
ബ്രാവോ x റസ്സല്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡും തമ്മിലുള്ള പോരാട്ടമാണ് ആദ്യത്തേത്. ദേശീയ ടീമിനു വേണ്ടി ഒരുപാട് മല്‍സരങ്ങളില്‍ ഒരുമിച്ച് കളിച്ച ഇവര്‍ക്കു സ്വന്തം കരുത്തും വീക്ക്‌നെസും പരസ്പരം നന്നായി അറിയുകയും ചെയ്യാം.

ഇതു ബ്രാവോയ്ക്കും പൊള്ളാര്‍ഡിനും മുതല്‍ക്കൂട്ടും ഒപ്പം തിരിച്ചടിയുമാണ്. റസ്സല്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ബ്രാവോയെയായിരിക്കും സിഎസ്‌കെ നായകന്‍ ധോണി പന്ത് ഏല്‍പ്പിച്ചേക്കുക. റസ്സല്‍ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കുറിച്ചിട്ടുള്ളത് സിഎസ്‌കെയ്‌ക്കെതിരേയാണ്. അന്നു ബ്രാവോയും തല്ലുവാങ്ങിയിരുന്നു. ഇത്തവണ ബ്രാവോയും റസ്സലും മുഖാമുഖം വരുമ്പോള്‍ ആരു നേടുമെന്ന് കണ്ടു തന്നെ അറിയണം.

ധോണി x വരുണ്‍
സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയും കെകെആറിന്റെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും തമ്മിലുള്ള പോരാട്ടവും ഇത്തവണ എല്ലാവരും ഉറ്റുനോക്കും. ബാറ്റിങില്‍ കഴിഞ്ഞ കുറച്ചു സീസണുകൡലായി റണ്‍സെടുക്കാന്‍ പാടുപെടുന്ന ധോണിയെ നമ്മള്‍ കണ്ടതാണ്. സ്പിന്നര്‍മാര്‍ക്കെതിരേയാണ് അദ്ദേഹം ഏറ്റവുമധികം വിഷമിക്കുന്നത്.

ധോണിയെ ഇതിനകം മൂന്നു തവണ പുറത്താക്കാന്‍ വരുണിനായിട്ടുണ്ട്. ഇത്തവണ കെകെആര്‍ സ്പിന്നര്‍ക്കു മേല്‍ ആധിപത്യം നേടാന്‍ സിഎസ്‌കെ ക്യാപ്റ്റനു കഴിയുമോ? ഇതിനുള്ള ഉത്തരം ആദ്യ മല്‍സരത്തില്‍ ലഭിക്കും.
ധോണിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് വരുണ്‍. മല്‍സരശേഷം പലപ്പോഴും അദ്ദേഹം ധോണിയില്‍ നിന്നും ഉപദേശം തേടുന്നത് മുന്‍ സീസണുകളില്‍ കണ്ടിട്ടുണ്ട്. ധോണിയുടെ പല ടിപ്‌സുകളും വരുണിനെ സഹായിക്കുകയും ചെയ്തിട്ടുളളതായി കാണാം.

ശ്രേയസ് x ജഡേജ
കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരും സിഎസ്‌കെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേഡയും തമ്മിലുള്ള കൊമ്പുകോര്‍ക്കലും പൊടിപാറാനിടയുണ്ട്. ഇന്ത്യക്കുവേണ്ടി സമീപകാലത്തു ഒരുമിച്ച് പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും രണ്ടു പേരും കളിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ശ്രേയസിന്റെ കരുത്തും വീക്ക്‌നെസും ജഡ്ഡുവിനു അറിയുകയം ചെയ്യാം.

ഇതിന് അനുസരിച്ചായിരിക്കും ജഡേജ തന്റെ ബൗളിങ് പ്ലാന്‍ ചെയ്യുക. ജഡ്ഡുവിന്റെ സ്പിന്‍ കെണിയില്‍ വീഴാതിരിക്കേണ്ടത് ശ്രേയസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. കാരണം ടീമിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം.


Click it and Unblock the Notifications