (മുംബൈ & ചെന്നൈ), ജസ്പ്രീത് ബുംറ (മുംബൈ), ലസിത് മലിങ്ക (മുംബൈ).
12ാമന്‍- ഹാര്‍ദിക് പാണ്ഡ്യ (മുംബൈ)

Story first published: Thursday, May 12, 2022, 22:06 [IST]
Other articles published on May 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+