Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ജോര്‍ദാന്‍ ബൗളിങ്ങിലെ കേദാര്‍', ജഡേജയും കലിപ്പില്‍, ട്രോളുമായി ആരാധകര്‍

1

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. ആദ്യ നാല് മത്സരവും തോറ്റ ശേഷം വിജയവഴിയിലേക്ക് സിഎസ്‌കെ തിരിച്ചെത്തിയിരുന്നെങ്കിലും ആറാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ടീം തോറ്റു. ആറ് മത്സരത്തില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയുടെ അഞ്ചാം തോല്‍വിയാണിത്. സിഎസ്‌കെ മുന്നോട്ട് വെച്ച് 170 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഗുജറാത്ത് മറികടന്നത്. ഡേവിഡ് മില്ലറുടെ (94*) ഒറ്റയാള്‍ പ്രകടനമാണ് ഗുജറാത്തിന് വിജയവഴിയൊരുക്കിയത്.

12.4 ഓവറില്‍ 87 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ശേഷമാണ് ഗുജറാത്തിന്റെ തിരിച്ചുവരവ്. റാഷിദ് ഖാന്റെ (40) വെടിക്കെട്ടും ഗുജറാത്തിന് കരുത്തായി. ഡെത്ത് ഓവറില്‍ ബൗളിങ് മറന്നതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്. ഇതില്‍ ഏറ്റവും നിരാശപ്പെടുത്തിയത് ക്രിസ് ജോര്‍ദാനാണ്. 3.5 ഓവറില്‍ 58 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. അവസാന മൂന്ന് ഓവറില്‍ സിഎസ്‌കെയെ വീഴ്ത്താന്‍ ഗുജറാത്തിന് 48 റണ്‍സ് വേണമായിരുന്നു. 18ാം ഓവര്‍ എറിയാനെത്തിയ ക്രിസ് ജോര്‍ദാന്‍ മത്സരം സിഎസ്‌കെയ്ക്ക് നഷ്ടപ്പെടുത്തിക്കളഞ്ഞു.

1

25 റണ്‍സാണ് ഈ ഓവറില്‍ ക്രിസ് ജോര്‍ദാന്‍ വഴങ്ങിയത്. ആദ്യ രണ്ട് പന്ത് റാഷിദ് ഖാന്‍ സിക്‌സര്‍ പറത്തിയപ്പോള്‍ മൂന്നാം പന്ത് ബൗണ്ടറിയും പായിച്ചു. നാലാം പന്തും സിക്‌സര്‍ കണ്ടെത്തിയ റാഷിദ് അഞ്ച് പന്തില്‍ സിംഗിളും അവസാന പന്തില്‍ ഡേവിഡ് മില്ലര്‍ രണ്ട് റണ്‍സുമാണ് നേടിയത്. 19ാം ഓവര്‍ എറിയാനെത്തിയ ഡ്വെയ്ന്‍ ബ്രാവോ 10 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ അവസാന ഓവറില്‍ ജയിക്കാന്‍ സിഎസ്‌കെയ്ക്ക് 13 റണ്‍സ്. ജോര്‍ദാന്‍ ഒരു സിക്‌സും ഫോറും കൂടാതെ നോബോളും എല്ലാം നല്‍കിയതോടെ ഗുജറാത്ത് ഒരു പന്ത് ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു.

സിഎസ്‌കെയുടെ തോല്‍വിയില്‍ ആരാധകരോടൊപ്പം നായകന്‍ രവീന്ദ്ര ജഡേജയും കട്ട കലിപ്പിലാണ്. ഗ്രൗണ്ടില്‍ വെച്ച് പല തവണ ജഡേജക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇപ്പോഴിതാ സിഎസ്‌കെയ്‌ക്കെതിരേ വലിയ ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്നത്. ക്രിസ് ജോര്‍ദാനെതിരെയാണ് കൂടുതലും വിമര്‍ശനം ഉയരുന്നത്.

2

എം ഫോര്‍ മിറക്കില്‍ എം ഫോര്‍ മില്ലര്‍ എന്നാണ് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്തിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. മില്ലറെന്നാല്‍ അത്ഭുതമെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഗുജറാത്ത് ശരാശരി ടീമാണെങ്കിലും ഓരോ മത്സരത്തിലും ഓരോ താരങ്ങള്‍ മാച്ച് വിന്നറായി മാറുന്നത് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഷമി, ഫെര്‍ഗൂസന്‍, ഗില്‍, ഹര്‍ദിക്, മില്ലര്‍ ഇങ്ങനെ അഞ്ച് മത്സരത്തില്‍ അഞ്ച് വ്യത്യസ്ത ഗുജറാത്ത് താരങ്ങളാണ് മാന്‍ ഓഫ് ദി മാച്ച് ആയത്.

3

ക്രിസ് ജോര്‍ദാനെ ടീമിലെടുത്തതിനെതിരേ സിഎസ്‌കെ ആരാധകര്‍ തന്നെ വലിയ വിമര്‍ശനം ഉയര്‍ത്തുന്നു. ക്രിസ് ജോര്‍ദാനായി ആര്‍സിബിയും സിഎസ്‌കെയുമാണ് മെഗാ ലേലത്തില്‍ ഏറ്റുമുട്ടിയത്. രണ്ട് കോടി അടിസ്ഥാന വിലയില്‍ നിന്ന് 3.60 കോടിക്കാണ് സിഎസ്‌കെ താരത്തെ വാങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി മിന്നും പ്രകടനമാണ് ജോര്‍ദാന്‍ കാഴ്ചവെക്കുന്നത്. എന്നാല്‍ ഇതേ മികവ് ഐപിഎല്ലില്‍ അദ്ദേഹത്തിന് കാഴ്ചവെക്കാനാവുന്നില്ല.

4

മികച്ച ഫോമിലുള്ള പ്രിട്ടോറിയസിനെ മാറ്റി ക്രിസ് ജോര്‍ദാനെ എന്തിനാണ് സിഎസ്‌കെ പരിഗണിച്ചതെന്ന് മനസിലാവുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ക്രിസ് ജോര്‍ദാനെ എംഎസ് ധോണി ഉപദേശിക്കുന്ന ഒരു ചിത്രം ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു. സിഎസ്‌കെ ജയിച്ചിരുന്നെങ്കില്‍ ട്വിറ്ററില്‍ വലിയ വൈറലാവാന്‍ വേണ്ടി ചിത്രത്തിന് പോസ് ചെയ്തതാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. സിഎസ്‌കെയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും പ്രകടനം കാണുമ്പോള്‍ ലഖ്‌നൗവും ഗുജറാത്തുമാണ് കൂടുതല്‍ കിരീടം നേടിയ ടീമുകളെന്നാണ് തോന്നുന്നതെന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്.

Story first published: Monday, April 18, 2022, 13:20 [IST]
Other articles published on Apr 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+