For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അക്ഷര്‍ പട്ടേലിനെ ഡല്‍ഹി നിലനിര്‍ത്തി, മണ്ടന്‍ തീരുമാനമോ? മൂന്ന് കാരണങ്ങള്‍ നോക്കാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള താരലേലം അടുത്ത മാസം നടക്കാനിരിക്കെ താരങ്ങളെ നിലനിര്‍ത്താനുള്ള അവസാന തീയ്യതി ഈ മാസം 30ന് അവസാനിക്കുകയാണ്. ഒരു ടീമിന് നാല് താരങ്ങളെ വീതം നിലനിര്‍ത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. പല ടീമുകളും ഇതിനോടകം നിലനിര്‍ത്തുന്നവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞു.

1

ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുന്ന താരങ്ങളിലൊരാള്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ്. നായകനായി റിഷഭ് പന്തിനെ ഡല്‍ഹി നിലനിര്‍ത്തുമ്പോള്‍ ശ്രേയസ് അയ്യരെ ഒഴിവാക്കും. യുവ ഓപ്പണര്‍ പൃഥ്വി ഷായേയും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍ റിച്ച് നോക്കിയേയുമാണ് ഡല്‍ഹി നിലനിര്‍ത്തുന്ന മറ്റ് താരങ്ങള്‍. ഇന്ത്യയുടെ ടി20 ടീമില്‍ പോലും അത്ര സജീവമല്ലാത്ത അക്ഷര്‍ പട്ടേലിനെ നിലനിര്‍ത്തുന്ന തീരുമാനം ടീമിന് ഗുണകരമാവുമോയെന്ന സംശയം ഇതിനോടകം തന്നെ ആരാധകര്‍ ഉന്നയിച്ച് കഴിഞ്ഞു. എന്നാല്‍ ഈ തീരുമാനം ടീമിന് ഗുണം ചെയ്യാനാണ് സാധ്യത. അതിന്റെ മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IND vs NZ: സൂപ്പര്‍ സൗത്തി- 'ഫൈഫറില്‍' ഡബിള്‍, സാക്ഷാല്‍ റിച്ചാര്‍ഡ് ഹാഡ്‌ലിക്കൊപ്പം

ഐപിഎല്ലിലെ മികച്ച ബൗളിങ് റെക്കോഡ്

ഐപിഎല്ലിലെ മികച്ച ബൗളിങ് റെക്കോഡ്

രവീന്ദ്ര ജഡേജയുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ടീമില്‍ അക്ഷര്‍ പട്ടേലിന് അവസരം കുറവാണെന്നത് വസ്തുതയാണ്. എന്നാല്‍ ഐപിഎല്ലില്‍ നിറ സാന്നിധ്യമാണ് അക്ഷര്‍. മികച്ച ബൗളിങ് റെക്കോഡും ഐപിഎല്ലില്‍ അദ്ദേഹത്തിനുണ്ട്. സമീപകാലത്തായി അദ്ദേഹത്തിന്റെ ബൗളിങ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പവര്‍പ്ലേയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ബൗളര്‍ കൂടിയാണ് അക്ഷര്‍. കൂടാതെ മധ്യ ഓവറുകളിലെ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റ് വീഴ്ത്താനും മിടുക്കുണ്ട്.

Also Read: IPL 2022: ധോണിയെ സിഎസ്‌കെ നിലനിര്‍ത്തും, 'ആത്മഹത്യക്ക് തുല്യം', ആരാധക പ്രതികരണങ്ങളിങ്ങനെ

3

2021സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹിക്കായി സൂപ്പര്‍ ഓവര്‍ എറിഞ്ഞ് വിജയം നേടിക്കൊടുക്കാന്‍ അക്ഷറിനായിരുന്നു. ഡേവിഡ് വാര്‍ണര്‍,കെയ്ന്‍ വില്യംസന്‍ എന്നിവര്‍ക്കെതിരേ പന്തെറിഞ്ഞ് വെറും ഏഴ് റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. അവസാന സീസണില്‍ 12 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് അദ്ദേഹം നേടിയത്.ഇന്ത്യന്‍ പിച്ചുകളില്‍ കൂടുതല്‍ ഫലപ്രദമായ ബൗളറാണ് അദ്ദേഹം. വലിയ പിച്ചുകളില്‍ അക്ഷറിനെ വമ്പന്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ വിക്കറ്റുകള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

Also Read: IND vs NZ: സാഹയുടെ സമയം കഴിഞ്ഞു, റിഷഭിന്റെ ബാക്കപ്പായി ഭരത് വരട്ടെ- ഫാന്‍സ് പറയുന്നു

മികച്ച ഇക്കോണമിയില്‍ പന്തെറിയുന്നു

മികച്ച ഇക്കോണമിയില്‍ പന്തെറിയുന്നു

ടി20 ഫോര്‍മാറ്റില്‍ ഇക്കോണമിക്ക് വളരെ പ്രാധാന്യമുണ്ട്. റണ്ണൊഴുക്ക് നിയന്ത്രിക്കുകയെന്നത് എളുപ്പം സാധിക്കുന്ന കാര്യമല്ല. എന്നാല്‍ അക്ഷറിന് റണ്‍സ് നിയന്ത്രിക്കാന്‍ അപാര മികവുണ്ട്. 7.22 എന്ന മികച്ച ഇക്കോണമിയിലാണ് ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനം. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും 6.41 മാത്രമാണ് അക്ഷറിന്റെ ഇക്കോണമി. ഇത് തന്നെ താരത്തിന്റെ മികവ് ചൂണ്ടിക്കാട്ടുന്നതാണ്. 2018ല്‍ 8ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ ഇക്കോണി. എന്നാല്‍ അതിന് ശേഷമുള്ള ബൗളിങ് കണക്കുകള്‍ ശരിക്കും ടീമിന് മുതല്‍ക്കൂട്ടാവുന്നതാണ്. 109 ഐപിഎല്ലില്‍ നിന്ന് 95 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

Also Read: IPL 2022: സഞ്ജുവിനെ രാജസ്ഥാന്‍ വിടില്ല, ക്യാപ്റ്റനായി തുടരും, നിലനിര്‍ത്തുന്നത് 14 കോടിക്ക്

ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാനാവും

ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാനാവും

മധ്യനിരയില്‍ ബാറ്റുകൊണ്ട് നിര്‍ണ്ണായക റണ്‍സ് സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനാവും. 935 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 44 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 55 ബൗണ്ടറികളും 44 സിക്‌സുകളും അദ്ദേഹം ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. അതിവേഗത്തില്‍ സ്‌കോര്‍ നേടുന്ന താരമല്ലെങ്കിലും വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ അനുഭവസമ്പത്തേറെയുള്ള അക്ഷറിന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാവും.

Story first published: Friday, November 26, 2021, 18:09 [IST]
Other articles published on Nov 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+