
ധോണിയുടെ പുതിയ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമെല്ലാം വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഐപിഎല്‍ 15ാം സീസണ്‍ ആരംഭിക്കാനിരിക്കെ സിഎസ്‌കെ ഇതിനോടകം പരിശീലന ക്യാംപ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ 2020ല്‍ ധോണിയെ ട്രോളിയെ കെവിന്‍ പീറ്റേഴ്‌സന് അന്ന് സിഎസ്‌കെ നല്‍കിയ വൈറല്‍ മറുപടി ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍. സിഎസ്‌കെയുടെ ഫാന്‍ ഗ്രൂപ്പുകള്‍ വീണ്ടും സജീവമായതോടെയാണഅ ആരാധകര്‍ ആഘോഷിച്ച സംഭവം വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

ബാറ്റിങ്ങിനിടെ വിക്കറ്റ് കീപ്പറായ ധോണിയുടെ സംസാരിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പം പീറ്റേഴ്‌സന്‍ കുറിച്ചത് ഇങ്ങനെയാണ്. 'ഹേയ് എംഎസ്ഡി, എനിക്കെതിരേ എന്തുകൊണ്ട് നിങ്ങള്‍ അവിടെ ഫീല്‍ഡ് നിര്‍ത്തുന്നില്ല ?നിങ്ങള്‍ക്കെതിരേ റണ്‍സ് നേടുന്നത് വളരെ എളുപ്പമായിരിക്കുകയാണ് ' എന്നാണ് പീറ്റേഴ്‌സന്‍ ട്വീറ്റ് ചെയ്തത്. ഇത് സിഎസ്‌കെ ആരാധകരെയും ഇന്ത്യന്‍ ആരാധകരെയും ഒരുപോലെ ചൊടിപ്പിച്ചു.

ട്വീറ്റ് വൈറലായതിന് പിന്നാലെ പീറ്റേഴ്‌സന്റെ വായടപ്പിക്കുന്ന മറുപടിയുമായി സിഎസ്‌കെ എത്തിയിരുന്നു. ഇതാണ് കൂടുതല്‍ വൈറലായത്. ധോണി പീറ്റേഴ്‌സനെ സ്റ്റംപ് ചെയ്യുന്ന ചിത്രവും ഒപ്പം 'ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് ഫീല്‍ഡര്‍മാരെ ആവിശ്യം വരില്ല' എന്ന കുറിപ്പുമാണ് സിഎസ്‌കെ പങ്കുവെച്ചത്. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും നിരവധി പ്രതികരണങ്ങള്‍ ഈ മറുപടിക്ക് ലഭിക്കുകയും ചെയ്തു.
ഇംഗ്ലണ്ട് മുന്‍ നായകനും ഇതിഹാസ താരങ്ങളിലൊരാളുമായ പീറ്റേഴ്‌സന്‍ ട്രോളുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല. പല വട്ടം ഇത്തരത്തില്‍ ഇന്ത്യന്‍ താരങ്ങളെ പരിഹസിക്കാന്‍ ശ്രമിച്ച് പീറ്റേഴ്‌സന്‍ വായടപ്പിക്കുന്ന മറുപടി കേട്ടിട്ടുണ്ട്. ടെസ്റ്റിലെ ധോണിയുടെ ഏക വിക്കറ്റ് കെവിന്‍ പീറ്റേഴ്‌സനാണെന്നതാണ് മറ്റൊരു കാര്യം. ധോണിക്കെതിരേ വിമര്‍ശനം ഉയര്‍ന്നപ്പോഴെല്ലാം ശക്തമായ മറുപടി നല്‍കി ആരാധകര്‍ എപ്പോഴും എത്താറുണ്ട്.

2020 ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിന് ശേഷവും അദ്ദേഹം സിഎസ്‌കെയ്‌ക്കൊപ്പം തുടര്‍ന്നു. 2021 സീസണിലും സിഎസ്‌കെയെ കിരീടം ചൂടിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തവണയും സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണി തന്നെയാണുള്ളത്. ധോണിയുടെ അവസാന ഐപിഎല്‍ സീസണായി ഇത് മാറാനുള്ള സാധ്യതയുമുണ്ട്.

ചെന്നൈയില്‍ നിന്ന് സിഎസ്‌കെ പരിശീലന ക്യാംപ് ഗുജറാത്തിലെ സൂറത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെ-കെകെആറിനെയാണ് നേരിടുന്നത്. സിഎസ്‌കെയ്ക്ക് വലിയ ആരാധക പിന്തുണയുള്ളതിനാല്‍ ടീമിനെ വെച്ച് ടൂര്‍ണമെന്റ് ആരംഭിക്കുന്നത് ആരാധകര്‍ക്കും വലിയ ആവേശം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യക്കായി 90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സും 98 ടി20യില്‍ നിന്ന് 1617 റണ്‍സും 220 ഐപിഎല്ലില്‍ നിന്ന് 4746 റണ്‍സുമാണ് ധോണിയുടെ പേരിലുള്ളത്. ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ പേരിലെ മുന്‍നിരക്കാരനാണ് ധോണിയെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.


Click it and Unblock the Notifications
